കലാഭവന്‍ മണിയുടേത് കൊലപാതകം.. സംശയിക്കുന്നത് സഹായികളെയും ഒപ്പം മദ്യപിച്ചവരെയും..പാഡി തിടുക്കത്തില്‍ വൃത്തിയാക്കിയെന്ന് അയല്‍വാസി

മരണത്തിനു തലേന്ന് കലാഭവന്‍ മണിക്കൊപ്പം ഉണ്ടായിരുന്ന നടന്‍മാരായ ജാഫര്‍ ഇടുക്കി സാബു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുക്കും. മണിയുടെ രക്തത്തില്‍ കീടനാശിനിയുടെ അളവുണ്ടെന്ന ഫോറന്‍സിക് പരിശോധനാഫലത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മണിയുടെ രക്തത്തില്‍ കീടനാശിനി എങ്ങനെയെത്തി എന്ന് അന്വേഷിച്ച പോലീസ് മണിക്കൊപ്പം തലേന്ന് മദ്യപിച്ചവരെയാണ് സംശയിക്കുന്നത്. മണിയുടെ മരണത്തിന് കാരണക്കാരായി ഇവരെ പ്രതിചേര്‍ക്കാനും സാധ്യതയുണ്ട്.
മണിയുടെ സഹോദരന്റെ മൊഴിയാണ് പ്രധാനമായും പോലീസ് ആശ്രയിക്കുന്നത്. തന്റെ സഹോദരന്‍ കരള്‍ രോഗിയാണെന്ന് പറഞ്ഞിട്ടും ഇവര്‍ മദ്യമൊഴിച്ചു നല്‍കിയത് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ വേണ്ടിയാണെന്നാണ് സഹോദരന്‍ മൊഴി നല്‍കിയത്. ഇതോടെ പോലീസ് സംഭവത്തിന്റെ ഗൗരവം ഏറ്റെടുക്കുകയും അന്വേഷണ സംഘത്തെ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.
മണിയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇത്തരമൊരു അടിസ്ഥാനത്തില്‍ നിന്നു കൊണ്ടാണ് പോലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. മണിയുടെ മരണത്തില്‍ കൃത്യമായി സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കാരണം മണിക്ക് കരള്‍ രോഗം ഉണ്ടെന്നറിയാവുന്നവര്‍ തന്നെ മദ്യവും അതില്‍ വിഷം ചേര്‍ത്ത് നല്‍കുകയും ചെയ്യുകയാണെങ്കില്‍ അത് കൊലപാതകം തന്നെ. എങ്കില്‍പ്പിന്നെ അതിനുള്ള കാരണമാണ് പോലീസിന് അടുത്തതായി അന്വേഷിക്കുന്നത്.
മണി ചാലക്കുടിയില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിരുന്നു. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. മണിക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ക്വട്ടേഷന്‍ സംഘാംഗമാണെന്നും പോലീസ് സംശയിക്കുന്നു. മണി കഴിച്ച മദ്യത്തില്‍ മാത്രം എങ്ങനെ വിഷാംശം വന്നു എന്നാണ് അന്വേഷണം. മണിക്കൊപ്പം മദ്യപിച്ചവര്‍ക്കൊന്നും ഒരു കുഴപ്പവുമില്ല. ഇതില്‍ നിന്നും മണിക്ക് മാത്രം വ്യാജമദ്യം നല്‍കിയെന്ന് കാര്യം ബലപ്പെടുന്നു. സാമ്പത്തിക കാര്യങ്ങളാകണം കൊലയ്ക്ക് പിന്നിലെന്ന സംശയവും പോലീസില്‍ ശക്തമാണ്. ജാഫറിനെയും സാബുവിനെയും ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.
കലാഭവന്‍ മണിയുടെ മരണം കൊലപാതകമെന്ന് വീട്ടുകാര്‍ ആരോപിക്കുന്ന വാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് മണിയുടെ ആന്തരിക അവയവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു. എല്ലാ സംശയവും വിരല്‍ചൂണ്ടുന്നത് കൊലപാതകമെന്ന നിഗമനത്തിലേക്കാണ്. ചെടികള്‍ക്കടിക്കുന്ന ക്‌ളോര്‍പൈറിഫോസ് എന്ന കീടനാശിനിയാണ് മണിയുടെ ഉള്ളില്‍ചെന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. മെതനോളിന്റെ അളവ് ശരീരത്തില്‍ തീരെ കുറവാണെന്നും ഇത് ചികില്‍സയിലൂടെ കുറഞ്ഞതാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തിനുശേഷം പാഡി തിടുക്കത്തില്‍ വൃത്തിയാക്കിയതുമുതല്‍ സംശയത്തിന്റെ നിഴലിലാണ് മണിയുടെ സഹായികളും സുഹൃത്തുക്കളും.
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. മണിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് താരസംഘടന അമ്മ ആവശ്യപ്പെട്ടു. ശത്രുക്കള്‍ മണിക്കില്ല എന്നു പറയുമ്പോഴും എല്ലാവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha