മരിക്കില്ലെന്ന് പറഞ്ഞു അവൾ പോയി എല്ലാത്തിനും കാരണം ഞാൻ! പൊട്ടിക്കരഞ്ഞ് സുവ്യയുടെ അമ്മ;ഭർതൃമാതാവ് വിജയമ്മയുമായി സ്ഥിരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ജോലിയില്ലാത്ത ഭാര്യയെ ഉപേക്ഷിക്കാനും മറ്റൊരു വിവാഹം കഴിക്കാനും പറഞ്ഞിരുന്നതായും സുവ്യയുടെ അമ്മ മലയാളി വാർത്തയോട്; എല്ലാ സാഹചര്യവും അധിജീവിക്കാൻ കഴിവുള്ള കുട്ടിയായിരുന്നു അവൾ

പലപ്പോഴും സുവ്യക്ക് ഭർത്താവിൻ്റെ വീട്ടിൽ നേരിട്ടേണ്ടി വന്നത് കടുത്ത മാനസിക സംഘർഷം.എപ്പോഴും തന്നോട് അവിടുത്തെ വിഷമങ്ങൾ പറയുമായിരുന്നു.ജോലി ഇല്ലാത്തതിന്റെ പേരിൽ ഭർതൃമാതാവ് വിജയമ്മയുമായി സ്ഥിരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ജോലിയില്ലാത്ത ഭാര്യയെ ഉപേക്ഷിക്കാനും മറ്റൊരു വിവാഹം കഴിക്കാനും പറഞ്ഞിരുന്നതായും സുവ്യയുടെ അമ്മ മലയാളി വാർത്തയോട് പറഞ്ഞു.
എംസിഎ പഠനം പൂർത്തിയാക്കിയ സുവ്യ ചില റാങ്ക് ലിസ്റ്റുകളിൽ ഉണ്ടായിരുന്നെങ്കിലും ജോലി ലഭിച്ചില്ല. പിഎസ്‌സി പരിശീലനം നടത്തിയിരുന്ന സുവ്യയോട് അത് അവസാനിപ്പിച്ച് തൊഴിലുറപ്പിന് പോകാനാണ് ഭർത്താവിന്റെ അമ്മ പറഞ്ഞിരുന്നതെന്ന് സഹോദരൻ വിഷ്ണു പറയുന്നു.
കഴിഞ്ഞ ഓണത്തിന് അജയകുമാറിന്റെ മർദനമേറ്റ് രണ്ട് മാസത്തോളം വീട്ടിൽ വന്ന് നിന്ന സുവ്യയെ പിന്നീട് അജയകുമാർ വന്ന് വിളിച്ചു കൊണ്ട് പോവുകയായിരുന്നു.എന്തുവന്നാലും മകനെ ഒറ്റക്കാകി പോവില്ലെന്ന് ഉറപ്പ് പറഞ്ഞിരുന്നു എന്നിട്ടും ഇങ്ങനെ ചെയ്യും എന്ന് കരുതിയ്യില്ല .പഠിക്കാൻ മിടുക്കിയായിരുന്നു എല്ലാ സാഹചര്യവും അധിജീവിക്കാൻ കഴിവുള്ള കുട്ടിയായിരുന്നു എന്നാണ് ഞാൻ കരുതിയത് എന്നാൽ എല്ലാവരെയും അവൾ പറ്റിച്ചു.
അതിനു കാരണം ഞാനാണ് നല്ലൊരു ബന്ധമെന്നാണ് ഞാൻ കരുതിയത് എന്നാൽ ഇങ്ങനെ ആവും എന്ന് കരുതിയില്ല എന്ന് സുവ്യയുടെ അമ്മ പറഞ്ഞു.കടയ്ക്കോട്ടെ കുടുംബ വീട്ടിലെ പ്രാരാബ്ദ്ധങ്ങളെയോർത്താണ് സുവ്യ ഭർതൃവീട്ടിലെ പീഡനങ്ങൾ ഇത്രകാലം സഹിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളാണ് അച്ഛൻ സുഗതൻ.
കെ.എസ്.എഫ്.ഇ ജീവനക്കാരനായ സഹോദരൻ വിഷ്ണു വർഷങ്ങളായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക രോഗത്തിന് ചികിത്സയിലാണ്. 2006ൽ അമ്മ അമ്പിളിയുടെ വൃക്ക വിഷ്ണുവിന് മാറ്റിവച്ചെങ്കിലും അധിക നാളെത്തും മുമ്പ് ഇത് തകരാറിലായി. പിന്നീട് മറ്റൊരാളുടെ വൃക്ക ലഭിച്ചതിനാലാണ് വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായത്. 10 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കും മറ്റുമായി ചെലവായത്. ഈ അവസ്ഥയിലും സഹോദരിയുടെ വിവാഹ സമയത്ത് നൽകാമെന്നേറ്റിരുന്ന 10 ലക്ഷം രൂപ നൽകാനുള്ള തത്രപ്പാടിലായിരുന്നു വിഷ്ണു.
പകുതിയോളം തുക കണ്ടെത്തിയ വിഷ്ണു ബാക്കി തുകയ്ക്കായി കെ.എസ്.എഫ്.ഇയിൽ ചിട്ടിയിലും ചേർന്നു.കുടുംബത്തിന്റെ ഈ അവസ്ഥയിൽ താനും കൂടി ഒരു ഭാരമാകരുതെന്ന ചിന്തയിലാണ് സുവ്യ ജീവൻ ഉപേക്ഷിച്ചതെന്ന് ബന്ധുക്കൾ വേദനയോടെ പറയുന്നു.
https://www.facebook.com/Malayalivartha