Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടികളുടെ നഗ്‌നചിത്രങ്ങള്‍ക്ക് പിന്നില്‍ ഞാനല്ല; എന്നെ ആ സംഭവം വല്ലാതെ തകര്‍ത്തു

15 MAY 2017 04:35 PM IST
മലയാളി വാര്‍ത്ത

സത്യം പുറത്തായി എന്നതല്ല ഒന്നും വേണ്ടായിരുന്നു എന്നുമാത്രം. സെക്‌സ് ഒരാളുടെ സ്വകാര്യത മറ്റുള്ളവര്‍ക്കതില്‍ എന്തുകാര്യം സുചിത്ര ചോദിക്കുന്നു. കോളിവുഡിനെ വിറപ്പിച്ച സൂചി ലിക്കസിന്റെ പിന്നാമ്പുറ കഥ വെളിപ്പെടുത്തി ഗായികയും അവതാരകയുമായ സുചിത്ര കാര്‍ത്തിക്. അജ്ഞാതര്‍ തന്റെ മെയിലില്‍ നുഴഞ്ഞു കയറി പലര്‍ക്കും അശ്ലീല സന്ദേശം അയച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു, തന്റെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന പരാതിയുമായി ഇപ്പോല്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ് സുചിത്ര. മാത്രമല്ല തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി സൂചിലീക്ക്‌സ്, ലീലൈ എന്നീ ഹാഷ്ടാഗുകളില്‍ സിനിമാ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചത് തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് ഗായിക പറയുന്നു.
മാര്‍ച്ച് 2 ന് ആരോ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. സിനിമയില്‍ എന്റെ സുഹൃത്തുകളായ പലരുടെയും ചിത്രങ്ങള്‍ അതിലൂടെ പ്രചരിച്ചു. ആ സമയത്ത് സുഖമില്ലാതിരിക്കുകയായിരുന്നു. പെട്ടന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് കാര്‍ത്തിക് ആണ് ട്വിറ്റര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചത്. ഇപ്പോള്‍ എന്റെ പേരില്‍ 50ലധികം വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോയതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കിയത് സുചിത്ര പറയുന്നു.
കുറച്ചു മാസങ്ങളായി സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് തെന്നിന്ത്യന്‍ താരങ്ങള്‍ക്കെതിരെ കടുത്ത ആക്രണമാണ് അഴിച്ചുവിട്ടിരുന്നത്. 'സിനിമാക്കാരുടെ യഥാര്‍ത്ഥ മുഖം' എന്ന് പറഞ്ഞാണ് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചത്.
ധനുഷ്, തൃഷ, റാണാ ദഗ്ഗുബാട്ടി, ചിന്മയി, അനിരുദ്ധ്, ആന്‍ഡ്രിയ എന്നിവരായിരുന്നു ആക്രമണത്തിന് ഇരയായത്.വലിയ സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. എന്റെ പേരില്‍ നടന്ന സംഭവം എന്നെ തകര്‍ത്തു കളഞ്ഞു. ഞാന്‍ ഒന്നും മന:പൂര്‍വം ചെയ്തിട്ടില്ല. മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമചോദിക്കുന്നു സുചിത്ര ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (7 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (14 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (21 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (52 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (59 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends