നടി രസ്നയുടെ അനുജത്തി തമിഴില്‍ നായികയായി

സീരിയലിലെ സ്റ്റാറായിരുന്ന നടി രസ്നയുടെ അനുജത്തി നീനു തമിഴില്‍ നായികയായി. കൊഞ്ചം കൊഞ്ചം എന്ന പ്രണയ കഥയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ ഏഴ് വരെ പഠിച്ചിരുന്ന കാലത്ത് തമിഴ് പഠിച്ചത് നിനുവിന് വലിയ സഹായമായി. വീടുകള്‍തോറും ചെന്ന് ഇസ്തിരിയിട്ട് കൊടുക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് നീനുവിന്. ആക്രിക്കടയില്‍ ജോലി ചെയ്യുന്ന പയ്യനാണ് കാമുകന്‍. ഗോകുല്‍ എന്ന പുതുമുഖമാണ് നായകന്‍. ചേച്ചി മിനിസ്‌ക്രീനില്‍ തിളങ്ങുമ്പോഴും തനിക്ക് സിനിമയായിരുന്നു താല്‍പര്യമെന്ന് നിനു പറഞ്ഞു.
ചേച്ചി അഭിനയിച്ച് തുടങ്ങിയപ്പോഴേ അഭിനയിക്കണം സ്‌ക്രിപ്റ്റ് വായിക്കണം എന്നൊക്കെ അനുജത്തിക്കും തോന്നിയിരുന്നു. തമിഴിലും മലയാളത്തിലും അഭിനയിക്കണം എന്നാണ് ആഗ്രഹം. ആദ്യ ചിത്രം താമസിക്കാതെ റിലീസാകും അതിന് മുമ്പ് മറ്റൊരു ചിത്രത്തില്‍ കൂടി നിനു കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ചേച്ചി നല്ല പിന്തുണയാണ് അനുജത്തിക്ക് നല്‍കുന്നത്. സ്വന്തമായി പഠിച്ച് എന്തും ചെയ്യുന്നതാണ് നല്ലതെന്ന് ഉപദേശവും നല്‍കി. തമിഴ് അറിയാമായിരുന്നെങ്കിലും ചില പ്രദേശങ്ങളിലെ തമിഴും കേരളത്തില്‍ കേള്‍ക്കുന്ന തമിഴും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് ഗിരിജ എന്ന ടീച്ചറുടെ സഹായം നീനു തേടിയിരുന്നു.
https://www.facebook.com/Malayalivartha