സിദ്ധിഖിന്റെ മകള്‍ക്ക് കല്യാണം അന്വേഷിച്ചതാണ്

സിദ്ധിഖിന്റെ മകള്‍ക്ക് 12 വയസ്സേ ആയിട്ടുള്ളു. എട്ടുവര്‍ഷം കൂടിയാകുമ്പോള്‍ കല്ല്യാണം കഴിപ്പിച്ചുവിടുന്ന കാര്യം ആലോചിക്കണമെന്ന് സിദ്ധിഖിനോട് അടുത്തിടെ മമ്മൂട്ടി പറഞ്ഞു. സത്യത്തില്‍ സിദ്ധിഖ് അതൊന്നും ആലോചിച്ചിട്ടുകൂടിയില്ല. എന്നാല്‍, മമ്മുക്ക രണ്ട് കൊല്ലം മുന്‍പേ ചോദിച്ചിരിക്കുന്നു, നീ മോള്‍ക്കുവേണ്ടി വല്ലതും കരുതി വച്ചിട്ടുണ്ടോയെന്ന്. അത്തരം ചില ചിന്തകള്‍ സഹപ്രവര്‍ത്തകര്‍ക്ക് ഇട്ടുകൊടുക്കുന്ന ഒരാളാണ് മമ്മുക്ക. ജീവിതത്തില്‍ ഏതൊരു പുതിയ കാര്യം വരുമ്പോഴും സിദ്ധിഖ് മമ്മുക്കയെ അറിയിക്കാറുണ്ട്. ആദ്യമായി കാര്‍ വാങ്ങിയപ്പോള്‍, അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ ഒക്കെ പറയുമായിരുന്നു.
പക്ഷേ, പുതിയ ഒരു ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ അതിന്റെ ഗൃഹപ്രവേശനചടങ്ങ് മമ്മുക്കയോട് പറയാന്‍ സിദ്ധിഖ് വിട്ടുപോയി. അന്ന് വൈകുന്നേരമായിരുന്നു ചടങ്ങ്. ഉച്ചയായപ്പോഴുണ്ട്, മമ്മുക്ക അതാ കയറി വരുന്നു. ഇതാണ് മമ്മുക്ക. എറണാകുളത്ത് പുതിയ ഒരു ഹോട്ടല്‍ തുടങ്ങുന്ന സമയം. അതിന്റെ കുറെ പണികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോണില്‍ പറയുന്നതുകേട്ടിട്ട് മമ്മുക്ക ചോദിച്ചു, ഹോട്ടലിന്റെ പണികള്‍ എവിടെവരെയായെന്ന്. എന്റെ മമ്മുക്കാ..., അത് എടുത്താല്‍ പൊങ്ങാത്ത ഒരു ചുമടായിപ്പോയി- എന്ന് സിദ്ധിഖ് പറഞ്ഞു. അതുകേട്ടിട്ട് മമ്മുക്ക പറഞ്ഞതിങ്ങനെയാണ്. \'മോനെ..., എടുത്താല്‍ പൊങ്ങാത്ത ചുമട് എടുത്തവനെ രക്ഷപെട്ടിട്ടുള്ളു. നിന്നെക്കൊണ്ട് എടുത്താല്‍ പൊങ്ങുന്ന ചുമടാണെങ്കില്‍ നീ ആ ചുമടുമായി അങ്ങ് നടന്നുപോകും. ഇപ്പോഴാണ് നിനക്കത് എടുത്താല്‍ പൊങ്ങാത്ത ചുമടായത്. കുറച്ചുനേരം കൊണ്ട് പൊക്കി പൊക്കിയെടുത്താല്‍ നിനക്കത് ചുമക്കാന്‍ പറ്റും. അങ്ങനെ വേണം ഒരു കാര്യം ഏറ്റെടുക്കാന്‍. അത് സാധിച്ചുകഴിയുമ്പോള്‍ വലിയ ഒരു സന്തോഷവും തോന്നും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha