ഫയര്‍ഫോഴ്‌സില്‍ ജേക്കബ് തോമസ് ബാക്കിവച്ച പാര എന്താണ്?

സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് കെട്ടിടനിര്‍മ്മാണങ്ങള്‍ പെരുകുന്നു. സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നതില്‍ പ്രധാനികള്‍ രാഷ്ട്രീയക്കാരുമായി അടുപ്പമുള്ള വന്‍കിടക്കാരാണെന്ന് ഫയര്‍ഫോഴ്‌സില്‍ നിന്നും നീക്കം ചെയ്ത് ജേക്കബ് തോമസ്. ഇക്കാര്യം രേഖാമൂലം എഴുതി നല്‍കിയ ശേഷമാണ് ജേക്കബ് തോമസ് ഫയര്‍ഫോഴ്‌സ് വിട്ടത്. ഭാവിയില്‍ ഫയര്‍ഫോഴ്‌സില്‍ നിയമിതരാകുന്നവരുടെ തലയില്‍ ഡമോക്ലസിന്റെ വാളു പോലെ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് തൂങ്ങി നില്‍ക്കും.
അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ അധികവും എറണാകുളത്താണെന്ന് ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്. ചട്ടം ലംഘിച്ച് ഫ്‌ലാറ്റ് നിര്‍മ്മിക്കുന്നതിനെ കുറിച്ച് ചില പരാതികള്‍ ലഭിച്ചപ്പോഴാണ് ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. ഒരു ടെക്‌നിക്കല്‍ കമ്മിറ്റിയെയാണ് നിയമിച്ചത്. ഇവരുടെ പരിശോധനയിലാണ് ഈ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് കണ്ടെത്തിയത്.
പൊതു ജനങ്ങള്‍ ഒത്തു കയറുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് ജേക്കബ് തോമസ് പറയുന്നു. വന്‍കിട കെട്ടിടങ്ങള്‍ക്ക് മാത്രമല്ല താന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും നോട്ടീസ് നല്‍കി. ഫ്‌ലാറ്റുകളുടെ യോഗം നടന്ന ശേഷമാണ് തന്നെ മാറ്റിയതെന്നും ജേക്കബ് തോമസ് പറയുന്നു.
ജേക്കബ് തോമസിന്റെ സ്ഥാനചലനത്തെ ബാര്‍ക്കോഴ അന്വേഷണവുമായി ബന്ധപ്പെടുത്താന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചതായും ആരോപണം ഉയരുന്നു. ജേക്കബ് തോമസിനെ മാറ്റേണ്ടത് ഫ്‌ലാറ്റുകാരുടെ ആവശ്യമായിരുന്നു. എന്നാല്‍ അതും കെഎം മാണിയുടെ തലയില്‍ ചാരാന്‍ ശ്രമിച്ചു. താന്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഉദ്യോഗസ്ഥനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതായും ജേക്കബ് തോമസിന് ആക്ഷേപമുണ്ട്. ജനങ്ങളുടെ സുരക്ഷ നോക്കാതെ പ്രവര്‍ത്തിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
പല പ്രമുഖ ഫ്‌ലാറ്റ് നിര്‍മ്മാതാക്കളും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളാണെന്ന ആരോപണവും ശക്തമാണ്. ഇത്തരം കാര്യങ്ങളില്‍ എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടാണെന്നും നടക്കുന്നത് പരസ്പര സഹായ പദ്ധതികളാണെന്നും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























