Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ചെന്നൈയില്‍ നില്‍ക്കരുതെന്ന് പറഞ്ഞു; രമ്യ കൃഷ്ണന്‍

16 MAY 2017 04:24 PM IST
മലയാളി വാര്‍ത്ത

അഞ്ചുഭാഷകള്‍, മുപ്പത് വര്‍ഷങ്ങള്‍, ഇരുന്നൂറു സിനിമ. കരിയറിലെ നേട്ടങ്ങളിലേക്കു രമ്യ കാര്യമായി നോക്കാറില്ല. മനസ്സ് പറയുന്ന വഴിയേയാണ് എന്നും രമ്യ കൃഷ്ണന്റെ യാത്രകള്‍. കഥാപാത്രത്തെ ഇഷ്ടപ്പെട്ടാല്‍ റോളിന്റെ വലുപ്പമൊന്നും ചിന്തിക്കില്ല. നായികയുടെ വേഷം മാറ്റിവച്ച് രമ്യ പടയപ്പയില്‍ നീലാംബരി എന്ന വില്ലത്തി ആയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് അഭിനയത്തിന്റെ മറ്റൊരു മുഖം. പിന്നീട് ബാഹുബലിയിലൂടെ ശിവഗാമി എന്ന മറ്റൊരു മികച്ച കഥാപാത്രത്തെക്കൂടി സമ്മാനിച്ചിരിക്കുന്നു.

കരിയറില്‍ വഴിത്തിരവായ കഥാപാത്രമാണ് നീലാംബരി. എന്നാല്‍ ഈ കഥാപാത്രത്തെ പേടിച്ചാണ് അഭിനയിച്ച് ഫലിപ്പിച്ചതെന്ന് രമ്യ കൃഷ്ണന്‍ പറയുന്നു. രജനീകാന്ത് എന്ന വലിയ താരത്തോടൊപ്പം അഭിനയിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കുന്നതായിരുന്നു രമ്യയുടെ ടെന്‍ഷന്‍.

നീലാംബരിയുടെ വേഷം അഭിനയിച്ചുകഴിഞ്ഞപ്പോള്‍ സന്തോഷമല്ല ഭയമായിരുന്നു മനസ്സിലെന്ന് രമ്യ പറയുന്നു. മാത്രമല്ല കൂടെയുള്ളവരും രമ്യയെ പേടിപ്പിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ചെന്നൈയില്‍ നില്‍ക്കരുതെന്ന് സിനിമയിലെ ഓരോ ഷോട്ട് കഴിയുമ്പോഴും അവര്‍ പറയുമായിരുന്നു. കാരണം ചിത്രത്തില്‍ അവര്‍ ആരാധിക്കുന്ന വലിയ താരത്തെയാണ് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്.

ആ നാളുകളില്‍ എന്തു ചെയ്യണമെന്നറിയാതെ ഭയപ്പെട്ടിരുന്നെന്ന് രമ്യ പറഞ്ഞു. ചിത്രം റിലീസ് ചെയ്ത ശേഷം രമ്യയുടെ സഹോദരി സിനിമ കാണാന്‍ തിയേറ്ററില്‍ പോയിരുന്നു. രമ്യ കൃഷ്ണന്റെ മുഖം വരുന്ന സമയം ആളുകള്‍ തിയേറ്ററുകളില്‍ ചെരുപ്പൂരി എറിയുന്നതാണ് കാണാന്‍ കഴിഞ്ഞത്.പടയപ്പ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് രമ്യ കൃഷ്ണന്‍ പറഞ്ഞു. ആളുകള്‍ തന്നെ അഭിനന്ദിക്കാനും പിന്തുണയ്ക്കാനും തുടങ്ങിയെന്നും അപ്പോഴാണ് പകുതി ആശ്വാസമായതെന്നും രമ്യ പറയുന്നു.

തന്റെ സിനിമാ കരിയറില്‍ ഏറ്റവുംമികച്ച അഞ്ചുവേഷങ്ങളില്‍ ഒന്നാം സ്ഥാനം കൊടുക്കുക ശിവഗാമിക്കാണെന്ന് രമ്യ പറഞ്ഞു. നീലാംബരിയും ശിവഗാമിയും ഒപ്പത്തിനൊപ്പം നില്‍ക്കുമെങ്കിലും കൂടുതല്‍ ഇഷ്ടം ശിവഗാമിയോടാണെന്ന് രമ്യ പറയുന്നു.

'ബാഹുബലിയിലേക്ക് വിളിക്കുമ്പോള്‍ ഇത് ഇത്ര വലിയൊരു കാന്‍വാസിലൊരുങ്ങുന്ന സിനിമയായിരുന്നെന്ന് അറിയില്ലായിരുന്നു. മാത്രമല്ല ആദ്യ ഭാഗം പുറത്തിയപ്പോള്‍ വലിയൊരു വിജയമാകുമെന്ന് രാജമൗലി പോലും സ്വപ്നം കണ്ടിരുന്നില്ല. കൂട്ടായ്മയുടെ വിജയമാണ് സിനിമയുടേത്. ഞാനും ഇതുപോലൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകുമെന്ന് സ്വപ്നം കണ്ടിരുന്നില്ല.'രമ്യ കൃഷ്ണന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (7 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (14 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (21 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (52 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (59 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends