കേരളയാത്രകള്‍ തുടങ്ങി, ബിസിനസുകാര്‍ കേരളം വിടുന്നു

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികളുടെ കേരള യാത്രകള്‍ തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ കച്ചവടം നടത്തുന്ന ബിസിനസുകാര്‍ കേരളം വിടാന്‍ ഒരുങ്ങുന്നു. ജനുവരിയായതോടെ പിരിവുകളുടെ ഘോഷയാത്ര തുടങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. ഇനിയും പോക്കറ്റ് ചോര്‍ത്താന്‍ വയ്യെന്നാണ് ബിസിനസുകാരുടെ നിലപാട്. പുറത്ത് ആദര്‍ശം പറയുമെങ്കിലും വിഎം സുധീരന്റെ യാത്രയ്ക്കും കോടികളാണ് പിരിച്ചത്. സുധീരന്‍ നേരിട്ടും ചില ബിസിനസുകാരെ വിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സുധീരന്റെ യാത്രയ്ക്കായി ഉമ്മന്‍ചാണ്ടിയും ലക്ഷങ്ങള്‍ പിരിച്ചിട്ടുണ്ട്. എട്ടോളം ജാഥകളാണ് സുധീരന് പിന്നാലെ കേരളത്തില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ആര്‍ക്ക് അനുകൂലമാകുമെന്ന് അറിയാത്തതിനാല്‍ ബിസിനസുകാര്‍ക്ക് ആരെയും പിണക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പിണറായി കുമ്മനം, കാനം എന്നിവരുടെ യാത്കള്‍ പിറകെ വരുന്നുണ്ട്. പിണറായിയുടെ ജാഥയ്ക്ക് ആവശ്യമായ ഫണ്ട് ഇതിനകം കണ്ടെത്തി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. പി. കെ കുഞ്ഞാലിക്കുട്ടി. ഉഴവൂര്‍ വിജയന്‍, പ്രൊഫ. അബ്ദുള്‍ വഹാബ് എന്നിവരുടെ യാത്രകളും ഒന്നിനു പിറകെ വരുന്നുണ്ട്. ഓരോ ജാഥയ്ക്കും കോടികളാണ് ചെലവാക്കുന്നത്. ഭാരിച്ച ചെലവാണ് ഓരോ ജാഥയ്ക്കുമുള്ളത്. സംസ്ഥാന നേതാക്കള്‍ നേരിട്ടാണ് പിരിക്കാനിറങ്ങുന്നത്. വന്‍കിട മുതലാളിമാരുടെ ഫോണുകള്‍ ഇപ്പോള്‍ ഓഫറാണ് വേണ്ടപ്പെട്ടവര്‍ക്ക് വിളിക്കാന്‍ മറ്റ് നമ്പറുകളുണ്ട്. ബിസിനസുകാരുടെ രഹസ്യ നമ്പറുകള്‍ ശേഖരിക്കാനും ഒരു ടീം തന്നെ നിലവിലുണ്ട്. ഫണ്ട് സമാഹരണത്തിനു വേണ്ടി രംഗത്തിറങ്ങുന്ന നേതാക്കളെ പേടിച്ച് ഓടിയകലുന്ന കച്ചവടക്കാര്‍ എവിടെയുണ്ടെന്ന് അന്വേഷിക്കാന്‍ ഇനി ഉപഗ്രഹത്തിന്റെ സഹായം വേണ്ടി വന്നേക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha