Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

എന്തിനാണ് ചിമ്പു നീ എന്റെ മകനായി ജനിച്ചത്? !! ; ചിമ്പുവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ടി രാജേന്ദര്‍ രംഗത്ത്  

01 MARCH 2018 05:52 PM IST
മലയാളി വാര്‍ത്ത

ചിമ്പുവിനും അച്ഛൻ സംവിധായകനും നടനുമായ ടി രാജേന്ദറും എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നവരാണ്. ചിമ്പുവിനെതിരെ ചില ചിത്രങ്ങളുടെ സംവിധായകരും നിര്‍മാതാക്കളും രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ചിമ്പുവിന്റെ ചിത്രങ്ങള്‍ പകുതി വഴിക്ക് നിന്ന് പോകുന്നതും പ്രൊഡക്ഷന്‍ സ്റ്റേജില്‍ പല പ്രശ്നങ്ങളും നേരിടുന്നതും പതിവായി മാറിയിരിക്കുകയാണ്. ചിമ്പുവിന് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ താരത്തിന് ചുവപ്പു കാര്‍ഡ് നല്‍കാനും നീക്കം നടക്കുന്നുണ്ടെന്നാണ് അണിയറ സംസാരം. ഈ അവസരത്തില്‍ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടി രാജേന്ദര്‍.തന്റെ മകനായി ജനിച്ചതിനാലാണ് ചിമ്പുവിന് ഈ ദുരിതങ്ങളെല്ലാം നേരിടേണ്ടി വന്നതെന്ന് ടി രജേന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ ചിമ്പുവിനെ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കില്ല. ഞാന്‍ നേരിട്ട, അനുഭവിച്ച ദുരിതങ്ങളൊന്നും പോരെ? നീ എന്തിനാണ് ചിമ്പു ജനിച്ചത്? ഞാന്‍ ജനിച്ചത് എന്തിനാണെന്ന് ഞാന്‍ മനസിലാക്കുന്നതിന് മുന്‍പ് തന്നെ നീ എന്തിനാണ് ജനിച്ചത് ? തമിഴ്‌നാട്ടില്‍ ഞാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. നീ എന്റെ മകനായി ജനിച്ചതു കൊണ്ട് മാത്രമാണ് അവര്‍ നിനക്കും ദുരിതങ്ങള്‍ നല്‍കുന്നത്.


ചെറുപ്പം തൊട്ടേ സിനിമയുടെ ഭാഗമായ ഒരു വ്യക്തിക്ക് ചുവപ്പു കാര്‍ഡ് നല്‍കുമെന്ന് അവര്‍ പറയുന്നു. ചുവപ്പോ, പച്ചയോ, മഞ്ഞയോ നല്‍കാന്‍ ഞാന്‍ അവരെയെല്ലാം വെല്ലു വിളിക്കുകയാണ്. നമുക്ക് കാണാം. ചിമ്പുവിന്റെ വഴി വേറെയാണ്. ഇതെന്റെ വഴിയാണ്. 1984ല്‍ രാഷ്ട്രീയത്തിലേക്ക് സ്വയം വന്നവനാണ് ഞാന്‍. ഇപ്പോഴത്തെ യുവത്വത്തിന് പല കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്.

എന്റെ മകന്‍ ഒരു നടനാണ്. ജെല്ലിക്കെട്ട് പോലുള്ള വിഷയങ്ങളില്‍ അവന്‍ അവന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അവന്‍ വളരെ നല്ല മനുഷ്യനാണ്. നിങ്ങള്‍ നിങ്ങളെക്കൊണ്ടാകുന്നത് ചെയ്യൂ അത് നേരിടാന്‍ ഞങ്ങള്‍ സജ്ജരാണ്. ഞങ്ങള്‍ പുതിയ ആള്‍ക്കാരെ വച്ച് പുതിയ ഒരെണ്ണം രൂപീകരിച്ച് മുന്നോട്ടു പോവുക തന്നെ ചെയ്യും. ഞങ്ങള്‍ ആരുമായാണ് സഹകരിക്കാന്‍ പോകുന്നത് എന്നത് വ്യത്യസ്തമാണ് പക്ഷെ ആരുമായി സഹകരിക്കേണ്ട എന്നത് ഞങ്ങള്‍ തീരുമാനിച്ചതാണ് . രാജേന്ദര്‍ വ്യക്തമാക്കി .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (1 minute ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (5 minutes ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (9 minutes ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (13 minutes ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (13 minutes ago)

ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (23 minutes ago)

ലക്ഷദ്വീപും കടന്ന് കാലവർഷം കേരളത്തിലേക്ക് എത്താൻ ഇത്തവണ വൈകില്ല; 18ആം തീയതിയോടെ കാലവർഷം ആൻഡമാൻ തീരത്തെത്തും  (25 minutes ago)

മൂന്ന് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി ഷോക്കേല്‍പ്പിച്ചു  (26 minutes ago)

നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും വയോധികരുടെയും മേൽ ബോംബ് വർഷിക്കുന്നത് നിങ്ങളെ ഹീറോ ആക്കില്ല; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട  (33 minutes ago)

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്കയെ കടത്തി വെട്ടി ചൈന  (39 minutes ago)

ശ്രീനാഥ്‌ ഭാസിയുടെ ശരീരം മുഴുവനുളള ചെളി നിർമിച്ചത് ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച്:- ക്ലൈമാക്സ് ചെയ്തത് ഉറുമ്പുകടികൊണ്ട്...  (2 hours ago)

ഹമാസ് തലവനെക്കുറിച്ച് വിവരം തരാം:  (2 hours ago)

ഭീഷണിയുമായി ഇറാൻ;  (2 hours ago)

20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കും;  (2 hours ago)

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...  (2 hours ago)

Malayali Vartha Recommends