പതിമൂന്ന് വയസ്സുകാരനെ കടിച്ചുകീറി തെരുവുനായ;തിരുമലയിൽ തെരുവുനായ ശല്യം രൂക്ഷം;പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാർ ഒരുമാസത്തിൽ കടിയേറ്റത് നാലുപേർക്ക്;തിരിഞ്ഞു നോക്കാതെ തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം തിരുമല വലിയവിളയിൽ നായ ശല്യം രൂക്ഷമാവുന്നു.സ്‌കൂളിലേക്ക് പോകുന്ന വിദ്യാർഥികളും പ്രഭാത സവാരിക്കാരും അമ്പലത്തിൽ വരുന്ന ഭക്തരും ഭീതിയിലാണ്. കൂട്ടത്തോടെയെത്തുന്ന തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്.കഴിഞ്ഞ ദിവസം കടയിൽ സാധനം വാങ്ങാൻ പോയ എഴാം ക്ലാസ്സുകാരനെ മൂന്ന് തെരുവുനായകൾ ചേർന്ന് അക്രമിക്കുകയായിരുന്നു.
കാലിനു ചുറ്റും കുട്ടിയ്ക്ക് ആഴത്തിൽ മുറിവേറ്റു.കുട്ടിയുടെ കൈകാലുകൾ മുറിഞ്ഞു ഒമ്പത് ഇടങ്ങളിലാണ് മുറിവേറ്റത്.കുട്ടിക്ക് ഗുരുധരമായി മുറിവേറ്റിട്ടും തിരുവനന്തപുരം നഗരസഭയെ വിവരമറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ലെന്ന് വീട്ടുകാർ മലയാളി വാർത്തയോട് പ്രതികരിച്ചു.
കടയിൽ സാധനം വാങ്ങാൻ പോകുന്നവർക്കും ,സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്കും എന്നും തെരുവ് നായയുടെ കൂട്ടതോടെയുള്ള അക്രമണം പതിവാണ്.കഴിഞ്ഞ ആഴ്ചയില്ലും അഞ്ചാം ക്ലാസ്സുകാരിക്ക് നായയിൽ നിന്നും കടിയേറ്റിരുന്നു.വിധ ഭാഗങ്ങളിലായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. രാവിലെ നടക്കാനിറങ്ങുന്നവര്‍ക്കും, ജോലിക്ക് പോകുന്നവര്‍ക്കും നേരെ നായകളുടെ ആക്രമണം ഇപ്പോള്‍ പതിവാകുകയാണ്. ഒപ്പം തന്നെ ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന നായകള്‍ വാഹനങ്ങള്‍ക്ക് പുറകെ ഓടി അവര്‍ക്ക് അപായം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതോടെ ആളുകള്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്.വലിയവിളക്കു പുറമേ കുടുമൻകടവ് പേയാട് തിരുമല മേഖലയിലും തെരുവ് നായകളുടെ ശല്യം രൂക്ഷമായി തുടരുകയാണ്.
ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരെ നായകള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതോടെ, ഭയന്ന് വാഹനം അതിവേഗം ഓടിച്ച് അപകടത്തില്‍ പെടുന്നവരുടെ എണ്ണവും ഇവിടെ ചെറുതല്ല. ഇവുടുതെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും, ആള്‍പ്പാര്‍പ്പില്ലാത്ത സ്‌ഥലങ്ങളിലുമാണ് ഇവ കൂടുതലായും തമ്പടിക്കുന്നത്.
കൂടാതെ കടകളുടെ വരാന്തയിലും മറ്റും രാത്രി കാലങ്ങളില്‍ ഇവ കൂട്ടത്തോടെ കിടക്കാറുണ്ട്. നാളുകളായി ഇവിടെ തുടരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി നഗരലഭ അധികൃതരെ സമീപിക്കുകയാണ് ഇപ്പോള്‍ പ്രദേശവാസികള്‍ എങ്കിലും ഒരു തരത്തിലെ നടപടിയും ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
https://www.facebook.com/Malayalivartha