തലകള്‍ ഉരുളാന്‍ പോകുന്നത് ആരുടെയെല്ലാം....ബാര്‍ക്കോഴയില്‍ നേരറിയാന്‍ സിബിഐ വരുമോ

ബാര്‍ക്കോഴ കേന്ദ്ര സര്‍ക്കാരിന് നിര്‍ണ്ണായക സ്വാധീനമുള്ള ഒരു ഏജന്‍സിഅന്വേഷിച്ചേക്കുമെന്ന് അറിയുന്നു, ബാര്‍ക്കോഴയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സുനില്‍കുമാര്‍ എംഎല്‍എയും പികെ രാജുവും ചേര്‍ന്ന് സമര്‍പ്പിച്ച കേസില്‍ കേരള ഹെക്കോടതി തിങ്കളാഴ്ച വിധി പറയും.
വിജിലന്‍സില്‍ വിശ്വാസം നഷ്‌പ്പെട്ടെന്ന ജസ്റ്റിസ് കെമാല്‍പാഷയുടെ നിരീക്ഷണം നിയമലോകം അതീവ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. ബാര്‍ക്കോഴ അന്വേഷണം കേന്ദ്രത്തിന്റെ കൈയിലെത്തിയാല്‍ മന്ത്രി കെ ബാബു തീര്‍ത്തും ബുദ്ധിമുട്ടിലാകും. എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ വിഷമിക്കുകയാണ് മന്ത്രി കെ ബാബു.സീസറുടെ ഭാര്യ വിശുദ്ധയായിരിക്കണമെന്ന ഒരൊറ്റ പരാമര്‍ശമാണ് ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ രാജിയിലേക്ക് വഴി തെളിച്ചത്.
പി.ജയരാജനെതിരായ കേസ് സിബിഐ മൂപ്പിക്കും, കൊല്ലപ്പെട്ട കതിരൂര്‍ മനോജ്
ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. തക്കസമയത്ത് ഇടതുവീര്യം കൂട്ടാന്‍പോന്ന അവസാന പിടിവള്ളിയായി അവര്‍ക്ക് ബാബുവിഷയം. ഇതോടെ പോരാളിയായത് ബിജു രമേശാണ്. അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തെ അഭിനന്ദിക്കാതെ വയ്യ. എങ്കിലും വി എസ് ശിവകുമാറാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തിക്കഴിഞ്ഞു. ഇനി അടുത്ത നമ്പര്‍.
കതിരൂര്‍ മനോജ് കേസില്‍ സി.പി.എമ്മിന്റെ ഏറ്റവും ശക്തമായ ഘടകത്തിന്റെ ജില്ലാ സെക്രട്ടറി പ്രതിയാകുമെന്നു സി.ബി.ഐ അന്വേഷണമാരംഭിച്ചപ്പോള്‍തന്നെ വ്യക്തമായിരുന്നു. അതു സി.പി.എമ്മിനെ വല്ലാതെ ഭയപ്പെടുത്തുകയും ചെയ്തു. അതാണ് പ്രതിയാക്കുംമുമ്പുതന്നെ മുന്‍കൂര്‍ ജാമ്യംതേടി രണ്ടുതവണ കോടതിയെ സമീപിക്കാന്‍ ജയരാജനെ പ്രേരിപ്പിച്ചത്. ഷുക്കൂര്‍ വധക്കേസില്‍ സി.പി.എമ്മിന്റെ ജില്ലാ നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.ബി.ഐ പ്രതിയാക്കിയതിനെ തുടര്‍ന്നുള്ള അനുഭവങ്ങള്‍ പാര്‍ട്ടിയുടെ മുന്നിലുണ്ട്.
കതിരൂര്‍ മനോജ് കേസില്‍ ജയരാജന് അപ്രതീക്ഷിതമായി ഒരു പിന്തുണ ലഭിച്ചു അത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനില്‍നിന്നായിരുന്നു. പാര്‍ട്ടിയുടെ കണ്ണൂര്‍ ലോബിയുടെ നിലപാടുകളോട് ശക്തമായി വിയോജിക്കുമ്പോഴും ആ കേസിലെ രാഷ്്രടീയം ചൂണ്ടിക്കാട്ടിയാണ് വി.എസ്. രംഗത്തെത്തിയത്. കോണ്‍ഗ്രസ് ബി.ജെ.പി ബാന്ധവത്തിന്റെ പുതിയ വഴിതുറക്കലായിഅദ്ദേഹം കതിരൂര്‍ കേസിനെ വ്യാഖ്യാനിച്ചു.
ഇതോടെ സി.പി.എം. ഒറ്റക്കെട്ടായി എന്ന പ്രതീതി എല്‍.ഡി.എഫിനു പകര്‍ന്ന ആശ്വാസം ചെറുതല്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്നാഗ്രഹിക്കുന്ന വലിയൊരു വിഭാഗം പാര്‍ട്ടിയിലുണ്ട്. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ അവതരിപ്പിക്കുന്നതിനെ പിന്താങ്ങുന്നവരില്‍ പ്രമുഖനാണ് ജയരാജന്‍. ഇതേ ജയരാജന് അനുകൂലമായാണ് വി.എസ്. രംഗത്തെത്തിയത് എന്നതാണ് ശ്രദ്ധേയം.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇന്നലെ മറ്റൊരു കേസ് വരേണ്ടതായിരുന്നു. പ്രതിപക്ഷനേതാവാണ് അതിന്റെ ഹര്‍ജിക്കാരന്‍. പാറ്റൂര്‍ ഭൂമി ഇടപാടിലെ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി കേസെടുക്കണമെന്നതായിരുന്നു വി.എസിന്റെ ആവശ്യം. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായിരിക്കേ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ഡോ. ജേക്കബ് തോമസിന്റെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വജ്രായുധമായി മാറുമോ എന്നാണ് അറിയേണ്ടത്. രണ്ടാഴ്ചക്കുളളില്‍ കോടതി ഈ കേസ് പരിഗണിക്കും.
തൃശൂര്‍ വിജിലന്‍സ് കോടതി കെ.ബാബുവിനെതിരേ എഫ്.ഐ.ആര്‍ എടുക്കാന്‍ ആവശ്യപ്പെട്ട ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു മന്ത്രി ബാബുവിന്റെ രാജി ആവശ്യപ്പെട്ട വി.എസ്. ആഞ്ഞടിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയാണ്. യു.ഡി.എഫ് ഭയക്കുന്ന ഒരു റിപ്പോര്‍ട്ട് നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ വരാനുണ്ട്. സോളാര്‍ അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടാണത്. അതില്‍ പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന് യു.ഡി.എഫ്. നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അതാണു പ്രതിപക്ഷത്തുള്ളവര്‍ വിശുദ്ധരല്ലെന്നു സ്ഥാപിക്കാന്‍ ലാവ്‌ലിന്‍ കേസ് പൊടിതട്ടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
മാണിക്ക് സീസറെങ്കില്‍ ബാബുവിന് അര്‍ജ്ജുനന്റെ ഗാണ്ഡീവമാണ് വില്ലനായത്. അവസാനം വരെ പിടിച്ച് തൂങ്ങിയ ബാബുവിന് ഇടിത്തീപോലായിരുന്നു കോടതി വിധി. നേരിട്ട് കേട്ടില്ല കോടതി വിധി എന്നു പറയുന്ന അദ്ദേഹം തക്കസമയത്ത് മാണിയെയും സുധീരനെയും കുത്തുന്നുമുണ്ടായിരുന്നു. മാണിയുടെ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന സുധീരന്‍ ബാബുവിന്റെ രാജിയാണ് നല്ലതെന്ന് പറഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ബാര്‍ക്കേസ് സിബിഐക്ക് വിടുകയാണെങ്കില്‍ അത് കൈയില്‍ വച്ച് കേന്ദ്ര സര്‍ക്കാര്‍ കളിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കുന്ന പശ്ചാത്തലത്തില്‍.
ഇത്തരത്തില്‍ ഇടതും വലതും നെറികെട്ട നാറിയ രാഷട്രീയം കളിക്കുന്നത് കണ്ടുമടുത്ത് ജനം തിരിച്ച് പ്രതികരിക്കുമെന്നും ആ കലക്കവെള്ളത്തില്‍ കാര്യം നടത്താമെന്നുമാണ് അമിത് ഷായും വെള്ളാപ്പള്ളിയും കുമ്മനവും കണക്കുകൂട്ടുന്നത്. ജനവിധിക്കായി കാത്തിരിക്കുക തന്നെ കാരണം അവരാണല്ലോ യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍. എന്തുകൊണ്ടും അത്യന്തം കലുക്ഷിതമാണ് രംഗം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha