ആ സീരിയല്‍ താരങ്ങളും വിദേശയാത്രകളും കേരളത്തെ ഇളക്കിമറിക്കും, ശാലുമേനോന്റെ ഫോണിലും ദുരൂഹത, ശാലുവിന്റെ ഫോണില്‍ ഏറ്റവും കൂടുതല്‍ വിളിച്ചത് മുന്‍ മന്ത്രി

സോളാര്‍ തട്ടിപ്പു കേസിലെ ആ സീരിയല്‍ താരം ശാലു മേനോനാണെന്ന് വ്യക്തമായതോടെ ശാലുവിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും പുറത്തു വരികയാണ്. ശാലു മേനോന്റെ ഫോണില്‍ നിരന്തരമായി വിളിച്ചിരുന്ന പ്രമുഖ രാഷ്‌ട്രീയക്കാര്‍ ഇതോടെ വലഞ്ഞിരിക്കുകയാണ്. ശാലുവിന്റെ ഫോണില്‍ ഏറ്റവും അധികം തവണ വിളിച്ചിരുന്നത് ഒരു മുന്‍ മന്ത്രിയാണന്നതാണ് ഏറെ ഞെട്ടിക്കുന്ന വിവരം. സീരിയല്‍ രംഗത്തുള്ള നിരവധി താരങ്ങള്‍ രാഷ്‌ട്രീയക്കാരുടെ വലയില്‍ വീഴ്‌ന്നിട്ടുണ്ടെന്ന കഥകള്‍ ഇനി പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ.
സീരിയല്‍ താരങ്ങളെ വിഐപികള്‍ക്ക് കാഴ്‌ചവയ്‌ക്കാനായി ഒരു പ്രമുഖ നടിതന്നെ ഉണ്ടത്രേ. നൃത്ത-സംഗീത പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്ന പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പും ഈ നടിക്കുണ്ട്. മുന്‍ മന്ത്രിയായിരുന്ന സഹൃദയന്റെ ബലഹീനത തീര്‍ക്കാനായി പല സീരിയല്‍ നടിമാരേയും അതിര്‍ത്തി കടത്തി വിദേശത്ത് എത്തിച്ചിരുന്നു. അപ്പോഴേക്കും ആ മുന്‍മന്ത്രി സുഹൃത്തുക്കളോടൊപ്പം വിദേശ പര്യടനത്തിന്റെ പേരില്‍ അവരോടൊപ്പം ഒത്തു കൂടും. അടുത്തിടെ ഇവരുടെ നിരന്തരമുളള വിദേശ പര്യടനത്തെപ്പറ്റി ഏറെ വിവാദമുണ്ടായി.
ഇന്ത്യയെ അപേക്ഷിച്ച് രാഷ്‌ടീയ്‌ക്കാര്‍ക്ക് സൈ്വര്യ വിഹാരം നടത്താന്‍ പറ്റിയ ഇടമായിരുന്നു ദുബായ് പോലുള്ള വിദേശ രാജ്യങ്ങള്. ഇതിനായി അവര്‍ കണ്ടു പിടിച്ച മാര്‍ഗമായിരുന്നു ഈവന്റ് മാനേജ്‌മെന്റുകള്. പല പരിപാടികളിലൂടെ വിദേശത്തെത്തുന്ന സീരിയല്‍ താരങ്ങളാണ് ഈ വിഐപികളുടെ പ്രധാന അജണ്ട. വിദേശത്തു നടക്കുന്ന വിഐപികളുടെ ഈ ലീലാവിലാസങ്ങള്‍ ഉടന്‍ വെളിച്ചം കാണുമെന്നാണ് മാധ്യമലോകം കരുതുന്നത്.
സിരതയ്‌ക്ക് ഒരു സീരിയല്‍ നടിയെ പരിചയപ്പെടുത്തി കൊടുത്തത് ഒരു മുന്‍ മന്ത്രിയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. സരിതയെ അറസ്റ്റ് ചെയ്‌ത ഉടനേ ഒരു സീരിയല്‍ നടിയെ ചുറ്റിപറ്റിയുള്ള വാര്‍ത്തകളും പുറത്തു വന്നു കൊണ്ടിരുന്നു. ബിജു രാധാകൃഷ്‌ണനുമായുള്ള തന്റെ ബന്ധം തകര്‍ത്തത് ആ സീരിയല്‍ താരം ആണെന്നും സരിത വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പ്രശസ്‌ത സീരിയല്‍ സിനിമ താരം ശാലുമേനോന്‍ ബിജു രാധാകൃഷ്‌ണനെതിരെ മറ്റൊരു ആരോപണവുമായി രംഗത്തെത്തി. സോളാര്‍ കമ്പനിയുടെ പേരു പറഞ്ഞ് ബിജു ലക്ഷങ്ങള്‍ തട്ടിയെടുത്തു. കൂടാതെ പോലീസിലും പരാതി നല്‍കി.
ഇതിനിടെ പലരും ശാലുവിനെതിരായും പരാതിയുമായി രംഗത്തെത്തി. ശാലുവും ബിജുവും വളരെ അടുപ്പത്തിലായിരുന്നെന്ന കാര്യവും അവര്‍ തെളിവു സഹിതം നല്‍കി. തന്റെ കൈയ്യില്‍ നിന്നും പണം കൈപ്പറ്റിയത് ശാലു മേനോനാണെന്ന് തിരുവനന്തപുരം സ്വദേശി റഫീഖ് അലി പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ശാലു മേനോനും ബിജുവും അടുപ്പത്തിലായിരുന്നെന്നും രജിസ്റ്റര്‍ വിവാഹം കഴിച്ചെന്നും പറയപ്പെടുന്നു. ചങ്ങനാശേരിയിലെ റിസോര്‍ട്ടില്‍ ബിജുവിന് മുറിയെടുത്തു കൊടുത്തതും ശാലുവായിരുന്നു. സ്ഥിരമായി ശാലു റിസോര്‍ട്ടില്‍ എത്തിയിരുന്നു. വാടകയിനത്തില്‍ 75,000 രൂപ റിസോര്‍ട്ടിന് കൊടുക്കാനുമുണ്ട്. ബിജുവുമായി ബന്ധം തുടങ്ങിയ ശേഷം ശാലുമേനേന് സാമ്പത്തികമായ ഉയര്‍ച്ചയും ഉണ്ടായതായി പറയപ്പെടുന്നു. ലക്ഷങ്ങള്‍ ചെലവിട്ട പെരുന്നയിലെ ശാലുവിന്റെ വീടിന്റെ പാലുകാച്ച് അടുത്തിടെയായിരുന്നു.
സോളാര്‍ കേസില്‍ ശാലുവിനെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ശാലുമേനോന്‍ മുങ്ങിയതായി പറയുന്നത്. എന്നാല്‍ ശാലു മാധ്യമങ്ങളുടെ മുമ്പിലെത്തി താന്‍ മുങ്ങിയിട്ടില്ലെന്നു പറഞ്ഞു.
https://www.facebook.com/Malayalivartha