ബാര്‍ക്കോഴക്കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ബാബുവിന് അനുകൂലമാകും, ബാബു പത്തുകോടി വാങ്ങിയെന്നത് കേട്ടറിവാണെന്ന് ബിജുരമേശ് മൊഴി നല്‍കും

ബാര്‍ക്കോഴക്കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് മന്ത്രി ബാബുവിന് അനുകൂലമാകുമെന്ന് സൂചന. ബാബു പത്തുകോടി കോഴവാങ്ങിയെന്ന ബിജുരമേശിന്റെ പ്രധാന ആരോപണമാണ് ക്വിക്ക് വെരിഫിക്കേഷനിലൂടെ പരിശോധിക്കുന്നത്. എന്നാല്‍ ബാബുവിന് 10കോടി കൈക്കൂലി കൊടുത്തുവെന്നത് കേട്ടറിവ് മാത്രമനാണെന്ന് ബിജുരമേശ് വിജിലന്‍സ് എസ്പി ആര്‍ നിശാന്തിനിക്ക് മൊഴി നല്‍കുന്നതോടെ കേസ് ബാബുവിന് അനുകൂലമാകുമെന്നാണ് ഉന്നത വിലയിരുത്തല്‍. നേരത്തെ തന്നെ പ്രധാന ആരോപണ മുന്നയിച്ച ബിജുരമേശും മന്ത്രിബാബുവും തമ്മില്‍ അടൂര്‍പ്രകാശിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് നടത്തിയെന്ന് ആരോപണമുണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് പിന്നീട് ബിജുരമേശ് ബാര്‍കോഴയെകുറിച്ച് മൗനം പാലിക്കുന്നത്. മാത്രമല്ല മന്ത്രിസഭ കേല് ഒതുക്കുന്നതിന് ബിജുരമേശിനെ വഴിവിട്ട് സഹായിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബാബുവിനെ രക്ഷപെടുത്താനുള്ള ക്വിക്ക് വെരിഫിക്കേഷനാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവത്തില്‍ ബിജുരമേശിന്റെ മൊഴി അടുത്തയാഴ്ച വിജിലന്‍സ് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ. ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാത്തതിനു കാരണമെന്തെന്നു ചോദിച്ചത്. എന്നാല്‍ വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ മന്ത്രിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വിശദീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതിന്റെ കാരണമടക്കം വിശദീകരിച്ച് ഒരാഴ്ചയ്ക്കകം വിജിലന്‍സ് ഡയറക്ടര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
ബാര്‍ കോഴ ഇടപാട് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. സുനില്‍കുമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയും ബന്ധപ്പെട്ട മറ്റ് രണ്ട് ഹര്‍ജികളും പരിഗണിക്കവേയാണ് കോടതി നടപടി. ലളിതകുമാരി കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ക്വിക് വെരിഫിക്കേഷന്‍ മന്ത്രി ബാബുവിനെതിരേ നടന്നിട്ടില്ലെന്നു സുനില്‍കുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാന്‍ ബോധിപ്പിച്ചു. വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണം നിയമപരമല്ലെന്നും സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാത്തത് ബോധപൂര്‍വമാണെന്നും അദ്ദേഹം ആരോപിച്ചു.
ബാറുടമാ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെയും വിജിലന്‍സിനു ലഭിച്ച രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതാണ്. മന്ത്രിയെ സഹായിക്കാനായാണ് കേസ് രജിസ്റ്റര്‍ ചെയ്യാത്തത്. 45 ദിവസത്തിനകം അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം. അതു ലംഘിക്കപ്പെട്ടു. ആറുമാസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് അദ്ദേഹം വാദിച്ചു.ഹര്‍ജിക്കാരന്റെ വാദമുഖങ്ങളെ എതിര്‍ത്ത അഡ്വക്കേറ്റ് ജനറല്‍ പ്രാഥമികാന്വേഷണം നിയമപരമാണെന്നും റിട്ട് ഹര്‍ജികള്‍ നിയമപരമല്ലെന്നും വിശദീകരിച്ചെങ്കിലും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ നിയമസാധുത തന്നെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. വിജിലന്‍സ് ഡയറക്ടറുടെ സത്യവാങ്മൂലം പരിശോധിക്കാനായി ഹര്‍ജികള്‍ 20ലേക്കു മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha