Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുചിലീക്‌സ്: പൊട്ടിത്തെറിച്ച് ധനുഷിന്റെ പെങ്ങള്‍...സുചിത്രയ്ക്ക് എവിടെ നിന്ന് കിട്ടി ഈ രഹസ്യ ചിത്രങ്ങള്‍? കഥ മുഴുവന്‍ പറഞ്ഞ് ഫേസ്ബുക്കിൽ നിന്ന് പുറത്തേക്ക്...

06 MARCH 2017 05:00 PM IST
മലയാളി വാര്‍ത്ത

ഗുരുതരമായ ആരോപണങ്ങളാണ് ഗായികയും റേഡിയോ ജോക്കിയും ആയ സുചിത്ര കാര്‍ത്തിക് സൂപ്പര്‍ താരം ധനുഷിനെതിരെ ഉന്നയിച്ചത്. ധനുഷും അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നും സുചിത്ര ട്വിറ്ററില്‍ ആരോപിച്ചിരുന്നു. ധനുഷിനേയും തെന്നിന്ത്യന്‍ താരമാറാണിമാരേയും ചേര്‍ത്ത് ആരോപണങ്ങളും ഉയര്‍ന്നു. ചില ചിത്രങ്ങളും സുചിത്രയുടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. കാര്യങ്ങള്‍ ഇത്രയൊക്കെ ആയിട്ടും ധനുഷോ അനിരുദ്ധോ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയില്ല. എന്നാല്‍ ധനുഷിന്റെ സഹോദരി ഇതെല്ലാം കണ്ടപ്പോള്‍ പൊട്ടിത്തെറിച്ചു... എന്താണ് അവര്‍ പറഞ്ഞത്? 'സുചിലീക്സ്'.... സുചിത്രയ്ക്ക് എവിടെ നിന്ന് കിട്ടി ഈ രഹസ്യ ചിത്രങ്ങള്‍? ഞെട്ടിക്കുന്ന വിവരങ്ങള്‍

ധനുഷിന്റെ സഹോദരിയായ വിമല ഗീതയാണ് സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ക്കെതിരെ രംഗത്ത് വന്നത്. ദന്തഡോക്ടറായ വിമല ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ധനുഷിനെതിരെ ഇപ്പോള്‍ നടക്കുന്നത് ചിലരുടെ പ്രതികാരമാണെന്നാണ് സഹോദരിയുടെ ആരോപണം. എന്നാല്‍ ആരുടെ പ്രതികാരം എന്ന് അവര്‍ പറയുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ കുടുംബം കടുത്ത വേദനകളിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് വിമല ഗീത പറയുന്നത്. ഒരുപാട് പ്രശ്നങ്ങളുണ്ട്... പക്ഷേ തങ്ങളെല്ലാം നിശബ്ദത പാലിച്ചു. ധനുഷിന്റെ പിതൃത്വം അവകാശപ്പെട്ട് മധുര ദമ്പതിമാർ രംഗത്തെത്തിയ സംഭവം ആണ് വിമല ഗീത പരാമര്‍ശിച്ചത്. തങ്ങളുടേത് ഒരു പാവപ്പെട്ട കുടുംബമാണ്. അതില്‍ ഒരാള്‍ കഠിനാധ്വാനവും ത്യാഗവും കൊണ്ട് ഞങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും എല്ലാം തന്നു.... കഥ തുടരുകയാണ്, 

തേനിയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഇപ്പോഴുള്ള അവസ്ഥയില്‍ എത്തിയത് ഒറ്റ രാത്രികൊണ്ടല്ല, ഒരു ത്യാഗവും സഹിക്കാതെയല്ല. ഈ നിലയില്‍ എത്താന്‍ തന്റെ സഹോദരങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങളും അപമാനവും സഹിച്ചിട്ടുണ്ടെന്ന് വിമല ഗീത പറയുന്നു. ധനുഷ് ഇന്ന് വലിയ സൂപ്പര്‍ താരമാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും കാത്തിരിപ്പും എല്ലാം കൊണ്ടും അദ്ദേഹം അതിന് അര്‍ഹനാണ്. പക്ഷേ... പക്ഷേ വിജയത്തിന് ഒരു വിലയുണ്ടെന്നാണ് താന്‍ കരുതുന്നത്. അതേ... സാധ്യമായ എല്ലാ രീതിയിലും ഉള്ള പ്രതികാരം, സാധ്യമായ എല്ലാ മാധ്യമങ്ങള്‍ വഴിയും ഉള്ള സ്വഭാവഹത്യ... 

ആരാധകര്‍ക്ക് വേണ്ടി സ്വയം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ധനുഷ് ഇത്തരം ക്രൂര പീഡനങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ എന്നാണ് സഹോദരിയുടെ ചോദ്യം. ഈ ചോദ്യം കൊണ്ട് അവള്‍ അവസാനിപ്പിക്കുന്നില്ല. ട്വിറ്ററില്‍ വ്യാജമായ അശ്ലീല  വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ഹൃദയശൂന്യതയാണെന്നാണ് വിമല ഗീത പറയുന്നത്. 12 വയസ്സുള്ള ഒരു കുട്ടിയ്ക്ക് പോലും അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്ന ഒരു ഇടമാണ് ട്വിറ്റര്‍ എന്നും വിമല ഓര്‍മിപ്പിക്കുന്നു. ഞങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്.... തങ്ങളുടെ കുടുംബം ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്ത് തന്നെ സംഭവിച്ചാലും തങ്ങള്‍ ഒരുമിച്ച് എല്ലാത്തിനേയും നേരിടുമെന്നും വിമല വ്യക്തമാക്കി.

 

വലിയ വേദനയോടെയും നിരാശയോടേയും താന്‍ ട്വിറ്ററും ഫേസ്ബുക്കും ഉപേക്ഷിയ്ക്കുകയാണെന്നും വിമല വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ആരോടും സംസാരിക്കാനോ ആരെയെങ്കിലും കാണാനോ തനിക്ക് താത്പര്യമില്ലെന്നും വിമല പറയുന്നു. ആരാണ് ഇതെല്ലാം ചെയ്യുന്നത്... ആരായിലും നിര്‍ത്തൂ. ഇതിന്റെ പേരില്‍ ആരെങ്കിലും (പ്രത്യേകിച്ച് സ്ത്രീകള്‍) സ്വയം ജീവനൊടുക്കിയാല്‍ അവരെ തിരിച്ചുകൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല . ദയവ് ചെയ്ത് ജീവിക്കാന്‍ അനുവദിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് വിമല ഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം ഉന്നയിച്ച് മധുരയില്‍ നിന്നുള്ള ദമ്പതിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതിനിടയിലാണ് ധനുഷിനെതിരെ പുതിയ ആരോപണം ഉയര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (12 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (36 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (45 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (55 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends