Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷക്കീലയുടെ ജീവിതവും സിനിമയാകുന്നു ; നായികയായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം!!

07 MARCH 2018 05:21 PM IST
മലയാളി വാര്‍ത്ത

തൊണ്ണൂറുകളില്‍ ഇക്കിളിപ്പടങ്ങളിലൂടെ മലയാള സിനിമയുടെ ബോക്‌സ്ഓഫീസില്‍ ചരിത്രം കുറിച്ച ഷക്കീലയുടെ ജീവിതമാണ് ഏറ്റവും പുതിയതായി അഭ്രപാളിയിലെത്തുന്നത്.ഷക്കീലയുടെ മുന്‍ഗാമിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡേര്‍ട്ടി പിക്ചറിന്റെ ചുവടുപിടിച്ചാണ് ഈ ചിത്രവും ഒരുങ്ങുന്നത്.

കിന്നാരതുമ്പികളിലൂടെ അരങ്ങേറ്റം കുറിച്ച് സൃഷ്ടിച്ച് പിന്നീട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും, മൊഴിമാറിയെത്തി നേപ്പാളിലും ചൈനയില്‍ പോലും തരംഗം സൃഷ്ടിച്ച ഷക്കീലയുടെ ജീവിതകഥ കന്നഡയിലാണ് സിനിമയാകുന്നത്. ബോളിവുഡ് താരം റിച്ച ചദ്ദയാണ് ഷക്കീലയെ വെള്ളിത്തിരയില്‍ പുനരവതരിപ്പിക്കുന്നത്.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ കന്നി ചിത്രത്തിന് വി.ശാന്താറാം പുരസ്‌കാരം നേടിയ ആളാണ് ഇന്ദ്രജിത്ത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയ്യേറ്ററുകളില്‍ എത്തും.

പതിനാറാം വയസ്സില്‍ ചലച്ചിത്രരംഗത്തെത്തിയ ഷക്കീലയുടെ സിനിമയിലെയും വ്യക്തിജീവിതത്തിലെയും നിമിഷങ്ങളിലൂടെയാവും സിനിമ സഞ്ചരിക്കുക.

ഷക്കീലയായി അഭിനയിക്കാന്‍ ഒരുങ്ങുന്ന കാര്യം റിച്ച ചദ്ദയുടെ വക്താവ് സ്ഥിരീകരിച്ചു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായി പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്ന ഷക്കീലയുടെ കഥയാണ് സിനിമ പറയുന്നത്. ഏഷ്യയില്‍ മുഴുവന്‍ ആരാധകരുള്ള അവരെപ്പോലെ മറ്റൊരു സ്ത്രീയും ഇത്രയും പിന്തുണ ആര്‍ജിച്ചിട്ടില്ല. ആകര്‍ഷകമാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ്. അവരുടെ ജീവിതകഥ നന്നായി തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ പ്രേക്ഷകര്‍ക്ക് ഒരു വിരുന്ന് തന്നെയാവും എന്നുറപ്പുണ്ട്. അതിന്റെ തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഏപ്രിലിലോ മെയിലോ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്-റിച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഒയേ ലക്കി! ലക്കി ഒയേ എന്ന ചിത്രത്തിലൂടെ 2008ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് താരമാണ് റിച്ച. 2012ല്‍ പുറത്തിറങ്ങിയ ഗ്യാങ്‌സ് ഓഫ് വസെയ്പുരിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ഫുക്രി, രാംലീല, മാസാന്‍, സരബ്ജിത്ത് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (26 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (55 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (58 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (4 hours ago)

Malayali Vartha Recommends