കരീമിനെ രക്ഷപ്പെടുത്തി; സമരാധ്യായങ്ങള്‍ അവസാനിച്ചു; യുഡിഎഫ് മന്ത്രിമാര്‍ക്ക് എതിരെയുള്ള സമരം സിപിഎം ഉപേക്ഷിക്കുന്നു

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് എതിരെയുള്ള സമരം സിപിഎം ഉപേക്ഷിക്കുന്നു. ചക്കിട്ടുപാറ ഖനനാനുമതി കേസില്‍ എളമരം കരീമിനെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു കാരണമാണ് സമരങ്ങള്‍ ഉപേക്ഷിക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.
ഏളമരം കരീമിനെതിരെ തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയും വിജിലന്‍സിന്റെ കണ്ടെത്തല്‍ ഇതായിരുന്നു. ഇടതുമുന്നണി അധികാരത്തിലെത്തുമ്പോള്‍ വലതു മുന്നണിയെയും വലതുമുന്നണി അധികാരത്തിലെത്തുമ്പോള്‍ ഇടതുമുന്നണിയെയും ഇത്തരത്തില്‍ സഹായിക്കുക പതിവാണ്. അതേസമയം കെ എം മാണിയെ മാത്രം ഇത്തരത്തില്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
ചക്കിട്ടപാറകേസില്‍ കരീമിനെതിരായി തെളിവില്ലെന്ന വിജിലന്‍സ് കണ്ടെത്തല്‍ ആഭ്യന്തര വകുപ്പ് സ്വീകരിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പ് കേസ് തീര്‍പ്പാക്കണമെന്നത് സിപിഎമ്മിന്റെ ആവശ്യമായിരുന്നു. ഇതു സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും പിണറായിയും ചര്‍ച്ച നടത്തിയിരുന്നു.
നേരത്തെ സോളാര്‍ ഉപരോധം പിന്‍വലിച്ചതും ഇങ്ങനെയാണ്. പിണറായിയും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സോളാര്‍ സമരം പിന്‍വലിക്കപ്പെട്ടത്. ചക്കിട്ടപാറ കേസിലും ഇതു തന്നെയാണ് സംഭവിച്ചത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാറുള്ളത്. സിപിഎം ഉന്നതരുമായുള്ള അടുത്ത ബന്ധമാണ് തിരുവഞ്ചൂരിന് ഗുണകരമായത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളില്‍ ഒതുക്കിയതും തിരുവഞ്ചൂരായിരുന്നു. വൈക്കം വിശ്വനുമായി തിരുവഞ്ചൂരിന് സുദൃഢമായ ബന്ധമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha