സുധീരന്‍ പറന്നിറങ്ങും പി.സി. പറന്നകലും

വി എം സുധീരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ഡല്‍ഹിയില്‍ നിന്നും പറന്നിറങ്ങും. അതേസമയം പി.സി. ജോര്‍ജിന് പൂഞ്ഞാറില്‍ സീറ്റ് നല്‍കുന്ന കാര്യം ഇടതുമുന്നണിയില്‍ തര്‍ക്കത്തിന് കാരണമായി. സിപിഎം മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയെ രംഗത്തിറക്കാനാണ് സിപിഎം ആലോചിക്കുന്നത്,
സുധീരന്‍ ഇഷ്ടമുള്ള ഏതു മണ്ഡലത്തിലും മത്സരിക്കാമെന്ന് എ.ഐ,സിസി ഉറപ്പു നല്‍കി കഴിഞ്ഞു. തൃശൂരിലെ മണലൂരിലായിരിക്കും സുധീരന്‍ തീരുമാനിക്കുക. മത്സരിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കും സുധീരന്‍.
പി.സി ജോര്‍ജിന് പൂഞ്ഞാര്‍ സീറ്റ് നല്‍കുന്നതില്‍ പ്രാദേശിക നേതൃത്വം തീര്‍ത്തും ഇടഞ്ഞ് നില്‍ക്കുകയാണ് യുഡിഎഫിലായിരിക്കുമ്പോള്‍ തങ്ങളെ ഏറെ ബുദ്ധിമുട്ടിച്ച് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തോല്‍പ്പിക്കുമെന്ന് അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. സിപിഎം ടിക്കറ്റില്‍ ഒരാള്‍ മത്സരിക്കണമെന്നാണ് പ്രേദേശിക നേതൃത്വത്തിന്റെ ആവശ്യം.,
ഇത് മറികടന്ന് ജോര്‍ജിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയാല്‍ പൂഞ്ഞാറില്‍ ജോര്‍ജിനോട് മത്സരിക്കുമെന്നു കരുതുന്ന കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു മറിക്കും.
സുധീരനെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൊണ്ടു പിടിച്ച് ശ്രമിക്കുന്നുണ്ട്. ഹൈക്കമാന്റിഗ് മുമ്പില്‍ ഇത്തരത്തില്‍ നിരവധി അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു. സുധീരനില്ലെങ്കില്‍ യുഡിഎഫ് കേവലം 50 സീറ്റുകള്‍ പോലും നേടിയെന്നാണ് എഐസിസി കരുതുന്നത്. സി.പിഎമ്മില്‍ അച്യുതാനന്ദനുള്ള സ്ഥാനമാണ് കോണ്‍ഗ്രസില്‍ സുധീരനുള്ളതെന്ന് പ്രവര്‍ത്തകര്‍ നേരിട്ട് രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha