വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ചെറുകിട വിതരണക്കാരെ ഒതുക്കി സപ്ലൈകോ; കമ്മീഷനു പുറമേ ബ്രാന്റ് ലിഫ്റ്റിംഗ് ഫീയും; ഓരോ ചെറുകിട കമ്പനികളും നല്‍കേണ്ടി വരുക ലക്ഷകണക്കിന് രൂപ; പിന്നില്‍ വിതരണം കുത്തകകമ്പനിക്ക് നല്‍കാന്‍

കോപ്പറേറ്റുകള്‍ക്കും കുത്തകള്‍ക്കും എതിരെ എന്നും ഇടതുപക്ഷം ശക്തമായ നിലപാട് പരസ്യമായി സ്വീകരിക്കുകയും രഹസ്യമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നത് പരസ്യമായ രഹസ്യമാണ്. കുറച്ച് നാളുകളാണ് സിവില്‍ സപ്ലൈകോയിലും നടക്കുന്നത് ഇതു തന്നെയാണ്. ഓണക്കിറ്റ് വിതരണത്തിലെ പപ്പടത്തിലെയും ശര്‍ക്കരയിലെയും വിവാദം അവസാനിക്കുന്നതിന് മുമ്പ് തന്നെ വീണ്ടും വിവാദങ്ങളില്‍പെടുകയാണ് സപ്ലൈകോ. സപ്ലൈകോയിലേക്കുള്ള സാധാനങ്ങളുടെ വിതരണത്തില്‍ നിന്നും ചെറുകിട വിതരണക്കാരെ ഒഴിവാക്കാനുള്ള ശ്രമം നേരത്തെ തന്നെ തുടങ്ങിയതാണ്. ഇതിനായി ചെറുകിടക്കാര്‍ക്ക് താങ്ങാനാത്ത നിബന്ധനകള്‍ മുന്നോട്ടു വയ്ക്കുകയാണ് ആദ്യം സപ്ലൈകോ ചെയ്തത്. ഇത് വാര്‍ത്തയാതോടെ അതില്‍ അയവ് വന്നെങ്കിലും വീണ്ടും സപ്ലൈകോ കുത്തക കമ്പനിക്ക് വേണ്ടി അണിയറയില്‍ നീക്കം തുടങ്ങിയിരിക്കുകയാണ്. അതിനായി ഇത്തവണ ചെറുകിടക്കാരെ ഒഴിവാക്കാന്‍ ബ്രാന്റ് ലിഫിറ്റിംഗ് ഫീ എന്ന സംവിധാനമാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്.
ഒരു ചെറുകിട വിതരണക്കാരന്‍ വിതരണം ചെയ്യുന്ന ഓരോ ഉല്‍പ്പന്നത്തിനും വിതരണം ചെയ്യുന്ന ഓരോ ഔട്ട്‌ലെറ്റിലേക്കും 2000 രൂപ വീതം നല്‍കണമെന്നാണ് സപ്ലൈകോ ചെറുകിട വിതരണക്കാര്‍ക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിബന്ധന ഈ മാസം ഒന്നു മുതല്‍ പ്രവര്‍ത്തികമാകുമെന്നും പണം നല്‍കാത്ത ഉല്‍പന്നങ്ങള്‍ ഔട്ട്‌ലെറ്റിലൂടെ വില്‍ക്കുന്നതല്ലെന്നും സപ്ലൈകോ വിതരണക്കാരെ അറിയിച്ചു. ചെറുകിട വിതരണക്കാര്‍ വിതരണം ചെയ്യുന്ന ഓരോ ഉല്‍പ്പന്നത്തിന്റെയും ലാഭത്തിന്റെ 20 മുതല്‍ 45 ശതമാനം വരെ സപ്ലൈകോ അധികൃതര്‍ക്കുള്ളതാണ്.
ഔട്ട്‌ലെറ്റിന്‍ ബ്രിന്റ് ലിഫ്റ്റിംഗ് ഫീ എന്ന് പേരിട്ട് പുതിയ പിരിവ് ഇപ്പോള്‍ വകുപ്പ് തലത്തില്‍ തന്നെ നടത്താന്‍ പോകുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയാണ് വിതരണക്കാര്‍ക്ക് വരുത്തി വയ്ക്കാന്‍ പോകുന്നത്. ഒരു ചെറുകിട വിതരണക്കാരന്‍ 50 ഐറ്റംസ് വിതരണം ചെയ്യുകയാണെങ്കില്‍ ഒരു ഔട്ട് ലെറ്റിന് ഒരു ലക്ഷം രൂപ അയാള്‍ നല്‍കേണ്ടി വരും. അങ്ങനെ 50 ഔട്ട്‌ലെറ്റില്‍ വിതരണം നടത്തിയാല്‍ അയാളുടെ ബാധ്യത അരകോടി രൂപയാണ്. കോടിക്കണക്കിന് രൂപയുടെ ബാധ്യത ഒരിക്കലും ഒരു ചെറുകിട ഇടനിലാക്കാരന് താങ്ങാന്‍ സാധിക്കില്ല. അങ്ങനെയെങ്കില്‍ അയാള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കാതെ വരുകയും അതിന് പകരം കുത്തക കമ്പനിയെ അവിടേക്ക് തിരഞ്ഞെടുക്കുകയും ചെയ്യാം. ഇതുതന്നെയാണ് സപ്ലൈകോ അധികൃതരുടെ പദ്ധതി.
ചെറുകിട വിതരണക്കാര്‍ക്ക് സപ്ലൈകോ എട്ടു മാസത്തെ വരെ ദൈര്‍ഘ്യമിട്ടാണ് പണം നല്‍കുന്നത്. ഇതു തന്നെ ചെറുകിടക്കാരെ സാമ്പത്തികമായി കുഴക്കുന്നുണ്ട്. ഇതിന് പുറമേ ഇത്തരമൊരു തീരുമാനം അതും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിലായ ഈ ഘട്ടത്തില്‍ വരുത്തുന്നത് തങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് ഒരു കേരളാ സപ്ലൈകോ അസോസിയേഷന്‍ പ്രതിനിധി മലയാളി വാര്‍ത്തയോട് പറഞ്ഞു. ഇത്തമൊരു തീരുമാനം എടുത്തപ്പോള്‍ അതിനെക്കുറിച്ച് നെരത്തെ അറിയിക്കേണ്ട ഉത്തരവാദിത്വം പോലും സപ്ലൈകോ അധികൃതര്‍ ചെയ്തില്ല. ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന നോട്ടീസ് പലര്‍ക്കും ഇപ്പോള്‍ കിട്ടിതുടങ്ങുന്നേയുള്ളു. ഇതെല്ലാം വകുപ്പ് ഒത്തുകളിച്ച് ചെറുകിടക്കാരെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് തെളിവാണെന്നും അസോസിയേഷന്‍ ഭാരവാഹി മലയാളി വാര്‍ത്തയോട് പറഞ്ഞു.
വകുപ്പു തലത്തില്‍ അന്വേഷണം നടത്തുമ്പോള്‍ ഇപ്പോഴത്തെ സിഎം.ഡി പഴയ സി.എം.ഡിയുടെ തീരുമാനമാണെന്ന് പറഞ്ഞ് കൈയൊഴുകയാണെന്നും അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു. വിഷയത്തില്‍ ഭക്ഷ്യമന്ത്രി എത്രയും വേഗം ഇടപ്പെട്ട് ഫീസ് ഒഴിവാക്കണമെന്നാണ് അസോസിഷന്റെ ആവശ്യം. വിതരണക്കാര്‍ നേരിട്ട് ഔട്ട്‌ലെറ്റില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനാന്‍ ഹാന്റലിംഗ് ഫീയുടെ ആവശ്യമോ സപൈകോക്ക് അധിക ബാധ്യതയോയില്ലെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha