അദാനിക്കു മുമ്പില്‍ മുക്കുന്നിമല മുട്ടുകുത്തും; മുക്കുന്നിമലയില്‍ വീണ്ടും ഖനനത്തിന് നടപടി തുടങ്ങുന്നു.

കോഴയായി കോടികള്‍ മറിഞ്ഞ തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമലയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പേര് പറഞ്ഞ് വീണ്ടും പാറഖനനത്തിന് നീക്കം. മുക്കുന്നിമലയിലെ പാറയില്ലെങ്കില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മുടങ്ങുമെന്നതിനാല്‍ സര്‍ക്കാര്‍-കോണ്‍ഗ്രസ് ഉന്നത തലങ്ങളില്‍ കോടികള്‍ വാങ്ങി വാങ്ങി മുക്കുന്നിമലയില്‍ വീണ്ടും ഖനനത്തിന് നടപടി തുടങ്ങുന്നു.
പാരിസ്ഥിതിക അനുമതി കൂടാതെയാണ് മുക്കുന്നിമലയില്‍ പോബ്‌സന്‍ ഉള്‍പ്പെടെയുള്ള വന്‍കിടക്കാര്‍ പാറഖനനം തുടങ്ങിയത്. പാറക്കാരില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് രാകേഷിനെ വി എം സുധീരന്‍ നേരിട്ട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.
പാറഖനനത്തിനെതിരെ വീട്ടമ്മമാരാണ് ആദ്യമായി സമരരംഗത്തിറങ്ങിയത്. തുടര്‍ന്ന് വിഎസ് അച്യുതാനന്ദന്‍ സ്ഥലം സന്ദര്‍ശിച്ചു. അന്നും തിരുവനന്തപുരം കളക്ടറായിരുന്ന ബിജുപ്രഭാകരന്‍ സ്ഥലം സന്ദര്‍ശിച്ച് പാറഖനനം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. റബര്‍ പ്ലാന്റേഷനായി സര്‍ക്കാര്‍ അനുവദിച്ചതാണ് മൂക്കൂന്നിമലയിലെ ഭൂമി. ഇവിടെയാണ് വന്‍കിടക്കാര്‍ അനധികൃതമായി പാറഖനനം നടപ്പിലാക്കിയത്.
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മ്മാണം ഏറ്റെടുക്കുന്ന വേളയില്‍ അദാനിയുടെ പ്രവര്‍ത്തകര്‍ മുക്കുന്നിമല സന്ദര്‍ശിച്ചിരുന്നു. പാറഉടമകളുമായി ധാരണയിലുമെത്തിയിരുന്നു. എട്ട് വന്‍കിടക്കാരാണ് മുക്കുന്നിമലയിലെ ക്വാറികള്‍ നടത്തുന്നത്. ഖനനാനുമതി ഇല്ലാത്ത പാറമടകളില്‍ നിന്നും എന്തിന്റെ പേരിലായാലും പാറ കടത്തുന്നത് നിയമപരമല്ല.
മധ്യതിരുവിതാംകൂറുകാരാണ് മുക്കുന്നിമലയിലെ പാറ മുതലാളിമാര്‍. ഇവര്‍ക്ക് ഭരണ നേതൃത്വവുമായി സുശക്തമായ ബന്ധങ്ങളുണ്ട്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഖനനാനുമതി നല്‍കിയെന്നിരിക്കും. അതോടെ മുക്കുന്നിമല ഒരു അഗ്നിപര്‍വതമായി മാറും. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന പതിനായിരങ്ങള്‍ വഴിയാധാരമാകും. ഇന്ത്യന്‍ ആര്‍മിയുടെ ആസ്ഥാനങ്ങളില്‍ ഒന്നായ മുക്കുന്നിമല അദാനിയുടെ പേരില്‍ മുട്ടുകുത്തുന്നത് വൈകാതെ കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha