എന്റെ ചേട്ടനെ കൊന്നത് തന്നെ... സാബു പോയത് ഓഫായി; ചേട്ടനെ ആശുപത്രിയില്‍ കൊണ്ടു പോയത് മയക്കിക്കിടത്തി; ഇതുവരെക്കേള്‍ക്കാത്ത ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മണിയുടെ അനുജന്‍

കലാഭവന്‍ മണിയുടെ മരണം സംഭവിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ദുരൂഹത മാറിയിട്ടില്ല. പോലീസ് ആകട്ടെ കൃത്യമായി ഒന്നും പറയുന്നില്ല. പക്ഷെ ഇന്നലെ വാട്‌സ് ആപില്‍ വന്ന ഒരു വ്യാജ വാര്‍ത്തയോടെയാണ് കാര്യങ്ങള്‍ കലങ്ങി തെളിയുന്നത്. തരികിട സാബുവിനെ സംശയിക്കത്തക്കരീതിയിലായിരുന്നു മീഡിയ വണ്‍ ചാനലിന്റെ പേരിലെ വാട്‌സ് ആപ് സന്ദേശം. സംഭവം വ്യാജമാണെങ്കിലും ഇന്ന് തരികിട സാബുവിനെ പോലീസ് ഒരുവട്ടം കൂടി ചോദ്യം ചെയ്തു. ഒപ്പം മണിയുടെ സഹോദരന്‍ പരസ്യമായി സാബുവിനെതിരേയും അന്ന് കൂടെയുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെയും രംഗത്തു വന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ജേഷ്ഠന്റെ മരണത്തില്‍ സംശയമുണ്ടെന്നു വ്യക്തമാക്കിയത്.
തന്റെ ചേട്ടനെ എല്ലാവരും ചേര്‍ന്ന് കൊന്നതാകാമെന്ന സംശയത്തോടെയാണ് അനുജന്‍ സംസാരിച്ചത്. ഒരുമിച്ച് മദ്യപിച്ചിരിക്കെ മണിയുടെ ശരീരത്തില്‍ മാത്രം എങ്ങനെ മീഥൈന്‍ വന്നുവെന്നു രാമകൃഷ്ണന്‍ ചോദിച്ചു. പാഡയിലെത്തിയ എല്ലാവരെയും മദ്യം ഒഴിച്ചു കൊടുത്തവരെയും സംശയമുണ്ട്. മണിയുടെ പാഡിയിലെത്തിയ എല്ലാവരെയും സംശയമുണ്ട്. മണിയുടെ ജോലിക്കാരെയും സംശയമുണ്ട്. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് കൂടുതല്‍ സംശയം.
ചേട്ടന് ഗുരുതരമായ കരള്‍ രോഗം ബാധിച്ച ശേഷം ജോലിക്കാരോട് മണിക്ക് മദ്യം ഒഴിച്ച് കൊടുക്കരുതെന്ന് പലതവണ പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് പാഡിയിലെത്തി പലതവണ താനും സഹോദരിമാരും വഴക്ക് കൂടിയിട്ടുണ്ട്. ചേട്ടന് മദ്യം ഒഴിച്ചു കൊടുത്തവരും നിര്‍ബന്ധിച്ചവരുമാണ് മരണത്തിന് പിന്നില്‍. അറിഞ്ഞ് കൊണ്ട് കൊല്ലുകയായിരുന്നു
അതേസമയം മണിയോടൊപ്പം മദ്യപിച്ചിട്ടില്ലെന്ന് ആരോപണ വിധേയനായ നടനും അവതാരകനുമായ തരികിട സാബു പറഞ്ഞു. 10 മിനിറ്റ് ചെലവഴിക്കാനാണ് വന്നതെങ്കിലും ഒന്നര മണിക്കൂറോളം അവിടെ കഴിഞ്ഞെന്നും സാബു പറഞ്ഞു. അന്നേരം മണി ആരോഗ്യവാനായിരുന്നു. മദ്യം വിളമ്പലും കുക്കിങ്ങുമെല്ലാം അവിടെ നടന്നിരുന്നു. പക്ഷെ താന്‍ മദ്യപിച്ചില്ല.
എന്നാല്‍ സാബു മദ്യപിച്ച് ഓഫായാണ് പോയതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.
വണ്ടിയോടിക്കാന്‍ വയ്യാതെ ഡൈവറെ വിളിച്ചുവരുത്തിയാണ് പോയതെന്നും വ്യക്തമാക്കി. മരണം സംഭവിച്ച ശേഷം വീട്ടില്‍ വരാനോ പുറത്തിറങ്ങാനോ കൂട്ടാക്കാത്ത സാബുവിന്റെ നിലപാടിനേയും ചോദ്യം ചെയ്തു.
മണി അസുഖ ബാധിതനായിട്ടും ആരും ഞങ്ങളെ അറിയിച്ചില്ല. ഡോക്ടറെ വിളിച്ചുവരുത്തി സെഡേഷന്‍ നല്‍കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അത്കഴിഞ്ഞ് ഡോക്ടറോടും മണി സംസാരിച്ചിരുന്നു. പക്ഷെ ഞങ്ങളെത്തിയപ്പോള്‍ മണിയ്ക്ക് ബോധമല്ലായിരുന്നു. അന്നു തന്നെ ജോലിക്കാരെല്ലാവരും ചേര്‍ന്ന് ഒരു തെളിവും വയ്ക്കാതെ എല്ലാം കഴുകി വൃത്തിയാക്കിയത്. എന്തിനെന്നും രാമകൃഷ്ണന്‍ ചോദിച്ചു.
അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് മണിയുടെ ശരീരത്തില്‍ അമിതമായ അളവില്‍ മീഥൈന്‍ ഉണ്ടെന്നെന്നായിരുന്നു. മണി കഴിച്ച ഭക്ഷണവും മദ്യവുമെല്ലാം മറുമരുന്നിനായി ഡോക്ടര്‍മാര്‍ അവരോട് ചോദിച്ചിരുന്നു. എന്നാല്‍ അവരാരും കൃത്യമായി ഒന്നും പറഞ്ഞില്ല. ഇത്രയും പേര്‍ മദ്യപിച്ചിട്ടും ചേട്ടനില്‍ മാത്രം എങ്ങനെ മീഥൈന്‍ ആല്‍ക്കഹോളിന്റെ വലിയ അളവ് ഉണ്ടായി. ഉടന്‍ തന്നെ ഡയാലിസിസ് ചെയ്യണമെന്നാണ് അവര്‍ പറഞ്ഞത്. ഇവിടെയാണ് സംശയം ബലപ്പെടുന്നത്. രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ മണിയെ സ്‌നേഹിക്കുന്നവര്‍ ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. ഇനിയെങ്കിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha