Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേക്ഷകരുടെ ആകാംഷയെ മുതലെടുക്കാന്‍ തീയേറ്ററുടമകള്‍;ബാഹുബലി ടിക്കറ്റിന് എങ്ങുമില്ലാത്ത കൊള്ളവില!

27 APRIL 2017 01:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഇറങ്ങുന്ന ബാഹുബലി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആദ്യ രണ്ട് ദിനങ്ങളിലെ ടിക്കറ്റ് ഇപ്പോള്‍ തന്നെ വിറ്റ് തീര്‍ന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ തിരക്കിനെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് നഗരങ്ങളിലെ മള്‍ട്ടി പ്ലക്‌സുകള്‍. ഭീമമായ തുക ടിക്കറ്റ് ഇനത്തില്‍ പ്രേക്ഷകരില്‍ നിന്നും ഈടാക്കാനാണ് നീക്കം. ദില്ലിയിലും ബാംഗ്ലൂരിലും സാധാരണയില്‍ നിന്നും ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി പി.വി.ആര്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ടിക്കറ്റുകള്‍ വില്‍പന നടത്തുന്നത് ടിക്കറ്റ് ഒന്നിന് രണ്ടായിരം രൂപ വിലയിട്ടാണ്. സാധാരണ ടിക്കറ്റിന് 1800 രൂപയും പ്ലാറ്റിനം ക്ലാസ് ടിക്കറ്റിന് 2000 രൂപയുമാണ് നിരക്ക്.ബാഹുബലി പ്രദര്‍ശനം ആശങ്കയിലായിരുന്ന കര്‍ണാകത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനം ആയെങ്കിലും പ്രേക്ഷകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവൊന്നും ഇല്ല. 200 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ചില സ്ഥലങ്ങളില്‍ 600 രൂപ വരെ ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ചെന്നൈ, ഹൈദ്രാബാദ് തുടങ്ങിയ നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇതുവരെ ഈടാക്കിയിരുന്നതിനേക്കാള്‍ ഉയര്‍ന്ന തുക ഈടാക്കാന്‍ കാരണം സിനിമയുടെ ജനപ്രീതിയാണ്. സിനിമ കാണുന്നതിനുള്ള പ്രേക്ഷകരുടെ ആഗ്രഹത്തെ മുതലെടുക്കുന്നതിനുള്ള ശ്രമമാണ് തിയറ്റര്‍ ഉടമകളില്‍ നിന്നും ഉണ്ടാകുന്നത്.

പോപ് കോണ്‍, സ്‌നാക്‌സ്, കൂള്‍ ഡ്രിംഗ്‌സ് എന്നിവയ്ക്കും കൂടുതല്‍ തുക ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ മള്‍ട്ടി പ്ലക്‌സുകള്‍ തീരുമാനമെടുത്ത് കഴിഞ്ഞു. 70 രൂപ മുതല്‍ 100 രൂപ വരെയാണ് പോപ് കോണിന് ഈടാക്കുക. ബംഗളൂരുവിലെ കണക്കാണിത്. ടിക്കറ്റ് ചാര്‍ജിന് ആനുപാതികമായി മറ്റ് നഗരങ്ങളിലും ഇവ ഉയരുമെന്നാണ് കണക്കാക്കുന്നത്.

ബാഹുബലി പ്രേക്ഷകരില്‍ സൃഷ്ടിച്ച് ആകാംഷയെ ചൂഷണം ചെയ്യാനുള്ള നീക്കമാണ് തിയറ്റര്‍ അധികൃതരില്‍ നിന്നും ഉണ്ടാകുന്നത്. അത്രമാത്രം പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നു. ആദ്യ മൂന്ന് ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ റിലീസ് മുന്നേ വിറ്റ് തീര്‍ന്നിരിക്കുന്നു.ബാഹുബലി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരില്‍ ഉയരുന്ന ആദ്യ ചോദ്യം കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതാണ്. ബാഹുബലിയുടെ മരണം മാത്രമല്ല. മറ്റ് പല ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് ഒന്നാം ഭാഗം അവസാനിച്ചത്. ഒന്നാം ഭാഗം വന്‍ ഹിറ്റായിരുന്നു.

ലോകത്താകമാനം 9000 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് റെക്കോര്‍ഡാണ്. അതുകൊണ്ടുതന്നെ മികച്ച ആദ്യ ദിന കളക്ഷന്‍ നേടാന്‍ ചിത്രത്തിനാകും. കേരളത്തില്‍ പോലും രാവിലെ 5.30 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (16 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (27 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (34 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (56 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends