മഞ്ജുവാര്യരും ദിലീപും മത്സരത്തിന് ഇനി കളി ഗോദായില്‍

മഞ്ജുവാര്യരും ദിലീപും മത്സരിക്കുന്നു, തെരഞ്ഞെടുപ്പിലല്ല ജീവിതത്തില്‍. കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി. തടവുകാരുമൊത്ത് മഞ്ജു ഹാന്‍ഡ് ബോള്‍ കളിച്ചിരുന്നു. ദീപു കരുണാകരന്റെ പുതിയ ചിത്രത്തില്‍ വോളിബോള്‍ പ്ലേയറാണ് മഞ്ജുവാര്യര്‍. ജയില്‍ ടീമിനെയാണ് മഞ്ജു നയിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാണെന്ന് പുറത്തു പറയാതെ ജയിലിലെത്തിയ മഞ്ജു തടവുകാരനോടൊപ്പം ഹാന്‍ഡ്‌ബോള്‍ കളിച്ചത് പുതിയൊരു അനുഭവമായി. മഞ്ജുവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തനിക്ക് വിനയാകുമെന്ന് കണ്ടതോടെയാണ് ദിലീപും സാമൂഹ്യ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ അപൂര്‍വ്വ വിജയം ദിലീപിന് വലിയ ആത്മ വിശ്വാസം പകരുന്നുണ്ട്. മഞ്ജുവിന്റെ ചിത്രങ്ങള്‍ വിജയിക്കുകയും തന്റെ സിനിമകള്‍ പരാജയപ്പെടുകയും ചെയ്യുന്നത് ദിലീപിനെ സംബന്ധിച്ചിടത്തോളം സഹിക്കാന്‍ കഴിയുന്നതല്ല. മൊയ്തീന്റെ കാഞ്ചനമാലയുടെ കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ ധനസഹായം ചെയ്താണ് ദിലീപ് സാമൂഹ്യ പ്രവര്‍ത്തന രംഗത്തേകക് മടങ്ങിയെത്തിയത്. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയും അദ്ദേഹം പോകുന്നുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്കൊക്കെ സഹായം നല്‍കി പത്രവാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ദിലീപിന്റെ ലക്ഷ്യം. മനുഷ്യരുടെ മനസില്‍ ഇടം നേടണമെങ്കില്‍ ഇത്തരം സദ് പ്രവര്‍ത്തികളാണ് വേണ്ടതെന്ന് ദിലീപ് മനസിലാക്കുന്നു. മഞ്ജുവിന്റെ പേര് വാനോളം ഉയരുന്നതുപോലെ ദിലീപിന്റെ പേരും വലുതാക്കുകയാണ് ലക്ഷ്യം. തന്റെ വളര്‍ച്ചയ്ക്ക് അനുസൃതമായ ഉപദേശങ്ങള്‍ നല്‍കാന്‍ ദിലീപ് തന്റെ സഹപ്രവര്‍ത്തകരുടെ സഹായം തേടുന്നുണ്ട്. മഞ്ജുവാര്യര്‍ക്കും ഇത്തരം ഉപദേശങ്ങള്‍ നല്‍കാന്‍ ഒരു ടീം നിലവിലുണ്ട്. മുംബൈയിലും ചെന്നൈയിലും സിനിമാക്കാരുടെ പേര് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദഗ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പബ്‌ളിക് റിലേഷന്‍സ് ടീമുകള്‍ നിലവിലുണ്ട്. കേരളത്തിലും ഇത്തരം സംഘങ്ങള്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങിയേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha