റിവിഷന്‍ പിണറായിക്ക് ഗുണകരമായി; എന്തൊരു \\\'ബൊദ്ധി\\\'യായിരുന്നു...

ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ റിവിഷനും ഹൈക്കോടതിയുടെ ഉത്തരവും കേരളത്തില്‍ ഏശാതെ പോയത് എന്തുകൊണ്ടാണെന്ന് എല്ലാവരും ചോദിക്കുന്നു.
തെറ്റായ സമയത്ത് തെറ്റായ ഒരു കാര്യം ചെയ്തതിന്റെ ഫലമാണ് ഇതെന്ന് ഒറ്റ വാക്യത്തില്‍ പറയാം. രണ്ടു വര്‍ഷം മുമ്പുണ്ടായ ഒരു കോടതി ഉത്തരവിനെതിരെ ഒരാള്‍ കേരള യാത്ര നടത്തുന്ന നേരം ഇത്തരമൊരു നടപടി തെറ്റായി പോയെന്നാണ് കേരളം പറയുന്നത്.
കെ എം മാണിക്കെതിരായി നടന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ദിവസം തന്നെ പിണറായിക്കെതിരായ റിവിഷന്‍ ഹര്‍ജി നല്‍കിയതും ഏച്ചുകെട്ടലായി മാറി . കെ എം മാണിക്കെതിരെ സിപിഎമ്മിനെ രംഗത്തിറക്കാനുള്ള തന്ത്രമായിരുന്നോ ഇതെന്ന സംശയവും ബാക്കിയാവുന്നു.
പിണറായിക്കെതിരെ ജസ്റ്റിസ് ഉബൈദ് നടത്തിയ പരാമര്‍ശങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കള്ളക്കളി കാരണമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം ആത്മാര്‍ത്ഥതയുള്ളതായിരുന്നെങ്കില്‍ സിബിഐ ഉത്തരവ് പുറത്തു വന്നയുടന്‍ റിവിഷന്‍ നല്‍കണമായിരുന്നു,
പിണറായിയും വിഎസും ഒന്നായ പശ്ചാത്തലത്തില്‍ ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന് വിഎസ് പക്ഷത്തില്‍ നിന്നു പോലും പിന്തുണ ലഭിക്കാനിടയില്ല. അതിനിടെ വേണമെങ്കില്‍ ഹൈക്കോടതിയിലെ നീക്കങ്ങള്‍ പിണറായിക്ക് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാവുന്നതേയുള്ളൂ.
പിണറായിക്കെതിരായ റിവിഷന്‍ ഹര്‍ജിയെ മാധ്യമങ്ങളും മറ്റൊരു തരത്തിലാണ് സമീപിച്ചത്. റിവിഷന്‍ ഹര്‍ജിക്ക് ആത്മാര്‍ത്ഥതയില്ലെന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തല്‍. അത് വെറുമൊരു തെരഞ്ഞെടുപ്പ് ഗിമിക്ക് മാത്രമാണെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഫലത്തില്‍ റിവിഷന്‍ പിണറായിക്ക് ഗുണകരമാവുകയാണ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha