പല താരങ്ങളും മദ്യപാനം നിര്‍ത്തുന്നു

മണിയുടെ മരണത്തോടെ മലയാളത്തിലെ പല താരങ്ങളും മദ്യപാനം നിര്‍ത്തുന്നു. കോമഡി ആര്‍ടിസ്റ്റുകളും ക്യാരക്ടര്‍ വേഷം ചെയ്യുന്നരുമാണ് കൂടുതലും മദ്യപിക്കുന്നത്. മിക്ക സെറ്റുകളിലും ഇവരുടെ കൂട്ടായ്മ ഉണ്ടാകും. എന്നാല്‍ മമ്മൂട്ടിയെ പോലുള്ള താരങ്ങളുടെ സെറ്റില്‍ അദ്ദേഹം ഇവരെയെല്ലാം നിയന്ത്രിക്കും. പലരും മമ്മൂട്ടിയെ പേടിച്ച് അടിക്കാറുമില്ല. മദ്യപിക്കുന്ന നടിമാരും ഉണ്ട്. ഉറക്കം കളഞ്ഞുള്ള അഭിനയവും മദ്യപാനവും ക്രമീകരണമില്ലാത്ത ആഹാരവുമാണ് പലപ്പോഴും ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രശ്‌നമാകുന്നത്.
അരവിന്ദന്റെ കാലം മുതല്‍ അഭിനയിച്ച് തുടങ്ങിയ ഒരു നടന് ദിവസവും ഒരു പൈന്റ് വേണം. എന്നാല്‍ മദ്യപിച്ച് കഴിഞ്ഞാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല. സ്ഫടികത്തില്‍ അഭിനയം തുടങ്ങിയ മറ്റൊരു നടന്‍ അത്യാവശ്യം അടിക്കുകയും മറ്റുള്ളവര്‍ക്ക് വാങ്ങി കൊടുക്കുകയും ചെയ്യും. ബ്രദര്‍ എന്നാണ് ഇദ്ദേഹം എല്ലാവരെയും വിളിക്കുന്നത്. ഹണീബി മാത്രം ഇഷ്ടമുള്ള ഒരു നടനുണ്ട്. അദ്ദേഹത്തിന് ഇപ്പോള്‍ സുഖമില്ലാതെ ഇരിക്കുകയാണ്. എന്നാല്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ അണ്ണന്റെ ഓര്‍മയ്ക്കായി ഹണീബി വാങ്ങും.
മലയാളത്തിലെ ഒരു ഹിറ്റ് സംവിധായകന്‍ സ്‌കോച്ച് വിസ്‌കി മാത്രമേ കഴിക്കൂ. അതുകൊണ്ട് പലര്‍ക്കും പുള്ളിയുടെ കൂടെ കമ്പനി കൂടാന്‍ ഇഷ്ടമാണ്. എന്നാല്‍ പുള്ളി അധികം ആരെയും അടുപ്പിക്കാറില്ല. വിദേശത്തൊക്കെ പരസ്യ ചിത്രങ്ങളുടെയും മറ്റും ചിത്രീകരണത്തിന് പോയിട്ട് വരുമ്പോള്‍ ഇദ്ദേഹം അവിടങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകള്‍ കൊണ്ടുവരും. എന്നാല്‍ പുതുതലമുറ നടന്‍മാരില്‍ മദ്യപാനികളുടെ എണ്ണം തീരെ കുറവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























