ജഗദീഷും സിദ്ധിഖും ലളിതയും പിന്‍വലിക്കപ്പെടുമോ?

ചലച്ചിത്രതാരങ്ങളായ ജഗദീഷ്, സിദ്ധിഖ്, കെ.പി.സി.സി ലളിത എന്നിവര്‍ മത്സരിക്കുന്ന സ്ഥലങ്ങളിലെ പ്രതിഷേധം കണക്കിലെടുത്ത് ഇവരെ മാറ്റാന്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ ആലോചിക്കുന്നു. ജഗദീഷും സിദ്ധിഖും കോണ്‍ഗ്രസ് ടിക്കറ്റിലും ലളിത സിപിഎം ടിക്കറ്റിലുമാണ് മത്സരിക്കുന്നത്. അതിനിടെ ഗണേശനെതിരെ മത്സരിക്കരുതെന്ന് ജഗദീഷിന് സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദമേറുന്നു. ജഗദീഷും ഗണേശനും മത്സരിച്ചാല്‍ ജഗദീഷ് ദയനീയമായി തോല്‍ക്കുമെന്നും അത് ജഗദീഷിന്റെ ഭാവിയിലുള്ള സാധ്യതകള്‍ ഇല്ലാതാക്കും എന്നുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
യാതൊരു രാഷ്ട്രീയ പാരമ്പര്യവും ജഗദീഷിനില്ല. എന്നാല്‍ പത്തനാപുരത്ത് നിന്നും ഗണേശന്‍ രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പോരാത്തതിന് മികച്ച എംഎല്‍എയും മന്ത്രിയുമെന്ന ഇമേജും ഗണേശനുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയാണ് ഗണേശനെ ഇന്നത്തെ അവസ്ഥയിലാക്കിയതെന്നും പത്തനാപുരത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു.
അതിനിടെ ജഗദീഷിന്റെ സ്ഥാനാര്‍ത്വത്തിനെതിരെ പത്തനാപുരത്ത് പ്രതിഷേധം ഇരമ്പുകയാണ്. കെട്ടിയിറങ്ങിയ സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ക്കു വേണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. കെ.പി.സിസി ലളിത മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന വടക്കാഞ്ചേരിയിലും പ്രതിഷേധങ്ങള്‍ കനക്കുന്നു. ലളിതയുടെ താരജാഡയ്ക്ക് പകരം മണ്ണിന്റെ മണമുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്. സിദ്ധിഖ് അരൂരില്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പിച്ചിട്ടില്ലാത്തതിനാല്‍ വിവാദങ്ങള്‍ കുറവാണ്.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണ് സിനിമാതാരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി കെട്ടിയിറക്കിയിരിക്കുന്നത്. ബിജെപിയാകട്ടെ സുരേഷ് ഗോപിയ്ക്ക് പോലും സീറ്റ് നല്‍കിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha