സുബി സുരേഷിന്റെ മരണത്തിന് പിന്നാലെ, സംശയങ്ങൾക്ക് ഇടവച്ച് രാജഗിരി ആശുപത്രിയിലെ കരൾരോഗ വിദഗ്ധനന്റെ മറുപടി: സുബിയെ ചികിൽസിച്ചിരുന്ന ആരും തങ്ങളോട് ഉപദേശങ്ങൾ തേടിയിരുന്നില്ലെന്ന് ഡോക്ടർ: താരത്തിന്റെ മരണത്തിൽ രാജഗിരി ആശുപത്രിയ്ക്ക് ഗുരുതര വീഴ്ച..? വിവാദങ്ങൾക്ക് വഴി വച്ച് ട്വിറ്റർ പോസ്റ്റ്...

നടി സുബി സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രാജഗിരി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ രംഗത്തു വന്നിരുന്നു. സുബി ചികിത്സ തേടി വന്നതുമുതൽ കൃത്യമായി ചികിത്സ നൽകിയിട്ടുണ്ടെന്നും കരൾമാറ്റ ശസ്ത്രക്രിയ വൈകിയതല്ല മരണത്തിന് കാരണമായതെന്നും വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ അതേ ആശുപത്രിയിലെ കരൾരോഗ വിദഗ്ധനന്റെ സോഷ്യൽ മീഡിയയിലെ മറുപടി വലിയ സംശയങ്ങൾക്കാണ് ഇട നൽകുകയാണ്. സുബിയുടെ മരണശേഷമാണ് ട്വിറ്ററിൽ ഡോക്ടറോട് ഈ ചോദ്യം പ്രത്യക്ഷപ്പെട്ടത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സുബിയുടെ മരണമെന്ന് അറിയുന്നു.
ഇക്കാര്യത്തിൽ ഡോക്ടറുടെ നിലപാടും അഭിപ്രായവും തേടുകയായിരുന്നു അയാൾ. ഇതിനോട് തനിക്ക് യാതൊരു വിവരവുമില്ലെന്നും ലിവർ ഇൻസ്റ്റിറ്റ്യൂട്ടിലെ തനിക്കും തന്റെ ടീമിനും ഇതേ കുറിച്ച് വിവരമുണ്ടായിരുന്നില്ലെന്നും ഡോക്ടർ മറുപടി നൽകി.
സുബിയെ ചികിൽസിച്ചിരുന്ന ആരും തങ്ങളോട് ഉപദേശങ്ങൾ തേടിയിരുന്നില്ലെന്നും ഡോക്ടർ പറയുന്നു. രാജഗിരി ആശുപത്രിയിലെ കരൾ രോഗ വിഭാഗത്തെ നയിക്കുന്ന ഡോക്ടറുടേതാണ് ട്വിറ്ററിലൂടെ ഈ അഭിപ്രായ പ്രകടനം. ഇതോടെ കരൾ രോഗ വിദഗ്ധന്റെ നിർദ്ദേശമില്ലാതെ ആരാണ് സുബിയെ ചികിൽസിച്ചതെന്ന സംശയം ഉയരുകയാണ്.
രജഗിരിയിൽ കരൾ ചികിൽസാ വിഭാഗത്തിൽ രണ്ടു ഡോക്ടർമാരാണുള്ളത്. അതിൽ ഒരാൾ സിറിയക് അബി ഫിലിപ്പും മറ്റൊരു ഡോക്ടർ ജോൺ മേനഞ്ചേരിയുമാണ്. ഇതിൽ സിറിയക് അബി ഫിലിപ്പാണ് ട്വീറ്റ് ചെയ്യുന്നത്. ട്വീറ്റിൽ ലിവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കും സുബിയുടെ മരണവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്ന് വിശദീകരിക്കുന്നുണ്ട്. ഇതാണ് വിവാദം സജീവമാക്കുന്നത്. ആശുപത്രിയിലെ ലിവർ ഇൻസ്റ്റ്യൂട്ട് അറിയാതെ എങ്ങനെ സുബിക്ക് കരൾ രോഗത്തിന് ചികിൽസ നൽകിയെന്നതാണ് ഉയരുന്ന ചോദ്യം. സുബി കരൾ മാറ്റ ശസ്ത്രക്രിക്ക് വിധേയനാകാൻ ഇരിക്കുകയായിരുന്നുവെന്ന് രാജഗിരി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ പരസ്യമായി പ്രതികരിച്ചതുമാണ്.
പതിവിലും വേഗത്തിലാണ് സുബിയുടെ കരൾമാറ്റ ശസ്ത്രക്രിയയുടെ നടപടികൾ മുന്നോട്ടുപോയത്. കരൾ ദാതാവിനെ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. സംസ്ഥാന മെഡിക്കൽ ബോർഡ് ചേർന്ന് കരൾമാറ്റ ശസ്ത്രക്രിയക്ക് അനുമതി നൽകാനിരിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ അതിനുള്ള നടപടികളെല്ലാം പൂർത്തിയായിരുന്നു. നിർഭാഗ്യവശാൽ ഇൻസ്റ്റിറ്റിയൂഷനിലെ മെഡിക്കൽ ബോർഡ് ചേർന്ന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയപ്പോൾത്തന്നെ ചികിത്സയോട് പ്രതികരിക്കാതെ സുബിയുടെ നില മോശമായി വരികയായിരുന്നു-ഇതായിരുന്നു ആശുപത്രിയുടെ വിശദീകരണം. വിമർശനങ്ങൾക്ക് പുതിയ തലം നൽകുന്നതാണ് ഡോ സിറിയക്കിന്റെ ട്വിറ്ററിലെ മറുപടി.
കഴിഞ്ഞ ജനുവരി 20നാണ് സുബി ആശുപത്രിയിൽ എത്തിയത്. പെട്ടെന്ന് തന്നെ ഇൻഫെക്ഷൻ ആയി അസുഖം മൂർച്ഛിച്ചു. ഇൻഫെക്ഷൻ നിയന്ത്രിക്കാനുള്ള ചികിൽസ നൽകിയെങ്കിലും സുബിയുടെ ശരീരം അതിനോടൊക്കെ പതുക്കെയാണ് പ്രതികരിച്ചിരുന്നത്.കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്ന് ബന്ധുക്കളെ അറിയിച്ചു. ആദ്യമൊക്കെ അവർക്ക് ഉൾക്കൊള്ളാൻ പ്രയാസമായെങ്കിലും പിന്നീട് ദാതാവിനെ കണ്ടെത്താൻ ബന്ധുക്കളുടെ ഭാഗത്തുനിന്നും ആശുപത്രിയുടെ ഭാഗത്തുനിന്നും വേഗത്തിൽ ശ്രമം തുടർന്നു.
അതിനിടയിൽ സുബിയുടെ തന്നെ ഒരു ബന്ധു കരൾ നൽകാൻ മുന്നോട്ടു വന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. പലപ്പോളും കരൾരോഗം മൂർച്ഛിക്കുമ്പോളും രോഗി ബാഹ്യലക്ഷണം കാണിക്കണമെന്നില്ല. എന്നാൽ ഇവർക്ക് പ്രതിരോധശക്തി വളരെ കുറവായിരിക്കും. സുബിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. സംസ്ഥാന ബോർഡ് കൂടി കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാനിരിക്കവേയാണ് സുബിയുടെ വൃക്കയും ഹൃദയവും തകരാറിലായത്.
പെട്ടെന്നുണ്ടായ ഹൃദയഘാതമാണ് സുബിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഡോക്ടർ പറഞ്ഞു. വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല കരൾമാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ. മൂന്നും നാലും മാസത്തെ പരിശ്രമഫലമായാണ് ദാതാവിനെ കണ്ടെത്താനാവുക. പിന്നീട് ദാതാവിന്റെയും സ്വീകർത്താവിന്റെയും ശരീരം അവയവമാറ്റത്തിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണം. പിന്നീട് അവയവമാറ്റത്തിന് ഇൻസ്റ്റിറ്റൂഷൻ മെഡിക്കൽ ബോർഡിന്റെയും സംസ്ഥാന മെഡിക്കൽ ബോർഡിന്റെയും അനുമതി ലഭിക്കണം. ഇതൊന്നും മാറ്റിവയ്ക്കാവുന്ന നടപടിക്രമങ്ങളല്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha