Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീഡനകഥകള്‍ നിക്കിഗല്‍റാണിയെ അസ്വസ്ഥമാക്കുന്നു

23 MAY 2017 01:54 PM IST
മലയാളി വാര്‍ത്ത

വര്‍ദ്ധിച്ചുവരുന്ന പീഡനകഥകള്‍ തന്നെ അസ്വസ്ഥയാക്കുന്നെന്ന് തമിഴ്,മലയാളം നടി നിക്കി ഗല്‍റാണി. തിരുവനന്തപുരത്ത് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ച വാര്‍ത്ത ചാനലുകളിലൂടെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു താരം. എന്തായാലും ആ പെണ്‍കുട്ടി ധാരമായ നിലപാടാണ് സ്വീകരിച്ചതെന്നും നിക്കി പറഞ്ഞു. രാജ്യത്തുടനീളം യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്നുണ്ട്. അത് തന്നില്‍ ഭീതി ജനിപ്പിക്കുന്നെന്നും നിക്കി വ്യക്തമാക്കി. ലഹരിക്ക് അടിമപ്പെടുന്നവരാണ് പലപ്പോഴും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത്. 
ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് പ്രതിസന്ധികളില്‍ തളരാതെ, അതിനെ തരണം ചെയ്യാനുള്ള കഴിവുണ്ട്. തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത നന്നേ ചെറുപ്പത്തിലേ ആര്‍ജ്ജിക്കണം. മാതാപിതാക്കളും ബന്ധുക്കളും അതിന് സഹായിക്കണമെന്നും നിക്കി പറയുന്നു. സിനിമയിലും ജീവിതത്തിലും തനിക്ക് വഴികാട്ടി ചേച്ചി സഞ്ജനയാണ്. നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നതും പ്രേക്ഷകരുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിയുന്നതും അതുകൊണ്ടാണ്. ഇന്ന നായകന്‍മാര്‍ക്കൊപ്പമേ അഭിനയിക്കൂ എന്ന വേര്‍തിരിവൊന്നും ഇല്ലെന്നും കഥാപാത്രത്തെ കുറിച്ച് മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും നിക്കി വ്യക്തമാക്കി. സിനിമയില്‍ ശ്രീദേവിയെയാണ് നിക്കി ആരാധിക്കുന്നത്. ജീവിതത്തില്‍ മദര്‍തെരേസ, ജയലളിത, ഇന്ദിരാഗാന്ധി. 
പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് പലപ്പോഴും പലരും മോശമായ പ്രതികരണങ്ങള്‍ നടത്താറുണ്ട്. തനിക്ക് കംഫര്‍ട്ടബിളായ വേഷങ്ങള്‍ മാത്രമേ അണിയൂ എന്നും കറുപ്പും വെളുപ്പും കലര്‍ന്ന വസ്ത്രങ്ങളാണ് ഇഷ്ടം. ഇവിടുത്തെ പെണ്‍കുട്ടികളെ വിമര്‍ശിക്കുന്നവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയാല്‍ ഏതെങ്കിലും സ്ത്രീകളെ ഉപദ്രവിക്കുമോ, ഇല്ല. കാരണം അവിടങ്ങളിലെ നിയമം ശക്തമാണ്. നമ്മുടെ നാട്ടില്‍ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നെന്നും താരം ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (7 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (14 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (21 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (52 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (59 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends