തെറ്റയില്‍ നീലച്ചിത്ര ലാപ്‌ടോപ്പ് തേടി പോലീസ്

ചാനല്‍ അഭിമുഖവും, പ്രസ്‌താവനകളുംകൊണ്ട് പരാതിക്കാരി അരങ്ങുകൊഴുപ്പിക്കുന്നു. ഇതുവരെ മറ്റു മാധ്യമങ്ങള്‍ പറയാത്ത കമ്പനി കഥകളും ഉള്ളറക്കഥകളും പുറത്തു വരുമ്പോള്‍ സത്യം മുന്‍പേ പറഞ്ഞ മലയാളി വാര്‍ത്ത കുരുക്കഴിച്ചത് വിവാദങ്ങളുടെ അണിയറക്കഥകളായിരുന്നു.
പരാതിക്കാരി ലാപ്‌ടോപ്പ് തെറ്റയിലിനു നല്‍കി ഒത്തു തീര്‍പ്പിലെത്തി എന്നു പറയുന്നത് പക്ഷെ പൂര്‍ണ വിശ്വാസത്തിലെടുക്കാന്‍ ജനം തയ്യാറല്ല. വിവാഹത്തിനു രജിസ്റ്റര്‍ ഓഫീസിലെത്തിയ മകന്‍ അമ്മയുടെ ആത്മഹത്യാ ഭീഷണിയില്‍ മുങ്ങിയപ്പോള്‍ കഥ മാറിയതെങ്ങനെ.
കേരളത്തെ ഇളക്കി മറിച്ച പരാതി ഉയര്‍ന്നു വന്നത് കഴിഞ്ഞ ഞായറാഴ്‌ച. അന്നേ ദിവസം ദുബായിലെക്ക് മുങ്ങിയ കമ്പനിയുടെ സഹയാത്രികന്‍ എന്തൊക്കെ തെളിവുകളുമായാണ് പോയത്. അദ്ദേഹത്തിന് ഈ വിവാദങ്ങളിലുള്ള പങ്കെന്ത്? തെറ്റയിലിന്റെ സന്തത സഹചാരിയും ചക്കരയുമായയാള്‍ പിന്നീടെങ്ങനെ തെറ്റയിലിന്റെ ശത്രുവായി. മിത്രത്തേയും ശത്രുവിനേയും തിരിച്ചറിയുന്നതില്‍ വീഴ്‌ച പറ്റിയ തെറ്റയില്‍ കഥകള്‍ ഇനി തുടരുന്നു. ഇന്നലെ നിര്‍ത്തിയിടത്തു നിന്ന്. കൂട്ടു കച്ചവടം ചില പ്രശ്‌നങ്ങളിലേക്ക് നീങ്ങിയപ്പോള്‍ കൂട്ടാളികള്‍ക്കിടയില്‍ കശപിശയായി. പിന്നീട് നേതാവ് സെക്രട്ടറിയുടെ സഹായത്തോടെ സ്‌റ്റീല്‍പാത്ര ഫാക്ടറി ആരംഭിച്ചപ്പോള്‍ ശത്രുത കൂടി. പുതിയ കമ്പനിയില്‍ പങ്കാളിത്തം ലഭിക്കാത്ത കൂട്ടാളികള്‍ യുവതിയെ ഇളക്കിവിട്ടു. മകനെ വിവാഹത്തില്‍ കുരുക്കിയിടാമെന്നും മറ്റും മധ്യസ്ഥരുടെ പ്രേരണയാല്‍ നേതാവിനെക്കൊണ്ട് പറയിപ്പിക്കും വരെ കാര്യങ്ങള്‍ തനിക്കനുകൂലമാക്കാന്‍ യുവതിക്കും കൂട്ടാളികള്‍ക്കും കഴിഞ്ഞു.
പിന്നീടുള്ള കഥകള്‍ മാധ്യമ ലോകം പല ആങ്കിളുകളില്‍ ജനങ്ങള്‍ക്കു മുമ്പിലിട്ടു. ഈ കഥകള്‍ അലക്കിവെളുപ്പിക്കുമ്പോള്‍ അധികാരത്തില്‍ നിന്ന് വ്യവസായത്തിലേക്കും പിന്നെ കൂട്ടുകെട്ടലുകളുടെ മാറാപ്പുകളിലേക്കും വെളിച്ചം വീശുന്നു
അക്കഥകള്‍ നാളെ
https://www.facebook.com/Malayalivartha