Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗതികെട്ടാല്‍ ഐറ്റംഡാന്‍സും

09 MAY 2017 08:51 AM IST
മലയാളി വാര്‍ത്ത

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെയും യങ് സ്റ്റാര്‍ പൃഥ്വിരാജിന്റെയും ഹിന്ദിയില്‍ അജയ്‌ദേവ്ഗണിന്റെയും നായികയായ ശ്രേയ അവസരങ്ങളില്ലാതായതോടെ ഐറ്റം ഡാന്‍സിന് സമ്മതം മൂളി. മലയാളത്തിലും തമിഴിലും ടോപ്പ് നായികയായി തിളങ്ങിനിന്ന ശ്രേയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിലൂടെയാണ് ബോളിവുഡിലെത്തിയത്. സൂപ്പര്‍സ്റ്റാര്‍ രജനിക്കൊപ്പം 'ശിവാജി'യിലും അഴകിയ തമിഴ്മകനില്‍ വിജയ്ക്കും ഒപ്പം ശ്രേയ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പല പുതിയ നായികമാരുടെ വരവോടെ ശ്രേയയുടെ മാര്‍ക്കറ്റിന് കോട്ടം തട്ടിയിരിക്കുന്നു. അവസരങ്ങള്‍ നഷ്ടപ്പെട്ടതോടെയാണ് ഒരു നൃത്തരംഗത്തുമാത്രം വരാന്‍ താരം സമ്മതം മൂളിയത്.

സണ്ണിലിയോണുവേണ്ടി മാറ്റിവച്ചിരുന്ന ഐറ്റം നമ്പരിനാണ് ശ്രേയയെ കരാര്‍ ചെയ്തിരിക്കുന്നത്. എങ്ങനേയും രംഗത്ത് പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലാണീ സുന്ദരി. അതേസമയം സണ്ണിലിയോണിന് ഇപ്പോള്‍ വലിയ ഡിമാന്റാണ്. അഞ്ച് കോടിയോളം രൂപയാണ് ഐറ്റം ഡാന്‍സിന് ചോദിക്കുന്നത്. ഇതേ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ അവരെ ഒഴിവാക്കിയതെന്നും അറിയുന്നു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ബ്രാവോയുമായുള്ള പ്രണയമാണ് ശ്രേയയുടെ കരിയറില്‍ മങ്ങലേല്‍പ്പിച്ചതെന്നും ആക്ഷേപമുണ്ട്. 2016ല്‍ ഫാഷന്‍ഷോയില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരും ലിംവിംഗ്ടുഗദര്‍ റിലേഷനിലായിരുന്നു.

എന്നാല്‍ ബ്രാവോ ഒരു സുഹൃത്ത് മാത്രമായിരുന്നെന്നാണ് ശ്രേയ ഇപ്പോള്‍ പറയുന്നത്. അദ്ദേഹം നല്ല ടാലന്റുള്ള കളിക്കാരനാണ്. എന്നാല്‍ നല്ല വ്യക്തിയല്ലെന്നും താരം പറയുന്നു. കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ സമയത്ത് ബ്രാവോയ്‌ക്കൊപ്പം പല പരിപാടികളിലും ശ്രേയയെ കണ്ടവരുണ്ട്. മുംബയിലെ പല ഹോട്ടലുകളിലും ഇരുവരെയും പാപ്പരാസികള്‍ കണ്ടിട്ടുണ്ട്. അതേസമയം ഇവരുടെ ബന്ധത്തെ ശ്രേയയുടെ വീട്ടുകാര്‍ എതിര്‍ത്തതായി വാര്‍ത്തകളുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (7 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (14 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (21 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (52 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (59 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends