നയന്‍സിന്റെ സ്വഭാവത്തിന് ഒരു പ്രത്യേകതയുണ്ട്, അത് പറഞ്ഞാല്‍ നിങ്ങള്‍ അതിശയിക്കും, നയന്‍സിനെ കുറിച്ച് വിഘ്‌നേഷ് ശിവന്‍ പറയുന്നതിങ്ങനെ

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണവുമായി ലോക വനിതാ ദിനത്തില്‍ വിഘ്‌നേഷിന്റെ സന്ദേശം.തന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട സ്ത്രീകളെ പരിചയപ്പെടുത്തിയാണ് വിഘ്‌നേഷ് വനിതാദിന സന്ദേശം കുറിച്ചിരിക്കുന്നത്. അമ്മയും സഹോദരിയും നയന്‍താരയുമാണ് ആ മൂന്ന് സ്ത്രീകള്‍.
'എന്നെ പൂര്‍ണമാക്കിയവര്‍
സ്‌നേഹം എന്തെന്ന് എനിക്ക് കാണിച്ചു തന്നവര്‍
എന്റെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കിയവര്‍
എന്നെ നിരുപാധികമായി സ്‌നേഹിക്കുകയും ഈ ലോകം ജീവിക്കാന്‍ മനോഹരമാക്കിയവര്‍
എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പ്രണയിനികള്‍ക്കും എന്റെ ആശംസകള്‍'
നയന്‍സും വിഘ്‌നേഷും വിവാഹിതരാകാന്‍ പോകുന്നുവെന്ന പ്രചരണം ശക്തമാണ്. രണ്ട് കുടുംബങ്ങളുടെയും ആശീര്‍വാദത്തോടെ വിദേശത്ത് വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് വിഘ്‌നേഷോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല.
നയന്‍സ് എപ്പോഴും ശാന്തസ്വഭാവക്കാരിയാണ്. പക്ഷേ ചിലകാര്യങ്ങള്‍ക്ക് ഭയങ്കര നിര്‍ബന്ധമാണ്.നയന്‍സിന് വാശി അല്‍പം കൂടുതലാണെന്ന് വിഘ്‌നേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha
























