വീണ്ടുമൊരു വറുതിക്കാലം; വിമാനടിക്കറ്റെടുക്കാന്‍ കേരളം തെണ്ടും

ഇക്കൊല്ലം മേയില്‍ ചുമതലയേല്‍ക്കുന്ന പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് 7800 കോടിയുടെ അധിക ബാധ്യത. നേരത്തെ ഇകെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വിമാനടിക്കറ്റിന് പോലും കുടിശ്ശിക വരുത്തിയ സാഹചര്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണെന്നറിഞ്ഞിട്ടും ചെലവു ചുരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറെടുക്കുമ്പോള്‍ ജീവനക്കാരില്‍ നിന്നും ഒരോട്ട് പോലും തങ്ങള്‍ക്കനുകൂലമായി ലഭിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയുന്നില്ല.
സംസ്ഥാനത്ത് ധനവകുപ്പ് നോക്കു കുത്തിയായിതീര്‍ന്നിരിക്കുകയാണ്. ശമ്പള കുടിശ്ശികക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്ന ധനവകുപ്പിന്റെ വാദം പോലും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. കുടിശ്ശിക നല്‍കേണ്ടതില്ലെന്ന വാദം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാല്‍ അത് പ്രതിഷേധത്തിന് കാരണമാകുമെന്നാണ് ധനമന്ത്രിയായ ഉമ്മന്‍ചാണ്ടി കരുതുന്നത്.
ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ചില വ്യത്യാസങ്ങള്‍ വേണ്ടി വരും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് അതേപടി നടപ്പിലാക്കാതിരിക്കാനും കഴിയില്ല. കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ സമ്മര്‍ദ്ദമാണ് കാരണം.
ശമ്പളകമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്നത് പൂര്‍ണമായും വോട്ടു കിട്ടുന്ന ഒരു റിപ്പോര്‍ട്ടാണെന്നാമ് ധനവകുപ്പിന്റെ വാദം. വോട്ടും സാമ്പത്തികവും രണ്ടും രണ്ടാണ്, സര്‍ക്കാരിനെ ജയിപ്പിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നാണ് ധനവകുപ്പ് പറയുന്നത്.
ഏതായാലും അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതാകാന്‍ തരമില്ല.അങ്ങനെയാണെങ്കില്‍ സിപിഎം ബുദ്ധിമുട്ടിലാവുക തന്നെ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha