തലസ്ഥാന ജില്ലയില്‍ സിപിഎമ്മില്‍ മത്സരിക്കുന്നതില്‍ കൂടുതലും പിണറായിയുടെ ഇഷ്ടക്കാര്‍, സ്ഥാനാര്‍ഥികള്‍ 7.55ന് തോക്കുന്നവരെന്ന് ആക്ഷേപം, പരാതി കേന്ദ്ര നേതൃത്വത്തിന്

തലസ്ഥാന ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത് പിണറായി വിജയന്റെ ഇഷ്ടക്കാരെന്ന് ആക്ഷേപം. ആരോപണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. വിജയിക്കാവുന്ന പല സീറ്റുകളിലും ഇഷ്ടക്കാരെ തിരുകി കയറ്റി പരാജയം നേരത്തെ സമ്മതിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. എട്ട് മണിക്കാണ് വോട്ട് എണ്ണു്‌നനതെങ്കില്‍ 7.55ന് തന്നെ തോല്‍ക്കുന്നവരാണ് ജില്ലയിലെ മിക്ക സ്ഥാനാര്‍ഥികളെന്നുമാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പിണറായി വിജയന്റെ ഇടപെടലാണ് ഇത്തരക്കാര്‍ ലിസ്റ്റില്‍ കയറിപറ്റിതെന്നാണ് ആരോപണം.
പിണറായി പക്ഷത്തിന് മുന്‍തൂക്കമുള്ള കമ്മിറ്റിയാണ് തലസ്ഥാനത്തേത്. കടുത്ത പിണറായി പക്ഷക്കാരനായ കടകംപള്ളി സുരേന്ദ്രനാണ് സെക്രട്ടറി. പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളായ വട്ടിയൂര്‍ക്കാവ്, അരുവിക്കര, പാറശാല, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, വാമനാപുരം, വര്‍ക്കല എന്നിവിടങ്ങളിലാണ് വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നത്. വട്ടിയൂര്‍ക്കാവില്‍ ടിഎന്‍ സീമയാണ് സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നത്. കെ മുരളീധരനെപ്പോലെയൊരു ശ്കതനായ സ്ഥാനാര്‍ഥിക്ക് എതിരെ മത്സരിച്ചാന്‍ ടിഎന്‍ സീമ എട്ട് നിലയില്‍ പൊട്ടുമെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ഇവിടെത്തെ മുന്‍മന്ത്രിയുമായ എം വിജയകുമാറിനെ മത്സരിപ്പിച്ചിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. വിജയകുമാര്‍ മുമ്പ് ഇവിടെ ജയിച്ചിട്ടുണ്ട്. എന്നാല്‍ വിജയകുമാറിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ കൈകളാണെന്നാണ് ആരോപണം. കടകംപള്ളിയും വിജയകുമാറും മത്സരിച്ച് വിജയിച്ച് വന്നാല്‍ സ്വാഭാവികമായി വിജയകുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നതിനാലാണ് കടകംപള്ളി ഇടപെട്ട് വിജയകുമാറിനെ വെട്ടി സീമയെ സ്ഥാനാര്‍ഥിയാക്കിയത്. ഈ നീക്കത്തിന് പിന്നില്‍ പിണറായി പക്ഷക്കാരാണെന്ന് വിഎസ് ഗ്രൂപ്പുകാര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടിക്കാര്‍ സീമയെ കാലുവാരുമെന്ന് ഉറപ്പാണ്.
ഇതുവരെ സ്ഥാനാര്‍ഥി തീരുമാനമാകാത്ത വര്‍ക്കലയിലും പിണറായി പക്ഷക്കാരുടെ ഇടപെടല്‍ ശത്മാണ്. കഴിഞ്ഞ മൂന്ന് ടേമായി ഇവിടെ മത്സരിച്ച് വിജയിക്കുന്നത് കോണ്‍ഗ്രസിലെ വര്‍ക്കല കഹാറാണ്. സിപിഎമ്മിന് ശ്കതമായ അടിത്തറയുള്ള മണ്ഡലമാണ് വര്‍ക്കല. ഇവിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനെ മത്സരിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നു. ആനത്തലവട്ടം മത്സരിച്ചാല്‍ വിജയിക്കാമെന്നും പാര്‍ട്ടിക്കാര്‍ കരുതി. എന്നാല്‍ ആറില്‍ കൂടുതല്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മത്സരിക്കേണ്ടന്ന് പിണറായിയും കോടിയേരിയും ഉള്‍പ്പെട്ട സിപിഎം സിപിഎം സസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായിരുന്നു. ഇതിന് പിന്നിലും കടകംപള്ളിയുടെ മന്ത്രിമോഹം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ അത്രപരിചിതനല്ലാത്ത ജില്ലാകമ്മിറ്റി അംഗം വി ജോയിയെ മത്സരിപ്പിക്കാനാണ് തീരുമാനം.
കടംകംപള്ളി മത്സരിക്കുന്ന കഴക്കൂട്ടത്തും സ്ഥിതി മറിച്ചല്ല. ഇവിടെ കടകംപള്ളിക്ക് വിജയ സാധ്യത കുറവാണെന്ന് പാര്‍ട്ടി നേതൃത്വം തന്നെ പറഞ്ഞിട്ടും കടകംപള്ളി സ്വയം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴക്കൂട്ടത്ത് സ്ഥിരമായി വിജയിച്ചുവരുന്ന എംഎ വാഹിദിനെതിരെ മേയര്‍ വികെ പ്രശാന്തിനെയാണ് ഏര്യാകമ്മിറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കടകംപള്ളി ഇടപെട്ട് ആ തീരുമാനം അട്ടിമറിക്കുകയായിരുന്നു.
വാമനപുരത്ത് മത്സരിക്കാനിരുന്ന നിലവിലെ എംഎല്‍എ കോലിയാക്കോടനെ മാറ്റി ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ പി ബിജുവിനെ മത്സരിപ്പിക്കാനായിരുന്നു ജില്ലാനേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ കോലിയാക്കോടന്‍ ഇടപെട്ട് തനിക്ക് സീറ്റ് നല്‍കിയില്ലെങ്കിലും കുഴപ്പമില്ല ബിജുവിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് അഭിപ്രായപ്പെട്ടു. അതിന തുടര്‍ന്ന് ഏര്യാസെക്രട്ടറി ഡികെ മുരളിയുടെ പേര് കോലിയാക്കോടന്‍ തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു.
അരുവിക്കരയില്‍ പിണറായിയുടെ വലംകൈ എന്നറിയപ്പെടുന്ന പാളയം ഏര്യാസെക്രട്ടറി എഎ റഷീദ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായികഴിഞ്ഞു. പിണറായിയുടെ ഒറ്റ തീരുമാനത്തിലാണ് റഷീദ് സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടിക്കാര്‍ക്ക് തന്നെ അഭിപ്രാമുണ്ട്. പാര്‍ട്ടിക്ക് അനുകൂല സാഹചര്യമുള്ള സ്ഥലത്ത് റഷീദിനെപ്പോലെയൊരാളെ മത്സരിച്ചാല്‍ പരാജയം ഉറപ്പാണെന്നും പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പിണറായി നിര്‍ദ്ദേശിച്ചയാളെ മാറ്റാനാകില്ലെന്നാണ് ജില്ലാനേതൃത്വത്തിന്റെ അഭിപ്രായം. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് ഉള്ളയാളാണ് റഷീദ്. റഷീദ് മത്സരിപ്പിച്ചാല്‍ പാര്‍ട്ടി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാകുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ചെറുപ്പക്കാരനായ കെഎസ് ശബരീനാഥനെപ്പോലെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് റഷീദിനെപ്പോലെയൊരാളെ ജനം അംഗീകരിക്കില്ലെന്ന് കരുതുന്നവരും കുറവല്ല. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്റെ പേര് അവസാനം വരെ മണ്ഡലത്തില്‍ പരിഗണിച്ചിരുന്നെങ്കിലും റഷീദിനുവേണ്ടി പിണറായി ഷിജുവിന്റെ പേര് വെട്ടുകയായിരുന്നു.
പാറശാലയിലും നെയ്യാറ്റിന്‍കരയിലും ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനുള്ള ഓട്ടത്തിലാണ് സിപിഎം.പാറശായയില്‍ മത്സരിക്കാനിരുന്ന സംസ്ഥാന കമ്മിറ്റി അംഗം അനാവൂര്‍ നാഗപ്പന്‍ പരാജയപ്പെടുമെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയതോടെ മത്സര രംഗത്ത് നിന്നും അനാവൂര്‍ പിന്‍മാറി. ഇതോടെ ജില്ലാപഞ്ചായത്ത് അംഗവും ഡിവൈഎഫ് ഐ നേതാവുമായ ബെന്‍ഡാര്‍വിന്റെ പേര് പാറശാലയില്‍ ഉയര്‍ന്നുവന്നു. തന്നെ മത്സരിപ്പിച്ചില്ലെങ്കിലും വേണ്ടില്ല ഡാര്‍വിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആനാവൂര്‍നാഗപ്പന്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ നിലപാട് എടുത്തു. ഇതോടെയാണ് സികെ ഹരീന്ദ്രന് സ്ഥാനാര്‍തിയാകാന്‍ നറുക്ക് വീണത്. നെയ്യാറ്റിന്‍കരയില്‍ ഏര്യസെക്രട്ടറി അന്‍സലനിലാണ് ചര്‍ച്ച എത്തി നില്‍ക്കുന്നത്, ഇവര്‍ മത്സരിച്ചാന്‍ പാര്‍ട്ടി ജയിക്കിലെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം.
മാത്രമല്ല ജില്ലയില്‍ യുവാക്കളെ പരിഗണിക്കാത്തത് യുവനേതാക്കളില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. അവസാനം വരെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഇടം പിടിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ പി ബിജു,എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ട്രഷറര്‍ കെഎസ് സുനില്‍കുമാര്‍, എഎ റഹിം, ബെഡാര്‍വിന്‍ എന്നിവര്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചരുന്നു. ഏകപക്ഷീയമായ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാനിരിക്കുകയാണ് ഇവരെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























