വൃദ്ധയുടെ മൃതദേഹം വീടിന് സമീപത്തെ വാഴക്കൂട്ടത്തിനിടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉയർത്തി വീടുകാർ ....മൃതദേഹത്തിനടുത്തെ ചെടികൾ വാടാത്തതും അടുക്കിവെച്ച വിറക്ക് കത്താത്തതും ദുരൂഹതക്ക് കാരണം..സത്യം മലയാളി വാർത്തയോട് തുറന്ന് പറഞ്ഞ് ബന്ധുക്കൾ

വണ്ടിത്തടം പാലപ്പൂര് ജംഗ്‌ഷന് സമീപം വൃദ്ധയുടെ മൃതദേഹം വീടിന് സമീപത്തെ വാഴക്കൂട്ടത്തിനിടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പാലപ്പൂര് കുന്താലം വിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ നിർമലയുടെ മൃതദേഹമാണ് ഇക്കഴിഞ്ഞ 9ന് രാവിലെ വീടിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.മൂന്ന് മക്കളിൽ ഇളയവനായ രഞ്ജിത്തിന്റെ കുടുബത്തിനൊപ്പമാണ് നിർമ്മല താമസിച്ചിരുന്നത്. പാൽ നൽകാനായി സംഭവം നടന്ന ദിവസം രാവിലെ വിളിച്ചിട്ടും നിർമ്മലയെ കാണാത്തതിനാൽ മകൻ രഞ്ജിത്തിനെ പാൽക്കാരൻ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊള്ളലേറ്റാലുണ്ടാകുന്ന വെപ്രാളം കാണിച്ച ലക്ഷണമില്ലെന്നും പൂർണമായി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയതും സംശയത്തിനിടയാക്കുന്നതായി പൊലീസ് പറഞ്ഞു.ഇതേ സംശയം നിർമലയുടെ അടുത്ത ബന്ധുക്കളും മലയാളിവർത്തയോട് പറഞ്ഞു. സമീപത്ത് വീടുകളുണ്ടെങ്കിലും ആരും നിലവിളിയോ മറ്റ് ശബ്ദങ്ങളോ കേട്ടിട്ടില്ല. മൃതദേഹം കിടന്ന രീതിയിലും മറ്റുചില കാര്യങ്ങളിലും സംശയങ്ങളുണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.
ഫോറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ട് കിട്ടിയശേഷം വിശദമായ പരിശോധനയും തുടരന്വേഷണവും നടത്തുമെന്ന് തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐ കെ.ആർ.സതീഷ് എന്നിവർ അറിയിച്ചു. മരണത്തിൽ സംശയമുണ്ടെന്ന് മക്കളും നിർമ്മലയുടെ സഹോദരങ്ങളും പറഞ്ഞു. രാജേഷ്,രതീഷ് എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: സൗമ്യ,ശരണ്യ,ശ്രീദേവി.ഫൊറൻസിക് വിഭാഗത്തിന്റെയും ആന്തരിക അവയവ പരിശോധനയുടെയും പോസ്റ്റ്മോർട്ടത്തിന്റെയും റിപ്പോർട്ടുകൾ ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുവെന്ന് തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐ കെ.ആർ.സതീഷ് എന്നിവർ പറഞ്ഞു.
80 ശതമാനത്തിലധികം കത്തിയ ശരീരത്തിൽ കാലുകൾ മാത്രമാണ് കത്താതെ ഉണ്ടായിരുന്നത്. മണ്ണെണ്ണ കുപ്പി, ചെരുപ്പ് എന്നിവ സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തെ ചുവരിൽ കണ്ട പാട് രക്തക്കറയല്ലെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സമീപ താമസക്കാരുൾപ്പെടെ ആരും നിലവിളിയോ മറ്റോ കേട്ടില്ലെന്നതും ദുരൂഹതയുണ്ടാക്കുന്നു.
നിർമ്മലയുടെ സ്വർണാഭരണങ്ങളും കുറച്ച് പണവും ഇവരുടെ കിടപ്പ് മുറിക്കുള്ളിലെ പൂട്ടിയ മേശക്കുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇവർ നടത്തിയിരുന്ന പ്രൊവിഷൻ സ്റ്റോർ ഇന്ന് തുറന്ന് പരിശോധിക്കും. കടയിൽ റേഷൻ മണ്ണെണ്ണ സൂക്ഷിച്ച് അന്യ സംസ്ഥാന തൊഴിലാളികൾക്ക് വിറ്റിരുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha