താരങ്ങളുടെ പേരില്‍ വ്യാജ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സിനിമാ താരങ്ങള്‍ മല്‍സരരംഗത്ത് വരുന്നതോടെ താരങ്ങളുടെ പേരില്‍ വ്യാജപ്രചരണങ്ങളും തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാണ് പ്രമുഖ താരങ്ങള്‍ ഇന്ന പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന പേരില്‍ പ്രചരണം നടത്തുന്നത്. ഇതുമായി താരങ്ങള്‍ക്ക് നേരിട്ട് യാതൊരു ബന്ധവുമില്ല. കേരളത്തിലെ വര്‍ഗീയത തുടച്ച് മാറ്റാന്‍ ഇടതുപക്ഷം അധികാരത്തില്‍ വരണം എന്ന തലക്കെട്ടില്‍ പൃഥ്വിരാജിന്റേതായി ഒരു പോസ്റ്റ് വൈറലായിട്ടുണ്ട്. എന്നാല്‍ താരം ഇക്കാര്യം അറിഞ്ഞിട്ടില്ല. ആരാധക പിന്തുണയുള്ള താരങ്ങളുടേതെന്ന പേരില്‍ ഇത്തരം പോസ്റ്റുകള്‍ വൈറലാക്കാന്‍ പ്രത്യേകം സൈബര്‍ വിംഗ് തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്.
കേരളത്തിലെ അഴിമതി തുടച്ച് നീക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരണം എന്ന് നിവിന്‍ പോളി ആഹ്വാനം ചെയ്യുന്ന വ്യാജ പോസ്റ്റും വൈറലായി. ഇത് താരത്തിന്റെ അറിവോടെയോ, സമ്മതത്തോടെയോ അല്ല. ഇത്തരത്തില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ എന്ത് നടപടി എടുക്കണം എന്നറിയാതെ ആശയക്കുഴപ്പത്തിലാണ് താരങ്ങള്‍. വാപ്പച്ചിയുടെ പാര്‍ട്ടിയാണ് എന്റേയും പാര്‍ട്ടി എന്ന തലക്കെട്ടില്‍ ദുല്‍ഖറിന്റെ വ്യാജ പോസ്റ്റും ഇറങ്ങിയിട്ടുണ്ട്. വിഎസിന്റെയും പിണറായിയുടെയും ഫോട്ടോയും പിടിച്ച് ദുല്‍ഖര്‍ ഇരിക്കുന്ന പടത്തിലാണ് ഈ തലക്കെട്ട്.
മുമ്പ് ശ്രീനിവാസന്റെയും മകള്‍ വിനീതിന്റെയും പേരില്‍ സി.പി.എമ്മിനെതിരായ വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. സംഗതി വയറലായതോടെ ശ്രീനിവാസന്‍ പരസ്യമായി രംഗത്തെത്തി. പോസ്റ്റിനെതിരെ സൈബര്‍ പൊലീസിന് പരാതിയും നല്‍കി. നരേന്ദ്രമോദി ഫാന്‍സ് എന്ന ഗ്രൂപ്പിലെ ഒരാളാണ് ഇതി ചെയ്തതെന്ന് ശ്രീനിവാസന്‍ കണ്ടെത്തിയിരുന്നു. പക്ഷെ, നടപടിയൊന്നും എടുത്തതായി അറിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha