ജേക്കബ് തോമസിന്റെ നില പരുങ്ങലില്‍; സസ്‌പെന്‍ഷന് സാധ്യത

ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്‌തേക്കും. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്തതിന് ഒരു ഐഎഎസുകാരിയെ സസ്‌പെന്റ് ചെയ്യാമെങ്കില്‍ ജേക്കബ് തോമസിന് കൊമ്പുണ്ടോ എന്നാണ് ചോദ്യം. സുമത മേനോന്‍ ഐഎഎസാണ് സസ്‌പെന്‍ഷനിലുള്ള മുതിര്‍ന്ന ഓഫീസര്‍.
ജേക്കബ് തോമസ് കഴിഞ്ഞ ദിവസം ലോകായുക്തക്കും സര്‍ക്കാരിനുമെതിരെ വീണ്ടും രംഗത്തെത്തിയിരുന്നു. കേരളത്തിലെ ലോകായുക്തയെ കുറിച്ച് ഒന്നും പറയാനില്ലെന്നും കര്‍ണാടക ലോകായുക്തയെ അഴിമതികേസില്‍ പിടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കേരള ലോകായുക്തയും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു പരാമര്‍ശം. ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന് യോജിച്ച നടപടിയായിരുന്നില്ല പ്രസ്തുത പരാമര്‍ശങ്ങള്‍.
സര്‍ക്കാരും ഭരണസംവിധാനങ്ങളും ജനങ്ങളില്‍ നിന്നും അകലുന്നു എന്നായിരുന്നു മറ്റൊരു പരാമര്‍ശം. ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ജേക്കബ് തോമസിന്റെ പരാമര്‍ശം. സര്‍ക്കാര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് ജേക്കബ് തോമസ് ചോദിച്ചു. പ്രഖ്യാപനങ്ങള്‍ മാത്രമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭരണാധികാരികള്‍ക്ക് കാഴ്ചപ്പാടില്ലെന്നും പറഞ്ഞുവച്ചു. കേരളത്തിലെ ആസൂത്രണം മോശമാണെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിനെതിരെ നടപടി വേണമെന്നാണ് മന്ത്രിസഭാംഗങ്ങള്‍ ആവശ്യപ്പെടുന്നത്. നേരത്തെയും ഇത്തരമൊരാവശ്യം മന്ത്രിസഭയില്‍ നിന്ന് ഉയര്‍ന്നിരുന്നെങ്കിലും അതിന് മുഖ്യമന്ത്രി തയ്യാറായില്ല. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ഇങ്ങനെയാണ് പോക്കെങ്കില്‍ സര്‍ക്കാരിന്റെ ഇമേജ് മോശമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കിയ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല തയ്യാറല്ല. രമേശിനെ ഇതേവരെ ജേക്കബ് തോമസ് അവഗണിച്ചിട്ടുമില്ല. എന്നാല്‍ അഖിലേന്ത്യാ സര്‍വീസുകാര്‍ മുഖ്യമന്ത്രിക്ക് കീഴിലാണ് വരുന്നത്.
പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ലോകായുക്തയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ലോകായുക്തയുടെ ലോക്കറില്‍ ഭദ്രമായിരിപ്പാണ്. ഇതും ജേക്കബിനെ പ്രകോപിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha