ജീവിതത്തില്‍ ശ്വാശ്വതമായ ഒരു ബന്ധവും ഇല്ലെന്ന് മനസിലാക്കിയത് വിവാഹമോചന ശേഷമാണ് ;അമലാ പോള്‍

ചെന്നൈ: നടന്‍ ധനുഷും അമലാപോളും തമ്മില്‍ വഴിവിട്ടബന്ധമുണ്ടെന്ന് ഗായിക സുചിത്ര വെളിപ്പെടുത്തിയിരുന്നു. അമല വിവാഹമോചനം നേടിയ സമയത്തും ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് യാതൊരു പ്രതികരണവും നടത്താതിരുന്ന അമലാ പോള്‍ ഒരു തമിഴ് പത്രത്തോട് പറയുന്നു ' ധനുഷ് എന്റെ വെല്‍വിഷറാണ്. എന്റെ പേരില്‍ ആ നല്ല സുഹൃത്ത് ക്രൂശിക്കപ്പെടുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. ഞാനും വിജയ്യും പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങളെ ഒരുമിപ്പിക്കാന്‍ പരമാവധി ശ്രമിച്ചയാളാണ് ധനുഷ്. ജീവിതം എറിഞ്ഞുടയ്ക്കരുത്. പരമാവധി അഡ്ജസ്റ്റ് ചെയ്ത് പോകണമെന്ന് ധനുഷ് നിര്‍ബന്ധിച്ചു'' അമല പറഞ്ഞു.
സ്‌നേഹസമ്പന്നനായ ധനുഷഇനെ കാമുകനായി പല മാധ്യമങ്ങളും ചിത്രീകരിക്കുന്നു. പ്രത്യേകിച്ച് ഓണ്‍ലൈന്‍. അത് കാണുമ്പോള്‍ തനിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നുമെന്ന് അമല പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ ജനിച്ച് വീഴുമ്പോള്‍ തന്നെ അലസിപ്പോകുമെന്നും അമല പറഞ്ഞു. ജീവിതത്തില്‍ ശ്വാശ്വതമായ ഒരു ബന്ധവും ഇല്ലെന്ന് മനസിലാക്കിയത് വിവാഹമോചന ശേഷമാണ്. വിവാഹത്തെ കുറിച്ച് വലിയ പ്രതീക്ഷകളോ, സ്വപ്നങ്ങളോ ഇല്ലാത്ത സാധാരണ പെണ്‍കുട്ടിയായിരുന്നു താനെന്നും പിന്നെങ്ങനെ വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുമെന്നും താരം ചോദിക്കുന്നു.
കഴിഞ്ഞതെല്ലാം കഴിഞ്ഞെന്ന് സമാധാനിക്കുകയാണിപ്പോള്‍. അഭിനേത്രി എന്ന നിലയില്‍ നഷ്ടപ്പെട്ട പല അംഗീകാരങ്ങളും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്നും അമല വ്യക്തമാക്കി. ധനുഷിനെ തന്റെ പേരില്‍ വേട്ടയാടുന്നത് നിര്‍ത്തണമെന്നും താരം അഭ്യര്‍ത്ഥിച്ചു. ധനുഷിന്റെ ഭാര്യയ്ക്ക് സിനിമയുമായി അടുത്തബന്ധം ഉള്ളത് കൊണ്ടാണ് അവരെ ഇത്തരം വാര്‍ത്തകള്‍ ബാധിക്കാത്തതെന്നും അമല വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























