നിങ്ങള്‍ പെണ്‍കുട്ടിയുടെ പിതാവാണോ? മകള്‍ സ്‌കൂളിലോ കോളേജിലോ ആണോ പഠിക്കുന്നത്? സൂക്ഷിക്കണേ...

നിങ്ങള്‍ പെണ്‍കുട്ടിയുടെ പിതാവാണോ? മകള്‍ സ്‌കൂളിലോ കോളേജിലോ ആണോ പഠിക്കുന്നത്? എങ്കില്‍ മകള്‍ക്ക് പിന്നാലെ നടക്കുക ഇല്ലെങ്കില്‍ ചിലപ്പോള്‍ മകളെ നിങ്ങള്‍ക്ക് നഷ്ടമായെന്നു വരും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സീരിയല്‍ നടിയായ കൗമാരക്കാരിയുടെ കഥ അറിയുന്നവര്‍ ഇങ്ങനെയൊക്കെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോഴത്തെ മാതാപിതാക്കള്‍ക്ക് ഒന്നിനും സമയമില്ല. മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ നേരം ഒട്ടുമില്ലെന്നാണ് പലരുടെയും പരാതി. എന്നാല്‍ ഇതിനായി നേരം കണ്ടെത്തുന്നില്ലെന്നതാണ് സത്യം. ആധുനിക സാങ്കേതിക വിദ്യ വിസ്‌ഫോടനത്തിന്റെ ഫലമായി നമ്മുടെ പെണ്‍മക്കളുടെ ജീവിതയാത്രയില്‍ വലിയ മാറ്റങ്ങള്‍ വന്നു.
തിരുവനന്തപുരത്തെ മ്യൂസിയത്ത് പകല്‍ സമയത്ത് ആയിരത്തിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും ആണ്‍സുഹൃത്തുക്കളും കറങ്ങാനെത്താറുണ്ടെന്നാണ് പോലീസ് പറയുന്നത്. ശംഖുമുഖം കടല്‍ത്തീരത്തും സ്ഥിതി വിഭിന്നമല്ല. ഇവരൊന്നും സ്‌കൂള്‍ യൂണിഫോമിലല്ല ഇത്തരം സ്ഥലങ്ങളിലെത്തുന്നത്.
രാവിലെ യൂണിഫോം ധരിച്ച് വീട്ടില്‍ നിന്നിറങ്ങുന്നവര്‍ ഒരു ജോടി കളര്‍ വസ്ത്രം കൈയ്യില്‍ കരുതും. ഇത് കറങ്ങാന്‍ വേണ്ടിയാണ്. കളര്‍ വസ്ത്രം എവിടെ നിന്നും മാറ്റുമെന്ന് ആര്‍ക്കുമറിയില്ല പെണ്‍കുട്ടികള്‍ക്കു മേല്‍ ഒരു കണ്ണുവേണം എന്നതാണ് ഇതില്‍ നിന്നും മനസിലാവുന്നത്. സ്‌കൂളുകളിലും കോളേജിലും കൃത്യമായി അന്വേഷിക്കണം. പല പെണ്‍കുട്ടികളും സ്‌കൂളിലെത്താറില്ലെന്നാണ് അധ്യാപകര്‍ പോലും പറയുന്നത്. വിദ്യാര്‍ത്ഥികളുടെ ഹാജര്‍ കൃത്യമായി വിലയിരുത്താനും നമ്മുടെ വിദ്യാലയങ്ങളില്‍ സംവിധാനമില്ല.
അതിനിടെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ അബോര്‍ഷന്‍ വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അക്കാര്യം വീട്ടുകാര്‍ മറച്ചു വയ്ക്കും. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടെ ഭാവി അപകടത്തിലാവുന്നുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കഴിയുന്നിടത്തോളം സ്‌കൂള്‍ ബസില്‍ തന്നെ അയയ്ക്കുന്നതാണ് ഉത്തമം. വിചിത്രമായ കാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. അപകടത്തിലായാല്‍ നിമിഷങ്ങള്‍ മതി പലപ്പോഴും കുട്ടികളെ അപകടത്തിലേയ്ക്ക് തള്ളി വിടുന്നത് നമ്മള്‍ തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha