കെപി മോഹനന്‍ വീരേന്ദ്രകുമാറിനെ തള്ളിപ്പറഞ്ഞത് ഉമ്മന്‍ചാണ്ടിയെ പേടിച്ച്, എല്‍ഡിഎഫിലേക്കുപോയാല്‍ മോഹനനെ വിജിലന്‍സ് പിടികൂടും

മന്ത്രി കെപി മോഹനന്‍ തന്റെ പാര്‍ട്ടിയുടേ നേതാവ് എംപി വീരേന്ദ്രകുമാറിനെ തള്ളിപ്പറഞ്ഞത് ഉമ്മന്‍ചാണ്ടിയെ പേടിച്ച്. ജനതാദല്‍ യു നേതാവ് എംവി വീരേന്ദ്രകുമാറിനൊപ്പം എല്‍ഡിഎഫിലേക്കുപോയാല്‍ തനിക്ക് അത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന തിരിച്ചറിവാണ് വീരേന്ദ്രകുമാറിനെ തള്ളിപ്പറയാന്‍ കെ പി മോഹനനനെ പ്രേരിപ്പിച്ചത്. മാത്രമല്ലെ വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്ക് പോകുമെന്നത് ഏറെ ഉറപ്പായ സാഹചര്യത്തില്‍ പാര്‍ട്ടി പിളര്‍ത്തുക എന്നതാണ് ഉമ്മന്‍ചാണ്ടിയുടേയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് കൃഷി വകുപ്പിനെ കുറിച്ച് ഉയര്‍ന്ന ക്രമക്കേടുകള്‍ ചൂണ്ടികാട്ടി ഉമ്മന്‍ചാണ്ടി മോഹനനെ വീരേന്ദ്രകുമാറിനെ തള്ളിപ്പറയാന്‍ പ്രേരിപ്പിച്ചത്.
വീരനൊപ്പം കെപിമോഹനനും എല്‍ഡിഎഫ് പ്രേമം വെച്ച് പുലര്‍ത്തിയാല്‍ വിജിലന്‍സിനെ ഉപയോഗിച്ച് കെ എം മാണിയെ ഒതുക്കിയതുപോലെ കെപി മോഹനനെയും ഉമ്മന്‍ചാണ്ടി വരുതിയിലാക്കും. ഇത് തിരിച്ചറിഞ്ഞാണ് വീരേന്ദ്രകുമാറിനെ മോഹനന്‍ തള്ളിപ്പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൃഷി വകുപ്പിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ചാല്‍ അത് തനിക്ക് ദോഷം ചെയ്യുകയും മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുകും ചെയ്യും. അങ്ങനെ ഒരു സാഹചര്യത്തില്‍ അഴിമതിക്കറയുമായി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മണ്ഡലത്തില്‍ തനിക്ക് വിജയിക്കാനാകില്ലെന്നും മോഹനന് അറിയാം. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും വെറുപ്പിക്കാതെ വീരനെ തള്ളിപ്പറഞ്ഞത്.
മുന്നണിമാറ്റത്തിനൊരുങ്ങിയാല്‍ ജനതാദള്‍ (യു) പിളരുമെന്ന സൂചന നല്‍കി മന്ത്രി കെ.പി. മോഹനന്‍ ഇന്നലെയാണ് വീരേന്ദ്രകുമാറിനെതിരെ പ്രതികരിച്ചത്. പാര്‍ട്ടി യു.ഡി.എഫ്. വിട്ടുപോകേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് മോഹനന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ഇതുസംബന്ധിച്ചു പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. എം.പി. വീരേന്ദ്രകുമാറിനോടു പിണറായി വിജയന്‍ കാട്ടുന്ന അടുപ്പം കാപട്യവും കുബുദ്ധിയുമാണ്. ദേശാഭിമാനിയിലൂടെയും മറ്റും നടത്തിയ പ്രചാരണങ്ങള്‍ മറന്നുപോകരുത്. ഇതു തിരിച്ചറിയാന്‍ വീരേന്ദ്രകുമാറിനു കഴിയും. മുന്നണിയില്‍ ജനതാദളി(യു)ന്റെ സാന്നിധ്യം യു.ഡി.എഫും ആഗ്രഹിക്കുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കും. ദേശീയതലത്തില്‍ മതേതരശക്തിയായി കരുത്തുതെളിയിച്ച ലാലുപ്രസാദ് യാദവിന്റെയും ശരത്‌യാദവിന്റെയും സാന്നിധ്യം അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പ്രചാരണത്തില്‍ ഉണ്ടാകുമെന്നതാണു പിണറായിയെ ഭയപ്പെടുത്തുന്നതെന്നുമാണ് മോഹനന്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha