പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു, പണി പാളി! വടിവേലു എട്ട് കോടിരൂപ പിഴ അടയ്ക്കണം
ആരാധകരെ ചിരിപ്പിച്ചു നടന്ന വടിവേലുവിന് വന്‍ പണി നല്കി തമിഴ് സിനിമ. വടിവേലുവിനെതിരെ സംവിധായകന് ശങ്കര്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘ഇംസെയ് അരസന് 24ാം പുലികേശി’ എന്ന സിമ്പുദേവന് ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
നടന് വിശാല്‍ പ്രസിഡന്റായ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അദ്ദേഹത്തെ വിളിച്ചു വരുത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും താരം സഹകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാവിന് വന്ന നഷ്ടം പരിഹരിക്കാന്‍ എട്ടു കോടി 75 ലക്ഷം രൂപ ഫൈന്‍ അടയ്ക്കണമെന്ന് സംഘടന ഉത്തരവിട്ടിരിക്കുകയാണ്. ഇതനുസരിച്ചില്ലെങ്കിലും കേസും, വിലക്കും നേരിടേണ്ടി വരും.
https://www.facebook.com/Malayalivartha