കുടുബ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയോ? രണ്ടിലും വില്ലന്‍ ഗണേഷ്‌കുമാര്‍, വിഷയം പെണ്ണു കേസും, ഒത്തുതീര്‍ക്കാന്‍ ചെന്ന മുഖ്യമന്ത്രിയും പരിഹാസ്യനായി

കേരളത്തിലെ ജനങ്ങള്‍ക്കൊരു സംശയം. മുഖ്യമന്ത്രിയുടെ വകുപ്പില്‍ കുടുംബ ക്ഷേമവും വരുമോ എന്ന്. വകുപ്പില്ലെങ്കിലും മറ്റൊരാളുടെ കുടുംബ പ്രശ്‌നത്തില്‍ ഇടപെടുന്നത് നല്ലതു തന്നെ. മാത്രവുമല്ല അതൊരു മനുഷത്വ പരവുമാണ്. എന്നാല്‍ അതിന്റെ ഉള്ളറയിലേക്ക് പോകുമ്പോഴാണ് കുടുബ പ്രശ്‌നത്തിന്റെ നാറുന്ന കഥകള്‍ മനസിലാകുന്നത്.
കേരളത്തിലെ പ്രബലനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമായും രണ്ടു കുടുംബ പ്രശ്‌നത്തിലാണ് അടുത്തിടെ ഇടപെട്ടത്. രണ്ടിലും പരോപകാരമേ പുണ്യം എന്ന് മാത്രമാണ് മുഖ്യമന്ത്രി ചിന്തിച്ചത്. എന്നാല്‍ വരാനുള്ളത് പ്രശസ്‌തിയിലൂടെ വരും എന്നതു പോലെ എല്ലാം ക്രമേണ നാട്ടുകാരറിഞ്ഞു. രണ്ടു കുടുംബ പ്രശ്‌നത്തിലും കഥാനായകന്‍ കെ.ബി. ഗണേഷ്‌കുമാര്‍ തന്നെ. രണ്ടിലും പ്രശ്‌നം അവിഹിതമായ പെണ്ണു കേസ് തന്നെ.
ആദ്യം പരാതിയുമായെത്തിയത് ഗണേഷിന്റെ സ്വന്തം ഭാര്യ യാമിനി തങ്കച്ചിയാണ്.
മുഖ്യമന്ത്രി തന്ത്ര പൂര്‍വം യാമിനിയെ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നെങ്കിലും ഗണേഷ് തന്നെ ഇടപെട്ട് അത് പൊളിച്ചു. അവസാനം ആ അച്ഛനെപ്പോലെ കരുതിയിരുന്ന ആ വലിയമനുഷ്യനെ യാമിനി പോലും തള്ളിപ്പറഞ്ഞു.
അടുത്ത കുടുംബ പ്രശ്‌നം സോളാര്‍ കേസിലെ മുഖ്യ പ്രതിയായ ബിജു രാധാകൃഷ്‌ണന്റേതാണ്.
ഒരു മന്ത്രികാരണം ഭാര്യ സരിത നായര്‍ വീട്ടില്‍ കയറുന്നില്ലെന്നാണ് മുഖ്യ പരാതി. എംഐ ഷാനവാസ് മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ചങ്ക് തകര്‍ന്നു പോയി. ഇല്ലാത്ത സമയം ഉണ്ടാക്കി ഒരുമണിക്കൂര്‍ നേരം ബിജു രാധാകൃഷ്‌ണന്റെ കുടുംബ പ്രശ്‌നം ചര്‍ച്ച ചെയ്‌തു. ഗണേഷിന്റെ നല്ല കഥകള്‍ കേട്ട് മുഖ്യമന്ത്രിയുടെ കണ്ണു തള്ളി. എടുത്തു ചാട്ടം അരുത്. ബിജുവിനെ നല്ല വാക്കു പറഞ്ഞ് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു വിട്ടു.
എന്നാല്‍ രണ്ടിലും മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെടുകയായിരുന്നു. മാത്രമല്ല പറഞ്ഞൊതുക്കാന്‍ ചെന്ന മുഖ്യമന്ത്രി അപഹാസ്യനാവുകയും ചെയ്‌തു. പൊതുജന മധ്യത്തില്‍ ഒരു നിലയും വിലയുമുണ്ടായിരുന്ന മുഖ്യമന്ത്രി ഈ രണ്ടു പ്രശ്‌നങ്ങളിലും പലപ്പോഴും ഉത്തരം മുട്ടിപ്പോയി. നാടു ഭരിക്കുന്ന മന്ത്രി, അതും മുഖ്യമന്ത്രി എന്തിനാണ് ആവശ്യമില്ലാത്ത അവിഹിത കുടുംബ പ്രശ്‌നങ്ങളില്‍ ഇങ്ങനെ ഇടപെട്ടു ഉത്തരം മുട്ടുന്നത് എന്നാണ് സാധാരണ ജനത്തിനു മനസിലാവാത്തത്.
https://www.facebook.com/Malayalivartha