പിണറായിക്ക് വിനയായത് സുധീരന്റെ നിലപാട്; ഒപ്പം വി എസ്സിന്റെയും

ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് എതിരെ സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചതിന് പിന്നില്‍ അച്ചുതാനന്ദന്റെ കരങ്ങള്‍ ഉണ്ടെന്നു സംശയം. കാരണം പിണറായിക്ക് എതിരായ സര്‍ക്കാര്‍ നീക്കത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് അച്ചുതാനന്ദന്‍ തന്നെയാണ്.
പിണറായി കേരള യാത്ര നടത്താന്‍ ഒരുങ്ങുന്നതിന്റെ ഇടയില്‍ റിവിഷന്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ എങ്കിലും അതൃപ്തരാണ്. അതെ സമയം വി എം സുധീരനെയും ചെന്നിത്തലയെയും പോലുള്ള നേതാക്കള്‍ നീക്കത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
ഉമ്മന്‍ ചാണ്ടിയ്ക്കാകട്ടെ ഇത്തരം ഒരു നീക്കത്തോട് താല്‍പര്യം ഉണ്ടായിരുന്നില്ല. കേരള യാത്രക്ക് ഒരുങ്ങുന്ന നേതാവിനെ ഉപദ്രവിക്കേണ്ടതില്ല എന്നായിരുന്നു ചാണ്ടിയുടെ നിലപാട്. ഉമ്മന്‍ ചാണ്ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നിയമ സെക്രട്ടറിയും എജിയും ഇത് തന്നെയാണ് പറഞ്ഞത്. സിബിഐ കോടതി വിധി വന്നു 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം ഒരു നീക്കം നടത്തിയാല്‍ അത് തെറ്റിധാരണക്ക് ഇടം വരുത്തുമെന്നാണ് നിയമവൃത്തങ്ങള്‍ പറഞ്ഞത്. ലാവ്‌ലിന്‍ കേസ്സില്‍ സര്‍ക്കാരിനു നഷ്ടം ഒന്നും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ ഈ കാര്യത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നുമാണ് നിയമ സെക്രട്ടറി നല്‍കിയ നിയമോപദേശം.
എന്നാല്‍ വിഎം സുധീരനെ പോലുള്ള നേതാക്കള്‍ പിണറായിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണം എന്ന നിലപാട് എടുത്തു. കെ എം മാണിക്ക് എതിരായ കുറ്റപത്രത്തില്‍ തെളിവ് ഇല്ല എന്ന് പറഞ്ഞ ദിവസം തന്നെ പിണറായിയെ കടന്നാക്രമിക്കേണ്ടതില്ലെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കും എന്നും ഉമ്മന്‍ ചാണ്ടി ആഭ്യന്ത്യര-നിയമ മന്ത്രാലയങ്ങളെ അറിയിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിയുമായി കൂടിയാലോചിച്ച ശേഷമാണ് നിയമ സെക്രട്ടറി ബി.ജെ. ഹരിന്ദ്രനാഥ് പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. മാണി രാജി വച്ച ശേഷം നിയമവകുപ്പിന്റെ ചുമതലയും മുഖ്യമന്ത്രിക്കാണ്. അതിനാല്‍ നിയമ സെക്രട്ടറിയുടെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് കരുതുക വയ്യ.
സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി കാലഹരണത്തിന്റെ പേരില്‍ തള്ളിയാല്‍ പിണറായി കൂടുതല്‍ സുരക്ഷിതനാകും. ഉര്‍വ്വശി ശാപം ഉപകാരം എന്ന നില കൈവരുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha