Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലക്ടര്‍ മേയറായപ്പോള്‍ തിരുവനന്തപുരം നഗരം ക്ലീന്‍, ബിജുപ്രഭാകറിന് പിന്തുണയുമായി ഉദ്യോഗസ്ഥരും ജനങ്ങളും

06 NOVEMBER 2015 01:22 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കലക്ടര്‍ മേയറായപ്പോള്‍ തിരുവനന്തപുരം നഗരം ക്ലീന്‍. ജില്ലാ കലക്ടര്‍ ബിജുപ്രഭാകറിന്റെ നടപടികള്‍ക്ക് പിന്തുണയുമായി ഉദ്യോഗസ്ഥരും നാട്ടുകാരും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നില നില്‍ക്കുന്നതിനാല്‍ കലക്ടറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിനും കഴിയില്ല. നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 31നാണ് ജില്ലാകലക്ടറായ ബിജുപ്രഭാകര്‍ നഗരസഭയുടെ മേയറായി ചുമതലയേറ്റത്. പുതിയ മേയര്‍ വരുന്നതുവരെ ബിജുപ്രഭാകറിന്റെ നേതൃത്വത്തിലാണ് നഗരസഭയുടെ ഭരണം നടക്കുന്നത്. വോട്ടണ്ണെല്‍ കഴിഞ്ഞ് ഈ മാസം 12നാണ് പുതയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ. അത് കഴിഞ്ഞ് മാത്രമേ മേയറെ തെരഞ്ഞെടുക്കു. ഏതാണ്ട് 22 ദിവസത്തോളം ജില്ലാകലക്ടറായിരിക്കും നഗരസഭയുടെ ഭരണം നിയന്ത്രിക്കുക. അധികാരം ഏറ്റെടുത്തപ്പോഴെ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് കലക്ടര്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ട് തന്നെ കലക്ടറുടെ തീരുമാനങ്ങള്‍ക്ക് ജനങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം കോര്‍പറേഷനും, രാഷ്ട്രീയക്കാരും ഇടപെടാന്‍ ഒരു പോലെ മടിച്ചു നിന്ന സ്ഥാനത്താണ് ബിജു പ്രഭാകര്‍റിന്റെ ശക്തമായി ഇടപെടല്‍. അതില്‍ ആദ്യത്തേതാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശ്രമം.\"\" രാഷ്ട്രീയക്കാര്‍ മുഖം തിരിച്ച സ്ഥലത്താണ് കളക്ടര്‍ വിജയം കൈവരിച്ചത്. വ്യക്തമായ പ്ലാനോടെയാണ് കളക്ടര്‍ തലസ്ഥാന നഗരത്തിന്റെ മുഖം മാറ്റുന്നത്. അനധികൃത പാര്‍ക്കിംഗ് മൂലം മറ്റ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും തടസം നില്‍ക്കുന്ന എല്ലാ വാഹനങ്ങളേയും പിടികൂടാനാണ് ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ആദ്യ തീരുമാനം.
നിരോധിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പാര്‍ക്കിങ്ങിന് ഇരുചക്രവാഹനങ്ങളില്‍ നിന്ന് മണിക്കൂറില്‍ രണ്ടുരൂപയും നാലുചക്രവാഹനങ്ങളില്‍നിന്ന് പത്തു രൂപയും ഈടാക്കാനാണ് തീരുമാനം. സമയപരിധി കഴിഞ്ഞാല്‍ അധിക തുക ഈടാക്കും. ഇതിനായി എം.ജി. റോഡില്‍ ഓരോ ഇരുനൂറു മീറ്ററിനുള്ളിലും ട്രാഫിക് വാര്‍ഡനെ പാര്‍ക്കിങ് മേല്‍നോട്ടക്കാരനായി നിയമിക്കാന്‍ പോലീസ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ തെരുവുനായ ശല്യം ഒഴിവാക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ക്രിയാത്മക നടപടിയുമായി കലക്ടര്‍ അധ്യക്ഷനായ കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രംഗത്തെത്തിയത്, തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും മൃഗക്ഷേമ ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ.് സര്‍ക്കാര്‍ ഉത്തരവുകളുടെയും കോടതി നിര്‍ദേശങ്ങളുടെയും പേരു പറഞ്ഞു കോര്‍പറേഷന്‍ മുന്‍ ഭരണസമിതി അഞ്ചു കൊല്ലം ഉഴപ്പിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കോടതി നിര്‍ദേശം വന്ന് അടുത്ത ദിവസം തന്നെ നഗരത്തില്‍ നിന്ന് തെരുവു നായ്ക്കളെ പിടികൂടി തുടങ്ങി.\"\" നായ്ക്കളെ പിടികൂടുന്നതിന് രണ്ടു സംഘങ്ങളുണ്ട്. ഇതുവരെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാത്ത തെരുവു നായ്ക്കളെ പിടികൂടാനുള്ളതാണ് ആദ്യസംഘം. പ്രാഥമിക പരിശോധനയില്‍ പേവിഷബാധ, മാരക രോഗം എന്നിവയുണ്ടെന്ന് കണ്ടെത്തുന്നവയെ പിടികൂടുന്ന സംഘമാണ് രണ്ടാമത്തേത്. വന്ധ്യംകരണത്തിനായി പതിനഞ്ചോളം നായ്ക്കളെ പിടികൂടിക്കഴിഞ്ഞു. കലക്ടറേറ്റ് പരിസരത്തു നിന്നാണ് കൂടുതല്‍ നായ്ക്കളെ പിടികൂടിയത്. തെരുവുനായ ശല്യത്തില്‍ നിന്നു മോചനമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് ജീവന്‍ വച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍, പേവിഷബാധ, രോഗം എന്നിവ സംശയിക്കുന്ന നായ്ക്കളെ രണ്ടു മൂന്നു ദിവസം നീരീക്ഷിച്ച ശേഷം സ്ഥിരീകരിച്ചാല്‍ തുടര്‍ നടപടി കൈക്കൊള്ളും. അത്തരത്തില്‍ വളരെ കുറച്ചു നായ്ക്കളെ മാത്രമേ ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍, നായ്ക്കളെ പിടികൂടുന്ന രീതിയോട് പലയിടത്തും എതിര്‍പ്പുണ്ടായിട്ടുണ്ട്. നായ് സ്‌നേഹത്തിന്റെ പേരില്‍ എതിര്‍പ്പുമായി രംഗത്തെത്തുന്നവരും തലവേദന സൃഷ്ടിക്കുന്നു.
തെരുവുനായ്ക്കളെ സംരക്ഷിക്കാനും നിരീക്ഷിക്കാനും തിരുവല്ലത്തും പേട്ടയിലുമാണ് രണ്ട് ഡോഗ് ഷെല്‍ട്ടര്‍ ഹൗസുകളുള്ളത്. പിടികൂടുന്ന നായ്ക്കളെ പാര്‍പ്പിക്കുന്നതിനു തിരുവല്ലത്ത് കോര്‍പറേഷന്റെ മൃഗാശുപത്രിയോടു ചേര്‍ന്നുള്ള ഷെല്‍ട്ടര്‍ ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പേട്ട മൃഗാശുപത്രിയില്‍ രണ്ട് ഷിഫ്റ്റുകളായാണ് വന്ധ്യംകരണം നടത്താന്‍ ഉദ്ദേശിക്കുന്നത്.
ഇതിനായി രണ്ടു ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. വന്ധ്യംകരിച്ചതിനു ശേഷം നായ്ക്കളെ പിടികൂടിയ സ്ഥലത്തുതന്നെ വിടും. താല്‍പര്യമുള്ളവര്‍ക്ക് ഷെല്‍റ്റര്‍ ഹൗസ് നിര്‍മിച്ചു തെരുവുനായ്ക്കളെ സംരക്ഷിക്കാനും അനുമതിയുണ്ട്. ഇതിനായി കോര്‍പറേഷന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണം. അപകടകാരികളായ നായ്ക്കളെ സംബന്ധിച്ചു 96059 62471 എന്ന നമ്പറില്‍ വിവരം അറിയിക്കാം. പേ വിഷബാധയുള്ള നായ്ക്കളെ കൊല്ലുമ്പോള്‍, അവയുടെ പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്യും.

തെരുവുനായ്ക്കളെ പിടികൂടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന്  ഹൈക്കാടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും, അതിലേക്ക് ഒരു മേല്‍നോട്ട സമിതിക്ക് രൂപം നല്‍കുമെന്നും കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അധ്യക്ഷന്‍ കലക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (24 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (36 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (42 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (46 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends