കോടികള്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടിമാര്‍ ചിത്രീകരണത്തിന് സമയത്ത് എത്തുന്നില്ല!!

കോടികള്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ നടിമാരില്‍ പലരും കൃത്യസമയത്ത് ചിത്രീകരണത്തിന് എത്തുന്നില്ലെന്ന് ആക്ഷേപം. രാവിലെ ഏഴ് മണി, അല്ലെങ്കില്‍ ഒന്‍പത് മണിക്കായിരിക്കും സംവിധായകന്‍ ആദ്യ ഷോട്ട് പ്ലാന്‍ ചെയ്യുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റ് മുതലുള്ളവര്‍ രാവിലേ തയ്യാറെടുത്ത് നില്‍ക്കും. എന്നാല്‍ അനുഷ്‌ക, തൃഷ, ഹന്‍സിക, തമന്ന, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ വൈകിയേ ലൊക്കേഷനിലെത്തൂ. എത്തിയാല്‍ തന്നെ കാരവനില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും അതിലും വൈകും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് നയന്‍താര. ഏഴ് മണിക്ക് ഷോട്ടെന്ന് പറഞ്ഞാല്‍ ആറ് മണിക്കേ താരം എത്തും. അതുകൊണ്ടാണ് ഇന്നും നമ്പര്‍ വണ്ണായി നയന്‍സ് നില്‍ക്കുന്നത്.
നയന്‍താരയെ പോലെയാണ് സാമന്തയും കൃത്യസമയത്ത് ലൊക്കേഷനിലെത്തും. എന്നാല്‍ വേനല്‍ക്കാലത്ത് ഇതിന് സാധിക്കില്ല. വേനല്‍ക്കാലത്ത് താരത്തിന് ത്വക് രോഗം പിടിപെടും. അതിനാല്‍ പലപ്പോഴും ചൂട് കൂടുമ്പോള്‍ അഭിനയിക്കാനൊക്കില്ല. അത് കാരണം പല പ്രോജക്ടുകളും ഉപേക്ഷിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ കടല്‍, ഷങ്കറിന്റെ ഐ എന്നിവ അങ്ങനെ നഷ്ടമായ സിനിമകളാണ്. ഇപ്പോള്‍ രാം ചരണിനൊപ്പം ഹൈദരാബാദില്‍ അഭിനയിച്ചുകൊണ്ടിരിക്കവെ വെയിലേറ്റ് ചര്‍മം തടിച്ചു തുടങ്ങി. അതോടെ ഷൂട്ടിംഗ് റദ്ദാക്കി താരം ചികില്‍സയിലാണ്. ലൊക്കേഷനില്‍ മറ്റ് ശല്യങ്ങളൊന്നും സാമന്ത സൃഷ്ടിക്കാറില്ല. അതും നിര്‍മാതാക്കള്‍ക്ക് അനുഗ്രഹമാണ്.
അതേസമയം തമന്ന, തൃഷ, ഹന്‍സിക എന്നിവര്‍ സമയത്ത് വരുകയുമില്ല. വലിയ പ്രശ്നങ്ങളും സൃഷ്ടിക്കും. ഇവര്‍ക്കെല്ലാം ഒപ്പം അമ്മയും ആയമാരും ഹെയര്‍ഡ്രസര്‍മാരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും കാണും. അവരൊക്കെ ലൊക്കേഷനില്‍ കാണിച്ച് കൂട്ടുന്ന പുകിലുകള്‍ വേറെയാണ്. പലപ്പോഴും നിര്‍മാതാവും സംവിധായകനും സഹികെട്ടാണ് ചിത്രീകരണം നടത്തുന്നത്. ചില നടിമാര്‍ക്ക് ജ്യൂസ് അടിച്ച് കൊടുക്കാന്‍ വേണ്ടി മാത്രം ആയയുണ്ട്. അവരുടെ താമസവും ഭക്ഷണവും നിര്‍മാതാവിന്റെ ചെലവിലാണ്. നടിമാര്‍ക്ക് സ്റ്റാര്‍ വാല്യൂ ഉള്ളത് കൊണ്ട് സഹിക്കുന്നു അത്ര തന്നെ.
https://www.facebook.com/Malayalivartha