ചില്ലറ വല്ലതും തരണേ ആകെ പട്ടിണിയാണ്.. ഹൈക്കമാന്റില്‍ ദാരിദ്ര്യം റിലയന്‍സിന് കരാര്‍ പുതുക്കും

2017 ല്‍ സംഭവിക്കാന്‍ സാധ്യതയുള്ള വൈദ്യുതിക്ഷാമം നേരിടാന്‍ ഇപ്പോള്‍ റിലയന്‍സിന്റെ നിലയവുമായി കരാര്‍ പുതുക്കുന്നതിനു പിന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റാണെന്ന് സൂചന. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങാതെ റിലയന്‍സിന് കെ എസ് ഇ ബി പ്രതിമാസം 7.2 കോടി നല്‍കി വരികയാണ്. ഒക്ടോബര്‍ 30 ന് കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കണമെന്ന ആവശ്യവുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കുകയാണ് റിയലന്‍സ്. എന്നാല്‍ കരാര്‍ പുതുക്കണമെങ്കില്‍ കെഎസ് ഇ ബി വരട്ടെ എന്നാണ് കമ്മീഷന്‍ പറയുന്നത്.
2017 ല്‍ വേണ്ടി വരുന്ന വൈദ്യുതിക്ക് വേണ്ടിയാണ് കരാര്‍ പുതുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം നട്ടം തിരിയുന്ന സര്‍ക്കാര്‍ ഇത് എങ്ങനെയാണ് അംഗീകരിച്ചു കൊടുക്കുന്നതെന്തിനാെണന്നാണ് അറിയാത്തത്. റിലയന്‍സ് സമര്‍പ്പിച്ച കരാര്‍ പുതുക്കല്‍ രേഖ കെ എസ്ഇ ബി ഒരഭിപ്രായവും കൂടാതെ കമ്മീഷന് മുമ്പില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
ഡല്‍ഹി ആസ്ഥാനമായുള്ള ചരടു വലികളാണ് കരാര്‍ നീട്ടലുമായി ബന്ധപ്പെട്ട് നടക്കുന്നത്. പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ റിലയന്‍സിനെ പോലുള്ള കമ്പനികളുടെ സഹായം വേണമെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. കോണ്‍ഗ്രസ് ഹൈക്കമാന്റിന് പണം വരുന്ന വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇലക്ഷന്‍ ഫണ്ട് സംസ്ഥാനങ്ങളില്‍ നിന്നും കണ്ടെത്താന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
റിലയന്‍സുമായുള്ള കരാര്‍ പുതുക്കിയേ മതിയാകൂ എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കമ്മീഷന്‍ നിരസിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് അനുമതി നല്‍കും. വേണ്ടി വന്നാല്‍ ഫയല്‍ സെക്രട്ടേറിയേറ്റിലെ വൈദ്യുതി വകുപ്പില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. ഫയല്‍ സെക്രട്ടറി ആവശ്യപ്പെട്ടാല്‍ കെഎസ് ഇ ബിക്ക് ഫയല്‍ നല്‍കാതിരിക്കാനാവാത്ത സ്ഥിതിവിശേഷം വന്നു ചേരും.. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസുകാരായതിനാല്‍ തര്‍ക്കം കൂടാതെ കരാര്‍ പുതുക്കാന്‍ തന്നെയാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























