പൃഥ്വിരാജിന് രണ്ട് വര്‍ഷത്തേക്ക് ഡേറ്റില്ല

മൊയ്തീനും അമര്‍ അക്ബറും അനാര്‍ക്കലിയും സൂപ്പര്‍ഹിറ്റായതോടെ പൃഥ്വിരാജിന് അടുത്ത രണ്ട് വര്‍ഷത്തേക്ക് ഡേറ്റില്ല. ഹരിഹരന്റെ സ്യമന്തകത്തില്‍ അഭിനയിക്കാന്‍ 200 ദിവസത്തെ ഡേറ്റാണ് താരം നല്‍കിയത്. ബെന്യാമിന്റെ ആട് ജീവിതത്തെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിനായി 150 തോളം ദിവസവും ആര്‍.എസ് വിമലിന്റെ കര്‍ണന് വേണ്ടി 200 ദിവസവുമാണ് നല്‍കിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്ക് മുമ്പ് സുജിത് വാസുദേവിന്റെ ജെയിംസ് ആന്റ് ആലീസില്‍ അഭിനയിക്കും.
ബ്ലസിയുടെയും ഹരിഹരന്റെയും സിനിമകള്‍ പല ഷെഡ്യൂളുകളായായിരിക്കും തീര്‍ക്കുക. ബ്ലസിയുടെ ചിത്രം യു.എ.ഇയിലും ബെഹ്‌റിനിലും ആയിരിക്കും ചിത്രീകരിക്കുക. ഹരിഹരന്റെ ചിത്രം വനത്തിലാണ് ഷൂട്ട് ചെയ്യുന്നത്. ആര്‍ഡ.എസ് വിമലിന്റെ കര്‍ണന്‍ വിഷ്വല്‍ ഇഫക്‌സ് സാധ്യതയുള്ള സിനിമയാണ്. 45 കോടിയാണ് മുതല്‍ മുടക്ക്. പൃഥ്വിരാജിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുന്നതായിരിക്കും ഈ മൂന്ന് ചിത്രങ്ങളും. ഇവയുടെ തിരക്ക് കാരണം തമിഴ് , ഹിന്ദി ചിത്രങ്ങള്‍ താരം ഒഴിവാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha