സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്; ജയറാമിനെ അഭിനന്ദിച്ച് തല അജിത്ത്

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് തെന്നിന്ത്യയില്‍ തരംഗമാകുന്നത് 'തല' അജിത്തിലൂടെയാണ്. സിനിമയിലല്ലെങ്കിലും അജിത്തിന് ഇഷ്ടം ഈ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് തന്നെ. അജിത്തിന്റെ ഈ ട്രെന്‍ഡ് മറ്റുപല താരങ്ങളും പിന്തുടര്‍ന്നിട്ടുണ്ട്.
മലയാളത്തില്‍ നടന്‍ ജയറാമും ഇപ്പോള്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ്. പുതിയ ചിത്രം അച്ചായന്‍സിലും നടന്‍ ഇതേ ഗെറ്റപ്പിലെത്തി പ്രേക്ഷകശ്രദ്ധനേടി. ജയറാമിന്റെ ഈ ലുക്ക് സാക്ഷാല്‍ അജിത്തിനും ഏറെ ഇഷ്ടപ്പെട്ടു എന്നും. ഇതില്‍ അഭിനന്ദിച്ച് ജയറാമിന്റെ ഫോണില്‍ അജിത്ത് േെമസജ് അയച്ചെന്നു മാണ് പുതിയ വാര്‍ത്ത.
അജിത്തിന്റെ ഭാര്യ നടി ശാലിനിയാണ് ജയറാമിന്റെ ഈ 'നര'ലുക്ക് അജിത്തിനെ കാണിക്കുന്നത്. ഏകന്‍, പരമസിവന്‍ എന്നീ ചിത്രങ്ങളില്‍ അജിത്തും ജയറാമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രമായ വിവേകത്തിലും അജിത്ത് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലാണ് എത്തുന്നത്.
https://www.facebook.com/Malayalivartha