Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഉപദ്രവിക്കുമെന്നും ഗായികയ്ക്ക് മുന്നറിപ്പ്

24 MARCH 2017 04:02 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലെ തിരക്കേറിയ ഗായികയായ ചിന്‍മയി ശ്രീപദയ്ക്കെതിരെ ബലാത്സംഗ ഭീഷണികള്‍. ട്വിറ്ററിലൂടെയാണ് ഗായികയ്ക്കു നേരെ നിരവധി ഭീഷണികള്‍ വന്നത്. ഇതിനെതിരേ ശക്തമായി പോരാടാന്‍ തന്നെയുള്ള ഒരുക്കത്തിലാണ് ചിന്‍മയി. തനിക്കെതിരേ ബലാത്സംഗ ഭീഷണി മുഴക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ചിന്‍മയി ഓണ്‍ലൈന്‍ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റില്‍ ചിന്‍മയി പോസ്റ്റ് ചെയ്ത പരാതിക്കു 98,171 പേരാണ് ഇതിനകം പിന്തുണയേകിയത്.

ചില ട്വിറ്റര്‍ യൂസര്‍മാര്‍ തനിക്കെതിരേ ബലാത്സംഗ ഭീഷണി മുഴക്കുന്നുണ്ട്. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും മറ്റു പല തരത്തിലും ഉപദ്രവിക്കാന്‍ ശ്രമിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും ചിന്‍മയി പരാതിയില്‍ കുറിച്ചു. ഇത്തരം അപകടകാരികളായ യൂസര്‍മാരെ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്ററിനെ നേരിട്ട് സമീപിക്കുകയാണ് ചിന്‍മയി ആദ്യം ചെയ്തത്. എന്നാല്‍ പോലീസ് കേസ് ഫയല്‍ ചെയ്യാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ട്വിറ്റര്‍ അധികൃതരുടെ മറുപടി.

ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ കൂടുതല്‍ സ്ത്രീകളും ചെയ്യുന്നത് ട്വിറ്റര്‍ വിടുകയെന്നതാണ്. എന്നാല്‍ ഞാന്‍ അതു ചെയ്യില്ല. ഇതിനെതിരേ പോരാടുക തന്നെ ചെയ്യും. പോലീസില്‍ പരാതി നല്‍കുകയും ചെയ്യുമെന്ന് ചിന്‍മയി വ്യക്തമാക്കി. ചില ആരാധകര്‍ തന്നെ ഈ വിഷമ ഘട്ടത്തില്‍ സഹായിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നു മൂന്നു പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചതായി ചിന്‍മയി പറഞ്ഞു.

ഇത്തരത്തില്‍ ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും അവര്‍ അതിനെ അതിജീവിക്കാന്‍ എന്തു ചെയ്യുമെന്നത് തന്നെ ആശങ്കപ്പെടുത്തുന്നതായും ചിന്‍മയി പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ ആക്രമണമഴിച്ചുവിടുന്ന ഇത്തരം അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യുകയെന്നത് ട്വിറ്ററിന്റെ ഉത്തരവാദിത്ത്വമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭീകരവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 3,60,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ബലാല്‍സംഗ ഭീഷണി മുഴക്കുന്ന അക്കൗണ്ടുകള്‍ക്കെതിരേ ട്വിറ്റര്‍ എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്നും ചിന്‍മയി ചോദിച്ചു. ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന ഓണ്‍ലൈന്‍ പരാതി ക്യാംപയിന്‍ 1.50 ലക്ഷം പിന്നിട്ടാല്‍ അതു ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെയ്ക്ക് അയക്കാനാണ് ചിന്‍മയിയുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (18 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (42 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (51 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends