ആ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ മലപ്പുറത്ത് മതംമാറ്റത്തിന് കൂട്ടു നില്‍ക്കുന്നു...ലക്ഷ്യം എസ്.ഡി.പി.ഐ, സുന്നി വിഭാഗങ്ങളുടെ വോട്ട്; ഭാര്യയും മകനും നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരായി എന്ന പരാതിപ്പെട്ടതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ മലയാളി വാര്‍ത്തയോട് നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

മലപ്പുറത്ത് ഇസ്ലം മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപണം. മലപ്പുറത്ത് ഭാര്യയും മകനും നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരായി എന്ന പരാതിപ്പെട്ടതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ഗില്‍ബര്‍ട്ട് മലയാളി വാര്‍ത്തയോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എസ്.ഡി.പി.ഐയുടെയും സുന്നി വിഭാഗങ്ങളുടെയും വോട്ടിന് വേണ്ടി സി.പി.എം എന്തു ചെയ്യും. ഒരു സഖാവിന്റെ കുടുംബത്തിനെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമൊന്നും അവര്‍ക്കില്ലെന്നും ഗിബര്‍ട്ട് കുറ്റപ്പെടുത്തി.
സി.പി.എം. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി ഗില്‍ബര്‍ട്ട് സിപിഎം നീരോല്‍പ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമായിരുന്നു. ടാക്‌സി ഡ്രൈവറായ താന്‍ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ സമീപ വാസികളായ ചില മുസ്ലീം സ്ത്രീകള്‍ വീട്ടിലെത്തി ക്യാന്‍വാസ് ചെയ്താണ് ഭാര്യയെയും മകനെയും മാറ്റിയെടുത്തുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ബുഷറാത്ത എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് ഇവര്‍ വീടുകളില്‍ എത്തി മതപരിവര്‍ത്തനം നടത്തുന്നത്. പഞ്ചായത്ത് മെമ്പര്‍ നസീറ, ഭര്‍ത്താവ് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകര്‍. കോട്ടിയാടിന്‍ ഇസ്മായില്‍, കുഞ്ഞോന്‍ എന്നു വിളിക്കുന്ന ലത്തീഫ്, ഷാഹുല്‍ ഹമീദ്, അയല്‍വാസി ബുഷ്‌റ, കുല്‍സു തുടങ്ങിയ ചിലരും ഈ സംഘത്തിലുണ്ട്.
ഇത് ഒരു മലപ്പുറം ജില്ലയിലെ ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഗില്‍ബര്‍ട്ട് പറയുന്നത്. മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് സഹായം നല്‍ക്കുന്നത് രണ്ട് സി.പി.എം ബ്രഞ്ച് കമ്മിറ്റി അംഗളായണ്. എന്‍.ബി റഷീദ്, സൈദ് എന്നിവരാണ് അവര്‍. അതുകൊണ്ടു തന്നെ മലപ്പുറത്ത് പല കുടുംബങ്ങലിലും ഇത് ആവര്‍ത്തിക്കപ്പെടു. സ്വര്‍ഗ്ഗം കിട്ടുമെന്ന് കരുതി അവര്‍ നടത്തുന്ന പ്രവര്‍ത്തി വളരെ ക്രൂരമാണെന്നും ഗില്‍ബര്‍ട്ട് അഭിപ്രായപ്പെട്ടു.
ജനം ടി.വിയില്‍ വാര്‍ത്ത വന്നു എന്ന ഒരൊറ്റകാരണം കൊണ്ടാണ് തന്നെ സി.പി.എം പുറത്താക്കുന്നത്. ഈ മാസം ഒന്‍പതിന് ഭാര്യ കാണാതാകുന്നു. 10ന് കോഴിക്കോട്ടെ മതപഠന കേന്ദ്രമായ തര്‍ബിയയില്‍ നിന്നും അവരെ കണ്ടെത്തുന്നു. അതിന് ശേഷം പാര്‍ട്ടിയുടെ ഒരു സഹായവും കിട്ടാതെ വന്നപ്പോള്‍ ആറു ദിവസത്തിന് ശേഷമാണ് താന്‍ ജനം ടിവിയില്‍ ഇന്റവ്യൂ നല്‍കിയതെന്നും അദ്ദേഹം പറയുന്നു. തന്റോട് ഒരു വിശദീകരണവും പാര്‍ട്ടി ഇതുവരെ ചോദിച്ചിട്ടില്ലെന്നും എന്താണ് താന്‍ ചെയ്ത പാര്‍ട്ടി വിരുദ്ധത എന്ന് വ്യക്തമാക്കിട്ടില്ലെന്നും ഗില്‍ബര്‍ട്ട് കുറ്റപ്പെടുത്തി. ഭാര്യയേയും മകനേയും രക്ഷിക്കാന്‍ പാര്‍ട്ടിയോട് സഹായം ചോദിച്ചെങ്കിലും സിപിഎം നിന്നത് മതംമാറ്റ സംഘത്തിനൊപ്പമാണെന്ന വേദനയും ഗില്‍ബര്‍ട്ട് പറയുന്നു.
മതം മാറിയാല്‍ 25 ലക്ഷവും വീടും നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഒരു ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നു. എന്നാല്‍ ഭാര്യാ മാതാവും സഹോദരനും ഇത് നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഐ.എസ് എന്ന തീവ്രവാദ സംഘടനയെപ്പറ്റിയും ഭാര്യ എന്നോട് പലവട്ടം ചേദിച്ചിട്ടുണ്ട്. നീ എന്തിനാണ് ഇതൊക്കെ അറിയുന്നതെന്ന് ചോദിക്കുമ്പോള്‍ ബുഷറാത്ത പറഞ്ഞു എന്ന് പറയും. അവനവന്റെ വീട്ടിലെ ഒരു കുട്ടിയെ കൊണ്ടു പോകുമ്പോള്‍ മാത്രമേ ഇവര്‍ക്ക് ഇതിന്റെ വേദന മനസിലാവുകയുള്ളൂ. ഒരാഴ്ചയായി ഉറങ്ങാന്‍ സാധിക്കുന്നില്ല. സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കാന്‍ പറ്റുന്നില്ല' - ഗില്‍ബര്‍ട്ട് കണ്ണീരോടെ പറഞ്ഞു.
ഗില്‍ബര്‍ട്ട് മലയാളി വാര്‍ത്തയുമായി സംസാരിച്ചതിന്റെ പൂര്‍ണ രൂപത്തിനായി ഈ വീഡിയോ കാണു...
https://www.facebook.com/Malayalivartha