Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ട് നയന്‍സ്

25 APRIL 2017 03:15 PM IST
മലയാളി വാര്‍ത്ത

നവാഗതനായ ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന അരം എന്ന ചിത്രത്തില്‍ ജില്ലാ കലക്ടറുടെ വേഷത്തിലാണ് നയന്‍സ് എത്തുന്നത്. സിനിമയില്‍ നായികാവേഷം മാത്രമല്ല മറ്റൊരു റോള്‍ കൂടി നയന്‍താര ചെയ്തിട്ടുണ്ട്. ഈ സിനിമയിലൂടെ സഹസംവിധായിക ആയിരിക്കുകയാണ് നയന്‍സ്. ചിത്രത്തിന്റെ എല്ലാ ഘട്ടത്തിലും സംവിധായകനൊപ്പം നയന്‍സ് ഉണ്ടായിരുന്നു. 

സാധാരണ താരങ്ങളെപ്പോലെ ഷൂട്ട് കഴിഞ്ഞാല്‍ കാരവനിലേക്ക് ഓടുന്ന ആളല്ല നയന്‍താരയെന്നും സിനിമയുടെ എല്ലാ ഘട്ടത്തിലും പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നെന്നും ഗോപി പറഞ്ഞു. സിനിമയുടെ പല സീക്വന്‍സുകളിലും നയന്‍താര കാമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ട് സഹസംവിധായികയുടെ റോളും നന്നായി നയന്‍സ് ചെയ്തു. നയന്‍സിന്റെ സഹകരണം കൊണ്ടുമാത്രം 25 ദിവസം കൊണ്ട് സിനിമ പൂര്‍ണമായും ഷൂട്ട് ചെയ്ത് തീര്‍ത്തെന്നും കഠിനമായ ചൂടില്‍ ഷൂട്ടിങ് നടന്നിട്ടും പരാതിയുമായി ആരും വന്നില്ലെന്നും ഗോപി പറയുന്നു. 

ജലദൗര്‍ലഭ്യം മൂലം കൃഷി ചെയ്യാനാകാതെ ദുരിതം പേറുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കലക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. വിഘ്‌നേശ്, രമേശ്, സുനു എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍. ഛായാഗ്രഹണം ഓം പ്രകാശ്.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ചിത്രം ഈ മാസം തിയറ്ററുകളില്‍ എത്തും. അരത്തിന്റെ ടീസര്‍ പുറത്ത് വിട്ടു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (16 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (27 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (34 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (56 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends