കേരളത്തില്‍ ഒരു ലക്ഷത്തില്‍ 155 പേര്‍ അര്‍ബുദബാധിതര്‍; ഞെട്ടിപ്പിക്കുന്ന കണക്കുമായി ആര്‍.സി.സി.

കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 155 പേരില്‍ പുതുതായി അര്‍ബുദം കണ്ടെത്തുകയാണെന്ന് ആര്‍.സി.സി.യുടെ പഠന റിപ്പോര്‍ട്ട്. ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തുന്ന 42 ശതമാനം അര്‍ബുദരോഗികള്‍ക്കും രോഗകാരണം പുകവലിയാണ്. ഇതില്‍ ബീഡി വലിക്കുന്നവര്‍ക്കിടയിലാണ് അര്‍ബുദം കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അര്‍ബുദമാണ് പുകവലിക്കാരില്‍ ഏറ്റവുമധികം കണ്ടെത്തിയിട്ടുള്ളത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ 30നും 84 വയസിനുമിടയിലുള്ള 65,553 പുരുഷന്മാരെ പഠനത്തിന് വിധേയമാക്കിയപ്പോള്‍ ഏറ്റവുമധികം പേരില്‍ അര്‍ബുദം കണ്ടെത്തിയിരുന്നു,. കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പഠനങ്ങള്‍ നടത്തിയത്.
പുകയിലയുടെ അമിതോപയോഗമാണ് പലപ്പോഴും കാന്‍സറിന് കാരണമാകുന്നത്. പുകവലിക്കാരുടെ എണ്ണം കേരളത്തില്‍ കുറയുമ്പോള്‍ മദ്യപാനികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പുകവലി കുറയുമ്പോള്‍ പുതിയ തലമുറക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വര്‍ദ്ധിക്കുന്നു. എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകവലി വര്‍ദ്ധിക്കുന്നതായി ചില കണക്കുകള്‍ പറയുന്നു.
കേരളത്തില്‍ അര്‍ബുദരോഗം വ്യാപകമാവുകയാണെന്നാണ് ആര്‍സിസിയുടെ കണ്ടെത്തല്‍. ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് കണ്ടു വരുന്നതെന്ന് ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറയുന്നു.
മദ്യപാനവും അര്‍ബുദത്തിന് കാരണമാകുന്നുണ്ട്. രാസവളങ്ങള്‍ ഉപയോഗിക്കുന്നതും അര്‍ബുദത്തിന് കാരണമാകുന്നുണ്ട്. പ്രധാനമായും മലയാളികളുടെ ജീവിത ശൈലിയാണ് അര്‍ബുദത്തിന് കാരണമായി തീരുന്നത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ കടന്നുകയറ്റമാണ് അര്‍ബുദത്തിന് മറ്റൊരു കാരണം. എത്ര തന്നെ ബോധവത്ക്കരണം നടന്നാലും അര്‍ബുദത്തിന് അനുകൂലമായി സാഹചര്യം ഒരുക്കാനാണ് മലയാളികളുടെ താത്പര്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha